Chapter Title : മിഴി 7 [രാമന്‍]
ഗായത്രി ഒച്ചയിട്ട് തുടങ്ങി..
"ഹാ...ഇവന് സ്റ്റാൻഡേർഡ് ആയി ഇങ്ങനെ ഒക്കെ ചോദിച്ചപ്പോ? ക്ലാസ്സ് ഒന്നും ഇല്ലെന്ന് പിന്നെ വന്നമുതൽ ഏതോ ആളെപ്പോലെ അല്ലേ നോട്ടവും നിൽപ്പൊക്കെ.ന്താ അഭീ...ഇത്ര നേരം നിന്‍റെ മുന്നിൽ ഞാൻ പേടിച്ച നിന്നെ..." ഗായത്രിയെ പിന്താങ്ങി ഗൗരിയേച്ചിയും എന്നെ കളിയാക്കി.ആ ചിരി കാണാൻ നല്ല ഭംഗിയാണ്.. ഗായത്രിയെ കാളും മെലിഞ്ഞിട്ടാണ്.. പതിഞ്ഞ സംസാരം. അത് കേട്ടാൽ ആരും പറയും ആള് പാവാണെന്ന്.
"വാ തുറന്നല്ലോ രണ്ടും.സന്തോഷം ". ഞാൻ കൈ കൂപ്പി അവർക്ക് നേരെ കാട്ടി.
"ഡാ... വല്ല്യ സന്തോഷം ഒന്നും വേണ്ട... നീ നുള്ളി നുള്ളി കുറേ നേരം ആയല്ലോ കളിക്കുന്നു..കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ. മര്യാദക്ക് കഴിച്ചില്ലേൽ ണ്ടല്ലോ??." ഓഹ് വേണ്ടില്ലായിരുന്നു. ഗായത്രിയയുടെ വായ ഇനി അടയില്ല.
"ഞാൻ പറഞ്ഞതല്ലേ ചേച്ചി.. ഇവനിതൊന്നും ണ്ടാക്കി കൊടുക്കേണ്ടാന്ന്.." അവൾ ഗൗരിയേച്ചിയുടെ നേരെ തുള്ളി.ചേച്ചിയെന്നെ നോക്കി ഇളിച്ചു.
"അഭീ.. നീ കഴിച്ചോ ഇവളിങ്ങനെ ഒക്കെ പറഞ്ഞോണ്ട് നിക്കും.. കറി വേണോ നിനക്കിനി?? " ഗായത്രിയെ വകവെക്കാതെ ചേച്ചി വീണ്ടും വിളമ്പി. സ്നേഹത്തോടെ.. പണ്ടുമുതലേ അതങ്ങനെയാണ്. ചേച്ചി അവളെ മുന്നിൽ വെച്ചു ന്നോട് സ്നേഹം കാണിക്കും. അവളെ കളിയാക്കാൻ, എരു കേറ്റാൻ. ഇന്നും ഗായത്രിക്ക് അസൂയ. ന്നെ നോക്കി ദഹിപ്പിക്കണപോലെ..
"ന്താടീ.. ന്ത് അസൂയ ആടീ.." ഞാൻ ഇത്തിരി കൂടെ അവളെ എരികേറ്റാൻ നോക്കി.. ചേച്ചി പതുങ്ങി ചിരിച്ചു.. ഞങ്ങൾ ഇതേപോലെ തല്ലു കൂടുന്നത് ചേച്ചികുറേ കണ്ടിട്ടുണ്ട്.
"നീ പോടാ...നിക്കി അസൂയന്നും ല്ലാ..." ഗായത്രി മുഖം വെട്ടിച്ചു ചപ്പാത്തി എടുത്ത് വിഴുങ്ങി വെള്ളം കുടിച്ചു..
"നോക്ക് ഗൗരിയേച്ചി.. അവളെ
💬 Comments
View all comments