Chapter Title : മിഴി 7 [രാമന്‍]
മുഖത്തേക്ക് നോക്ക്.. ഇല്ലേ അവൾക്കസൂയ ഇല്ലേ??" ചിരിയോടെ ചേച്ചി, ഞാൻ പറഞ്ഞത് അനുസരിച്ചവളെ നോക്കി ചിരിച്ചപ്പോ,ഗായത്രി മുഖം വീർപ്പിച്ചഴുന്നേറ്റ് പോയി. ഞങ്ങൾ രണ്ടും ഇരുന്ന് ചിരിച്ചു.കുറേ കാലങ്ങൾക്ക് ശേഷം ഞാൻ ഇത്രേം ചിരിക്കണേ.
ഗൗരിയേച്ചി പത്രത്തിലേക്ക് ഏന്തി എന്നെ നോക്കി ചിരിക്കണത് തുടങ്ങിയപ്പോ ഞാൻ എങ്ങനെയൊക്കെയോ തീർക്കാൻ നോക്കി.കൈ കഴുകി ഗായത്രി അടുത്ത് തന്നെ വന്നിരുന്നു..
"അഭീ നിനക്ക് ഇഷ്ടപെട്ടില്ലേ ഒന്നും...?" ഞാൻ നുള്ളി നുള്ളി കഴിക്കുന്നത് കൊണ്ടാവും.. ചേച്ചി ചോദ്യം എടുത്തിട്ടത്.
" അതൊന്നും അല്ല.. കുറച്ചായി വല്ല്യ വിശപ്പൊന്നുമില്ല.. " ഞാൻ ചിരിച്ചു. അവർ രണ്ടും ഞാൻ കാണാത്തപോലെ അങ്ങട്ടും ഇങ്ങട്ടും നോക്കി..
ഏതായാലും വിങ്ങുന്ന അന്തരീക്ഷം ഒന്ന് കുറഞ്ഞു. തെറ്റിയ ഗായത്രി പിന്നെയും എന്റെ പെടലിക്ക് വെച്ച് പണിതന്നു. മൂന്നാളും കൂടെ പത്രവും വൃത്തിയാക്കലും എല്ലാം ചെയ്തു.. ഗൗരിയേച്ചിയെന്നെ അടുപ്പിക്കാതെ നോക്കിയെങ്കിലും ഗായത്രിയുടെ തൊള്ള അടങ്ങി നിക്കില്ലല്ലല്ലോ.ഞാൻ അതിൽ കേറിയതാ.. ഒരു പണിയുമില്ലാതെ നിക്കുമ്പോഴാണല്ലോ ഓരോന്ന് ആലോചിച്ചു കൂട്ടുക..
ഫ്രിഡ്ജിലെ ഐസ്ക്രീംമും കൊണ്ട് ഗായത്രി പാഞ്ഞു.. തെണ്ടി തന്നില്ല. ഞാനും ചേച്ചിയും പിന്നാലെയോടി.ചേച്ചി ഓടി, ഞാൻ ഓടാൻ നോക്കി.
റൂമിൽ വെച്ചു പിടിച്ചു. ബെഡിൽ കുത്തി മറിഞ്ഞു.ബോക്സ് പിടിച്ചു വാങ്ങി. പകുതി ഗായത്രിയുടെ തലയിൽ കമിഴ്ത്തി. അറിയാതെ ആയി പോയതാ പിടി വലിയിൽ.. അതും ഗൗരിയേച്ചിയുടെ കയ്യിൽ നിന്ന്.തെണ്ടി വിചാരിച്ചത് ഞാൻ ആണെന്ന്.. ബാക്കി അവളെന്‍റെ തലയിൽ കമിഴ്ത്തിതന്നു.സന്തോഷം.. എങ്ങനെയോ കൈയ്യിൽ ഇത്തിരി കിട്ടിയത് ഞങ്ങൾ രണ്ടും കൂടെ വിഴുങ്ങി.. ബോക്സിനുള്ളിൽ വടിച്ചു ചേച്ചിയും..
"എന്റെ ദൈവമേ...എന്റെ ബെഡ് മുഴുവൻ നാശക്കിയല്ലോ രണ്ടും
💬 Comments
View all comments