0%

Chapter Title : മിഴി 7 [രാമന്‍]

Author : രാമൻ Read All Parts 30838

കളി. പക്ഷെ വേദന ആക്കാൻ നിന്നില്ല.. വെറുതെ തമാശക്ക്.
പിന്നെയവളൊന്നും മിണ്ടീല്ല.അടുത്തുണ്ടോന്ന് ഞാൻ തിരിഞ്ഞു നോക്കി ഉറപ്പു വരുത്തേണ്ടി വന്നു.
"അഭീ......" ഇത്തിരി നേരം, അത്‌ കഴിഞ്ഞു.. സൈഡിൽ നിന്നും വിളി..
നേർത്ത തുടിപ്പ് പോലെ എന്തോ പറയാൻ വേണ്ടി വരുന്ന ഒരു വിളി..
"ഹ്മ്മ്..." വിഷമങ്ങൾ ചോദിക്കാനാണ്,കാരണങ്ങൾ ചോദിക്കാനാണ്. അതെന്ന് ഉറപ്പ്..
"നീയെന്തിനാ അനുവേച്ചിയെ ഇങ്ങനെ വിഷമിപ്പിക്കണേ??.. " ദേഷ്യം വരണ്ടതാണ്.വന്നില്ല. മടുത്തതാണ് ഇതൊക്കെയാലോചിച്ചിട്ട്.എന്നാലും എന്തൊക്കെയോ,എവിടെയോ തെറ്റിയപോലെ മനസ്സിൽ കിടക്കുന്നുണ്ട്.ഇവൾക്ക് എന്തറിയാം?? ഇങ്ങനെ ഒക്കെ ചോദിക്കാൻ..
"ഗായത്രി... നിനക്കൊന്നും ഒന്നും അറീല്ല..."
"എനിക്കെല്ലാമറിയാം.. നീ പോയ മുതൽ ഞാനവിടെ ണ്ടായിരുന്നു.. ലക്ഷ്മിയമ്മയാ ന്നോട് അങ്ങട്ട് വരാമ്പറഞ്ഞത്.. ഞാൻ കാണുന്നതല്ലേ അഭീ... എത്ര വിഷമം ആയീന്നു അറിയോ? ആ റൂമിൽ നിന്ന് ഒന്ന് ഇറങ്ങീട്ട് കുറേ കാലായി അനുവേച്ചി.." ഗായത്രി കരയാണെന്ന് തോന്നിപ്പോയി. മുഖം തിരിച്ചു നോക്കുമ്പോ,അങ്ങനെയല്ല. ആ വാക്കിൽ വല്ലാത്ത വേദനയുണ്ട്.
"എന്നോടെല്ലാമ്പറഞ്ഞു, ഒരുപാട് കരഞ്ഞു. നീയെന്തിനാ അഭീ. അത്രേങ്കാലം കഴിഞ്ഞല്ലേ??. നിങ്ങളെത്ര സന്തോഷത്തോടെ നിന്നതാ..." അവൾ വീണ്ടും ചോദ്യം നിരത്താനുള്ള ഉദ്ദേശമാണ്.
"എന്നോടിത്ര ഇഷ്ടാണ്ടായിട്ടാണോ ഒരുത്തന്റെ കൂടെ. വേറൊരു രീതിയിൽ ഞാങ്കണ്ടത്....?? "വിങ്ങൽ നെഞ്ചിലുണ്ടായിരുന്നു. എന്നാലും ഒരാളോടെങ്കിലും പറയാലോ.മനസ്സൊന്ന് തണുത്താലോ?. എന്നാ ഗായത്രിയുടെ മുഖത്തു അത്ഭുതം.
"ഒരുത്തനോ??..." അവൾ സംശയത്തോടെ വീണ്ടും മുഖത്തേക്ക് നോക്കി..
"ഹും.അപ്പുവോ മറ്റോ.റിലേഷനിലായിരുന്നു പോലും.നിർബന്തിച്ചപ്പോ ചെയ്തു പോയി.നിരത്താൻ വ്വേറെ കാരണമൊന്നും കിട്ടി കാണില്ല!!!" അരിശം വന്നു. തല മാറ്റി വരണ്ട തൊണ്ട ഒന്ന് നനച്ചു.ഹാളിൽ ഫോൺ പതിയെ ഒച്ചയുണ്ടാക്കുന്നുണ്ട്. നോട്ടിഫിക്കേഷന്റെ ശബ്‌ദം.
"അഭീ അത്‌. അപ്പു നീ വിചാരിക്കുമ്പോലെ ആണല്ല!!

💬 Comments

View all comments