0%

Chapter Title : മിഴി 7 [രാമന്‍]

Author : രാമൻ Read All Parts 30839

" ഗായത്രി എന്റെ മുഖം പിടിച്ചു അവളുടെ മുഖത്തേക്കാക്കി കൊണ്ട് പറഞ്ഞു.ഇവളെന്താ ഇത് പറയുന്നേ??
"പിന്നെ...??"
"അപ്പു എന്നത് അപർണയാണ്...." ചിരി വന്നു.ചിരിക്കേം ചെയ്തു..അവൾ ഇവളെയും പറ്റിച്ചിരുന്നു.പെണ്ണാണ് പോലും.ഓരോന്ന് മാറ്റുന്നത് കണ്ടില്ലേ?
ഗായത്രിക്ക് ചിരിക്കുന്നത് ഇഷ്ടപ്പെട്ടില്ല.
"ന്താടാ പൊട്ടന്മാരെ പോലെ കിണിക്കണേ?"
"എടീ അവൾ പറയുന്നതൊക്കെ വിശ്വസിക്കാമ്പോണോ? ഞാൻ കണ്ടതല്ലേ? അത്‌ മാറ്റാൻ പറ്റോ?.പെണ്ണാണ് പോലും.താടിയും മീശയും വെച്ച പെണ്ണ് വല്ലതുമാണോ??" വീണ്ടും ചിരിച്ചു.അവളെന്നാ വിട്ട് തന്നില്ല.
"നീയെന്താ കണ്ടേ...??"
"നമ്മൾക്കീ വിഷയം സംസാരിക്കണോ??"
"വേണം..." അവൾ ഉറച്ചു പറഞ്ഞു. എന്തിനൊളിക്ക അങ്ങ് പറയാം.
"ശെരി.... അന്ന് തിരക്കിലാണെന്നൊക്കെയാ അവളു പറഞ്ഞത്. എന്നാലും ഹോസ്പിറ്റലിൽ പോയപ്പോകണ്ടു.ചിരിച്ചു അവന്റെ ഒപ്പരം. ന്നട്ട് കാറിൽ കേറി പോയി.. ഏന്തോ തോന്നലിൽ അന്ന് ബര്ത്ഡേയ്ക്ക് മാളിൽ പോയത്. ഇറങ്ങുമ്പോ അവർ താഴേക്ക് പോവുന്നുണ്ട്. പിന്നെ പറക്കിങ്ങിലെത്തിയപ്പോ. ഒരു മൂലയലിൽ, അവളും,അവനും."ഞാൻ നിർത്തി.
"ഇതൊക്കെയെനിക്കുമറിയാം എന്നാലും നീ കണ്ടോ?.. അവരാണെന്ന്?." ഗായത്രി കുത്തി ചോദിക്കാൻ തുടങ്ങി. ഞാൻ തെറ്റ് ചെയ്തപോലെ ഉണ്ടല്ലോ ഇപ്പൊ.
"എന്തിന് കാണണം. അവളുടെയൊച്ച കേട്ടാലെനിക്കറിയാം. പിന്നെ അപ്പുന്ന് വിളിക്കുന്നുമുണ്ട്.വേറെന്ത് വേണം? "ഇഷ്ടമില്ലാതെ ഞാൻ പറഞ്ഞു തീർത്തു.
"അപ്പൊ നീ കണ്ടില്ല!!!.."അവൾ പുച്ഛിച്ചു..
"ഗായത്രി...." ഇത്തിരി ദേഷ്യം വന്നു വിളിച്ചു..
"അഭീ...ഈ അപ്പുന്ന് പറയുന്നത് അവനല്ല!. നീ അവനാണെന്ന് കണ്ടിട്ടൊന്നുല്ലല്ലോ?.ആകെക്കണ്ടത് ആ പാർക്കിങ്ങിൽ വെച്ചല്ലേ?..അപ്പൊ അവർ, രണ്ടു പേര് മാത്രേ ഉണ്ടായിരുന്നുള്ളോ??" ഞാൻ വീണ്ടും ആലോചിച്ചു.അപ്പൊ അവർ തന്നെ ആയിരുന്നല്ലോ?
"ഹ്മ്മ്.." ഞാൻ മൂളി കൊടുത്തു.
"അവരെങ്ങനെയാ പോയ്യെ ?"
"കാറിൽ.."
"കാറാരാ ഓട്ടിയത്...?" അവളുടെ ചോദ്യത്തിൽ ഞാൻ ശെരിക്ക്

💬 Comments

View all comments