0%

Chapter Title : മിഴി 7 [രാമന്‍]

Author : രാമൻ Read All Parts 30694

ഹേ ഹേ!!.
"ഇത്‌ കഴിക്കണം. നാ കഞ്ഞി ണ്ടാക്കും .. അതും കയിച .. ന്ന കയിഞ്ഞു...." ചെറിയ നീണ്ടയാ മുഖത്ത്,ഒരു തരത്തിലുള്ള ഗൗരവം വന്നപോലെ.പെണ്ണ് തല്ലോ??. ന്നാൾ ഒന്ന് വാങ്ങിയതാ.അതിന്റെ തരിപ്പ് മുഖത്തിപ്പഴുമുണ്ട്.ഗുളികയിലേക്ക് വീണ്ടും അവൾ കണ്ണുനീട്ടി ആംഗ്യംകാട്ടിയപ്പോ, നീണ്ട അവളുടെ കൈ വെള്ളയിൽ വെച്ച ഗുളിക ഞാൻ എടുത്ത് വായിലേക്ക് തട്ടി.
ഹീറിന്റെ മുഖം വിടർന്നു. ചുണ്ടിന്റെ രണ്ടു സൈഡും നീട്ടി അവൾ മെല്ലെ ചിരിച്ചു കൊണ്ട് നോക്കി.കയ്യിലെ ഗ്ലാസ്‌ വാങ്ങി വരണ്ട പരുത്ത തൊണ്ടയിലേക്ക് ഇറക്കിയപ്പോ എന്ത് സുഖം.
ഗ്ലാസ്‌ വാങ്ങിയെന്നെ നോക്കുന്ന ഹീറിന് എന്തൊക്കെയോ ചോദിക്കാനോ,പറയാനോണ്ടെന്നു അവളുടെ മുഖത്തുനിന്ന് തന്നെയറിയാം. മുറിയൻ മലയാളമവൾ പുറത്തേക്കിറക്കുന്നത് തന്നെ വളരെ വിരളമായാണ്.ഹിന്ദിയൊ,കന്നഡയോ എനിക്ക് അവർ പറയുന്ന രീതിയിൽ മനസ്സിലാക്കാനുമറിയില്ല.
എന്നാലവളുടെ സ്നേഹം! അതിന് മിണ്ടണം എന്നില്ലല്ലോ?.എന്തിനാ ഇങ്ങനെ കിടക്കുന്നയെന്നെ വന്നു നോക്കിയിട്ടവൾക്ക് കാര്യം?വൃത്തിയില്ലാത്ത, ദുർഗന്ധം മണക്കുന്ന, തെരുവ് പട്ടികൾ നിരങ്ങിയോടുന്ന.. ഒരു തെരുവിലെ പൊളിയാനായ വാതിലിനു പിറകിൽ കിടക്കുന്ന ഒരു പെണ്ണിന് എന്റെ കാര്യം നോക്കിയിട്ട് എന്ത് കിട്ടാൻ. കൊണ്ടുവരുന്ന ഭക്ഷണത്തിൻറെ രുചി, അവളുടെ സ്നേഹം കൂടെ ഉള്ളതാണ്.തരുന്ന ചിരിയിലും, വാക്കിലും, നോട്ടത്തിലും എന്തോ. അവളുടെ കണ്ണ് എന്നിൽ നിന്ന് മായുന്നില്ല.
ആ നീണ്ട കൈ മെല്ലെയെന്‍റെ മുന്നിൽ, മൂക്കിന്‍റെയറ്റത്തും,നീണ്ട കുറ്റിത്താടിയിലും ഒഴുകി.കണ്ണിലേക്കു നീണ്ട മുടി മെല്ലെയവൾ കൈ കൊണ്ട് മാടിവെച്ചു തന്നു.ആ തണുത്ത കൈ ഞാൻ മെല്ലെയെന്‍റെ മുഖത്തു വെച്ച് തന്നെ ചേർത്തു,വിരലുകളിൽ മെല്ലെപ്പിടിച്ചാ പുറം കൈയ്യിലെന്‍റെ ചുണ്ടമർത്തി ഒരുമ്മ കൊടുത്തു.അവൾക്ക് ഒരു ഭാവമാറ്റവുമില്ല. നിഷ്കളങ്കമായ ഒരു തരം ചിരി.
പിന്നെ അവളോടി.

💬 Comments

View all comments