Chapter Title : മിഴി 7 [രാമന്‍]
കിച്ചണില്‍ നിന്ന് പാത്രത്തിൽ കൊണ്ടുവന്ന കഞ്ഞി നിർബന്ധിച്ചടുത്തിരുന്നു കുടിപ്പിച്ചു.കഞ്ഞി കുടിച്ച കാലം മറന്നിരുന്നു.എന്നാലും കുടിച്ചു. അവൾ തന്നതല്ലേ.
എന്റെ മുന്നിൽ, ബെഡിൽ കാൽ രണ്ടും മടക്കിയിരുന്നു ഫോൺ നോക്കുന്ന ഹീർ, ഇടക്കിടക്കിയെന്നെ കണ്ണുപൊക്കി നോക്കും,ചിരിക്കും. ചാരിക്കിടന്നു കാലനക്കാൻ നോക്കുന്ന ഞാനതാദ്യം കണ്ടില്ല.ഫോൺ നേരെ പിടിക്കുന്ന കണ്ടപ്പോ,പെണ്ണ് എന്റെ ഫോട്ടോ എടുക്കാണ്..
"ഡീ..." കയ്യിലെ ഫോൺ തട്ടി പറിക്കാനാഞ്ഞു.അവൾ സിമ്പിളായി ചിരിച്ചുകൊണ്ട് മാറി.
"അനഗ്നാനൊന്നും പാടില്ല..." കണ്ണ് തുറുപ്പിച്ചു. ദേഷ്യം പിടിക്കുന്ന പോലെക്കാട്ടി അവളെന്നെ നോക്കി. പെട്ടന്ന് ചെറിയമ്മയെ ഓർമവന്നു.ഹീറിന്‍റെ ഉള്ളിലെവിടെയോ അവളുടെയൊരു തനി പകർപ്പ്
"ഡാ ചെക്കാ..." ന്ന് വിളിച്ച് ഇങ്ങനെ കണ്ണുരുട്ടിയിട്ടവളുടെയൊരു പേടിപ്പിക്കലുണ്ട്. ഇപ്പൊ അങ്ങനെ ഒന്നും മനസ്സിൽ വന്നില്ല.വേദന ഒക്കെ മരവിച്ചോ??...
പെട്ടന്ന് പുറകിലെ വാതിൽ തുറന്നഅജിൻ ചാടിയുള്ളിൽ കേറി. ആ ചട്ടം കേട്ടതും ഹീറും ബെഡിൽ നിന്ന് ചാടി എന്റെ അടുത്തേക്ക് വന്നു നിലത്തു നിന്നു. അജിനെന്തേലും കരുതും എന്ന് തോന്നി കാണും.
ഉള്ളിലേക്ക് കേറിയ അജിൻ ആ വാതിലടച്ചില്ല.തുറന്നു പിടിച്ച വാതിലൂടെയവന്‍ വെളിയിലേക്കൊന്നുകൂടെ നോക്കി. ആരോ പുറത്തുള്ള പോലെ.ആ വാതിലകന്നു ഒരാൾ കൂടെയകത്തേക്ക് കേറി.വരണ്ടയൊരു ചിരിയോടെ എന്നെയും,കൂടെയുള്ള ഹീറിനെയും നോക്കി ഗായത്രി!!!!
പ്രതീക്ഷിച്ചില്ല. ചെറുതായി ഒന്ന് ഞെട്ടി, അതും ഇവളെക്കണ്ട്.എല്ലാരും കൂടെ കെട്ടിയെടുത്തിട്ടുണ്ടോന്ന് തോന്നി? മോനേ....അഭിയേ.... എന്നൊക്കെ വിളിച്ചു കരച്ചിലും,പിഴിച്ചിലിനും നിക്കാൻ വയ്യ.ഓരോരുത്തരായിയകത്തേക്ക് വരുമായിരിക്കും. വിശേഷം തിരക്കാൻ. തേങ്ങ!!!
അജിൻ തെണ്ടിയാവുമോ ചതിച്ചത്. സൈഡിൽ നിൽക്കുന്നയവന്‍ എന്റെ മുഖത്തു നോക്കി ഞാനല്ലടാ എന്നുള്ള ഭാവം.
ഗായത്രി അടുത്തേക്ക് വന്നു. എന്തിന്?? ഒന്നും മിണ്ടാതെയുള്ളൊരു നോട്ടംമ്മാത്രം.
അജിൻ വീണ്ടും പുറത്തേക്ക് നോക്കി.അതുത്തയാളെ എഴുന്നള്ളിക്കാനുള്ള
💬 Comments
View all comments