0%

Chapter Title : മിഴി 7 [രാമന്‍]

Author : രാമൻ Read All Parts 30845

ഹോപിറ്റലിലേക്ക് പോയി.
കാലിലെ മുറിയൊന്ന് കൂടെ ഡ്രസ്സ്‌ ചെയ്തു. വൈകിട്ട് ചേച്ചിയെ ചെന്ന് പിക് ചെയ്തു പോന്നു. അവരുടെ കളിയും,ഗായത്രിയുടെ വാ നിർത്താതെയുള്ള സംസാരവും കൊണ്ട് ആ ദിവസം മെല്ലെ നീങ്ങി.
ചേച്ചി കോളേജിൽ നിന്ന് ലീവെടുത്തു. നാട്ടിലേക്ക് വരാൻ.. പ്രധാന ചടങ്ങിന്. ചെറിയമ്മയുടെ നിശ്ചയത്തിന്!!. എന്നോട് ചേച്ചി പലതും ചോദിച്ചെങ്കിലും ഗായത്രി വന്നു രക്ഷപ്പെടുത്തി തന്നു.
വൈകിട്ട്.സൂര്യൻ മെല്ലെ മാഞ്ഞു തുടങ്ങിയപ്പോ. ഉള്ളിലേക്ക് ഞാൻ വീണ്ടും ചോദിച്ചു,എടുക്കുന്ന തീരുമാനം ശെരിയാണോന്ന്. അവളിനിയും സന്തോഷിക്കുന്നതല്ലേ നല്ലത്ന്നാ ഉള്ളിൽ തോന്നിയത്.ഞാൻ കാരണം ഇനിയും അവൾക്ക് വിഷമിക്കേണ്ടി വന്നാലോ??
മൂന്ന് ദിവസം കൂടെയുണ്ട്..ആലോചിക്കാൻ സമയമില്ല.എന്‍റേതായിരുന്നല്ലോ എന്ന തോന്നലുള്ളിലുണ്ട്. വേറെയൊരുത്തനവളെ കൊണ്ടു പോവുമല്ലോന്നും. ഓർക്കാതെ നിക്കാം..എനിക്കും അവൾക്കും അത്‌ നല്ലതേ ഉണ്ടാക്കൂ. അങ്ങനെയായിരിക്കും.
ഓർക്കാൻ കുറേ നിമിഷങ്ങൾ തന്നിട്ടില്ലേ?? അവൾ,അവളും ഞാൻ ഞാനുമായി നിന്നാൽ മതിയായിരുന്നു. ഞങ്ങളാവേണ്ടിയിരുന്നില്ല!!.. ഒട്ടിയത് പറിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ടാണ്..
തീരുമാനമുറപ്പിച്ചു. ആരോടും പറയാനിന്നില്ല.
സമയം പത്തിനോടടുത്തപ്പോ.. ഗായത്രി റൂമിലേക്ക് വന്നു..
"അഭീ... ന്ന സംസാരിക്ക്...." നീട്ടിയ കയ്യിൽ അവളുടെ ഫോണുണ്ട്..
ആരാടീ എന്ന് ഞാൻ പിരികം പൊക്കി ചോദിച്ചു..
"ആരായാലെന്താ സംസാരിക്ക് നീ..." എന്‍റെ കയ്യിലേക്ക് പിടിപ്പിച്ചവൾ പോവാൻ തിരിഞ്ഞു..ഞാൻ ഫോണിലേക്ക് നേരെ നോക്കി.അനുവേച്ചി!!. ചെറിയമ്മയോ?? ഉള്ളിലൂടെയൊരുമിന്നലോടി.പറ്റില്ലായിരുന്നു. സംസാരിക്കില്ലന്ന് ഉറപ്പിച്ചതല്ലേ??.ഞാനത്‌ കട്ടാക്കി ബെഡിലിട്ടു.
പോയി തിരിഞ്ഞ ഗായത്രി കൃത്യമതു കണ്ടു. പോയതിനേക്കാൾ വേഗത്തിൽ കലിപ്പിച്ചു കൊണ്ട് മുന്നിലെത്തി.
"ഗായത്രി പറ്റില്ലനിക്ക്..." ഞാൻ ഉള്ളതങ്ങു പറഞ്ഞു..അവൾ ബെഡിലേക്ക് കേറി എടുത്തുവന്നു.
"ഡാ.. നീയെന്തിനാങ്ങനെ പേടിക്കണേ?? നീയെന്തേലും തെറ്റ് ചെയ്തിട്ടുണ്ടോ?... സംസാരിച്ചുന്നു വെച്ച് ആരും നിന്നൊന്നും ചെയ്യാമ്പോണില്ല!!.ഒന്നും മിണ്ടീല്ലേലും ആ

💬 Comments

View all comments