Chapter Title : മിഴി 7 [രാമന്‍]
പറയുന്നതൊന്നു കേട്ടൂടെ?? ആഗ്രഹണ്ടായിട്ടല്ലേ നിന്നെയിങ്ങനെ വിളിക്കണത്.മര്യാദക്ക് ഫോണെടുത്ത് സംസാരിക്ക്." ഉള്ള ഒച്ചയെല്ലാമെടുത്ത് അവളെന്റെ ചെവിയടപ്പിച്ചു.എന്നാലും ഞാനയഞ്ഞു നിന്നു.കയ്യിലേക്കെടുത്ത, അവളുടെ ഫോൺ വീണ്ടും മുരണ്ടു..
"....അഭീ....." കലിപ്പോടെയുള്ള ഗായത്രിയുടെ വിളി. കൂടെ ഫോൺ അവളെടുത്തെന്റെ കയ്യിൽ പിടിപ്പിച്ചു.നാശം പിടിക്കാൻ.
"ഗായത്രി..... " ഫോണിൽ ചെറിയമ്മയുടെ ശബ്‌ദം മെല്ലെ പൊന്തി.
"അനുവേച്ചീ.... അഭിയിവിടെണ്ട് സംസാരിച്ചോട്ടോ.." അവളെന്റെ കയ്യിലെ ഫോണിലേക്കടുത്തുകൊണ്ട് പറഞ്ഞു.
"ചെവീല് വെക്കടാ... സംസാരിക്കന്നിട്ട്..."ഒച്ചെയെടുക്കാതെ ഗായത്രി കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു. എന്തേലുമാവട്ടെ. ഞാൻ ഫോൺ ചെവിയിലേക്ക് അടുപ്പിച്ചു.ബെഡിൽ നിന്നിറങ്ങി,സൈഡിലെ ചെയറിൽ ചെന്നിരുന്നു..അപ്പുറത് നിന്ന് ആരുടെയൊക്കെയോ ശബ്‌ദം കേൾക്കാം.ചെറിയമ്മ ഒന്നും മിണ്ടുന്നില്ല.
"ഹലോ....." ആ ശബ്‌ദം മൂടിയ അന്തരീക്ഷത്തിൽ മുഴങ്ങുന്നപോലെ.ഫോൺ എടുത്തെറിഞ്ഞാലോന്ന് തോന്നി. കൊല്ലുന്ന പോലെ ആ സ്വരം.വയ്യാതെയാവുന്ന പോലെ.ഇപ്പോ ആ കലപില ശബ്ദമെല്ലാം നിന്നു.അപ്പുറത്തുനിന്ന് ചെറിയമ്മ ശ്വാസമെടുക്കുന്നയൊച്ച.
"ഹലോ അഭിയല്ലേ... സംസാരിക്കാമോ??... " നീണ്ട ഒരു ശ്വാസം എടുത്തു ചെറിയമ്മ ചോദിച്ചു.വാക്കിൽ വല്ല്യ സന്തോഷമുണ്ടെന്ന് തോന്നുന്നു. കരഞ്ഞു,ഇല്ലാതെയായ ചെറിയമ്മയെയാണ് ഞാൻ മനസ്സിൽ കരുതിയത്.
"ഹ്മ്മ്..." ഞാൻ അവൾക്ക് ഒന്ന് മൂളി കൊടുത്തു.ഗായത്രി ഞാൻ സംസാരിക്കുന്നുണ്ടെന്ന് തോന്നിയത് കൊണ്ടാവണം പുറത്തേക്കിറങ്ങി പോയി.
"ഓഹ് അവിടെ ഉണ്ടോ??അതേ ബോധം ഉണ്ടല്ലോ ല്ലേ??പറയുന്നത് കുറച്ചു സീരിയസ് കാര്യം ആണേ..എന്തൊക്കെയോ വലിച്ചും കുടിച്ചും കേറ്റുന്നുണ്ടെന്ന് ആരോ പറഞ്ഞു കേട്ടു... അതോണ്ട് ചോദിച്ചതാ....!" വല്ലാത്ത പുച്ഛത്തിലുള്ള സംസാരം.ചെറിയമ്മ തന്നെയാണോന്ന് പെട്ടന്ന് സംശയം തോന്നി പോയി.അങ്ങ് ഇഷ്ടപ്പെടുന്നില്ല.
"ബോധമെല്ലാമുണ്ട്. വേഗം പറഞ്ഞാൽ നല്ലത്.. ഇത്തിരി തിരക്കുണ്ട് " പറയുമ്പോ ഉള്ളിൽ വേദനയ്യണ്ടായിരുന്നു.. നിർത്താതെ അവളോട് വിഷമങ്ങളെല്ലാം പറഞ്ഞു.. സംസാരിക്കണമെന്നുണ്ട്. നേരെത്തെ തീരുമാനം.അതെന്നെ അനുവദിക്കുന്നില്ല..
"അയ്യോ സോറി!! തിരക്കുണ്ടല്ലേ? എന്നാൽ വേഗം
💬 Comments
View all comments