Chapter Title : മിഴി 7 [രാമന്‍]
പറഞ്ഞേക്കാം.. ഞായറാഴ്ച എന്റെ നിശ്ചയാണ്. അറിഞ്ഞിണ്ടാവല്ലോ? ഇവിടെ വെച്ചു തന്നെയാട്ടോ .കുറച്ചാളുകൾ മാത്രമുള്ള ചടങ്ങാണ്. നിനക്ക് തിരക്കാണെന്ന് അറിയാം, വരാൻ പറ്റില്ലെന്നും.എന്നാലും നിന്നോട് ഒന്ന് പറയണമല്ലോ.അതല്ലേ അതിന്റെ മര്യാദ.. അങ്ങനെ അവസാനം എനിക്കൊരാളെ കിട്ടിട്ടോ ... " അപ്പുറത്ത് നിന്ന് നീട്ടിയ ഒരു കുണുങ്ങൽ..അവൾ എന്നെ വേദനിപ്പിക്കാൻ പറയുന്നതാണോ??. ദുഃഖത്തിന്റെ ഒരംശം പോലും ആ വാക്കിൽ കണ്ടില്ല.
"ഹലോ അവിടെയില്ലേ?...അല്ലേൽ ഞെട്ടി പോയോ കേട്ടിട്ട് " ആ പറച്ചിലിന്റെ അർത്ഥം എനിക്ക് മനസ്സിലാവുന്നില്ല. എന്ത് ചോദിക്കണമെന്നറിയില്ല.
"വിഷമമുണ്ടോ??... " ആ മനസ്സ് അറിയാൻ നോക്കി.
"എന്തിന്?? എനിക്കെന്ത് സന്തോഷമാണെന്നറിയോ?.... എന്നെയിത്ര കാലം ഇവിടെയിട്ട് പട്ടിയെപ്പോലെ കളിപ്പിച്ച, നിന്നെ ഞാനോടിച്ചില്ലേ??..ഇവിടെ നിന്ന്.അതും നിന്റെമ്മയുടെ കയ്യീന്ന് തന്നെ തല്ല് വാങ്ങി തന്നിട്ട്!!.ഇത്ര കാലം വേദനിപ്പിച്ചതിനുള്ള ശിക്ഷയായി കണ്ടാമ്മതി ട്ടോ.. ഞാൻ ആണുങ്ങളുടെ കൂടെ നടക്കുന്നതല്ലേ??വേശ്യായേക്കാൾ താഴെയല്ലേ??ആ എനിക്ക് കിട്ടാമ്പോവുന്നതോ ഒരു ഡോക്ടറെ തന്നെ.നിന്നെപ്പോലെ അല്ലല്ലോ പണിയെങ്കിലും ഉണ്ടല്ലോ.
പിന്നെയഭീ.....നിന്റെ ശല്യം ഇനി ജീവിതകാലം എന്റെ മേലുണ്ടാവില്ല.അതിനും വല്ല്യ സന്തോഷെന്താ ഇനിക്കുള്ളത്.??."" അവൾ അവിടെ നിന്ന് ചിരിച്ചു.നെഞ്ച് കൊളുത്തി വിങ്ങി.സംസാരം തീരെ അങ്ങ് പിടിക്കുന്നില്ല..
"അനു... അത് അപ്പു അപർണയാണ്.!!.." തെറ്റ് ഞാൻ പറയാൻ ഒരുങ്ങി..
"ഡാ......" ചെറിയമ്മ അപ്പുറത്തുനിന്ന് മുരണ്ടു.. വാക്കുകൾ എന്റെ വായിൽ കുടുങ്ങി.
"ഞാൻ അനുവല്ല, നിന്റെ ചെറിയമ്മയാണ്!! അനുവൊക്കെ പണ്ട്.അതും വിളിച്ചു ഇനി വരാൻ നിന്നാലുണ്ടല്ലോ..??." ആ ഉറച്ച ശബ്‌ദം. അതിലും കൂടുതൽ ആവളുടെ ഈ പെരുമാറ്റം.പിടിവിട്ടു പോയി.ഇത്ര താഴാൻ നോക്കിയിട്ടും അവൾക്കൊന്ന് മര്യാദക്ക് സംസാരിക്കാൻ കഴിയണില്ലല്ലോ??
"നീയെന്തു ചെയ്യും ?." ഞാൻ ഭൂമിയോളം താഴ്ന്നിരുന്നു.എത്രയായാലും
💬 Comments
View all comments