Chapter Title : മിഴി 7 [രാമന്‍]
വലിയ തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല. എന്റെ സ്ഥാനത് ആരായിരുന്നാലും അതൊക്കെയേ ചെയ്യുള്ളു
"ആഹാ... എന്താടാ,ദേഷ്യം വരുന്നുണ്ടോ?.നിനക്ക് അതൊക്കെയുണ്ടോ?. ഒലിപ്പിച്ചു വാലിൽ തൂങ്ങാനല്ലാതെ നിനക്ക് ഇതൊക്കെയറിയാമല്ലേ?..ഞാൻ കരുതിയത് ഷെറിനും നിന്നങ്ങനെയാ വിട്ട് പോയതെന്ന്." അവിടുന്ന് വീണ്ടും അവളുടെ കളിയാക്കിയുള്ള ചിരിയുണ്ട്
"എങ്ങനെ പോവാതിരിക്കും.ഇതല്ലേ സ്വഭാവം.!!.പിന്നെ അപർണയുടെ കാര്യം. ആരു പറഞ്ഞു അപ്പു അപർണയാണെന്ന്??അങ്ങനെയൊന്നുമല്ല!!. നീ കണ്ടതല്ലേ ഞാനേതോരുത്തന്റെ കൂടെ എന്തെല്ലാമോ ചെയ്യുന്നത്? പിന്നെങ്ങനെ അത് അപർണയവും " ചുണ്ട് വിറച്ചു, കൈ തരിച്ചു.. അവളുടെ അമ്മൂമ്മയുടെ ഓരോ സംസാരം.
"ഡീ...നീവല്ല്യ ചെലയൊന്നും വേണ്ട!.. ഒലിപ്പിച്ചതൊക്കെ സത്യസന്തമായും,വിശ്വാസത്തോടെയും തന്നെയാ.സ്വന്തമെന്ന് തോന്നിയിട്ട് തന്നെയാ.. അല്ലാതെ നിന്നെ പോലെ,കള്ളം പറയാനും,ചതിക്കാനുമൊന്നും ഞാന്നിന്നിട്ടില്ല " താഴ്ന്നു കൊടുക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഇങ്ങട്ട് എങ്ങനെയാണോ അതുപോലെ ഇനി അങ്ങട്ടും എന്ന് മനസ്സിൽ കരുതി.
"അയ്യടാ.. സത്യസന്ധത.വിശ്വാസം!! എന്ത് വിശ്വാസമാ നിനക്കുള്ളത്?. പറയാനെന്ത് എളുപ്പമാല്ലേ...??.ഹാ...ഇനി അതൊക്കെ പറയുന്നതെന്തിനാ.. എന്നെത്ര കാലം നീ വിശ്വസിച്ചില്ലേ??.അല്ല!!!തെറ്റി മോനേ കുട്ടാ നിന്നെ ഞാൻ വിശ്വസിപ്പിച്ചതാ ട്ടോ നിന്നോട് കാണിച്ചതൊക്കെ വെറും അഭിനയം!..സ്നേഹമൊരു തരി ന്റെ നെഞ്ചിലൂടെ പോലും പോയിട്ടില്ല. വിശ്വസിപ്പിച്ചു വിശ്വസിപ്പിച്ചു.. അവസാനം നിന്നെ ഇപ്പൊ ചെയ്ത പോലെ... ആഹാ.. അതിന്റെ സുഖം ഒന്ന് വേറെ തന്നെയാ അക്ഷയ്!" ഞാൻ ഫോൺ ചെവിയിൽ നിന്നെടുത്തു. ദേഷ്യം കൊണ്ട് നെഞ്ചിടിപ്പ് കൂടിയിരുന്നു. കണ്ണ് എന്തിനോ വേണ്ടി നിറഞ്ഞു ഒഴുകിയിരുന്നു.
"ഹലോ...ഹലോ... നിർത്തിയോ നീ?.... ഹലോ..." ഫോണിൽ നിന്നുമുള്ള ചെറിയ അവളുടെ ശബ്‌ദം. മാറി നിൽക്കുന്നതുംഅവളെ കാണാതെ നിൽക്കുന്നതുമൊക്കെ വെറുതെയാണ്. അവളെ പേടിച്ച് ഞാനെന്റെ വീട്ടിൽ നിന്ന് മാറി നിക്കണോ??അവൾക്ക് സന്തോഷമല്ലേ വേണ്ടത്?? കൊടുക്കാം,
💬 Comments
View all comments