Chapter Title : മിഴി 7 [രാമന്‍]
ഒരു ബാഗും. നടന്നു വരുന്ന വരവാണ്.ക്ഷീണമാ മുഖത്തുണ്ട് നല്ലപോലെയുണ്ട്..
"നിനക്ക് വല്ല കാര്യവുമുണ്ടോ ഇങ്ങനെ കോളേജിൽ ഒക്കെപോവേണ്ട! പഠിച്ചതൊക്കെ മതി. ഇനി വല്ല പണിക്കും പോവാം.." നിരങ്ങി,നിരങ്ങി വന്നു മുന്നിലെത്തിയ അവളെ കോലങ്കണ്ടു ഞാൻ വെറുതെ ഒന്ന് ചിരിച്ചു.
എന്നെ നോക്കാതെ അവൾക്ക് പുച്ഛം.കയ്യിലെ കവറിലേക്ക് ഏന്തി നോക്കി പരിശോധിച്ച്.. സംശയത്തോടെ അവളെന്നെ നോക്കി..
"വേദനയുണ്ടോ.. ഇപ്പൊ?.." വീണു പറ്റിയ മുറിയിലാണ് അവളുടെ ശ്രേദ്ധ.ഞാനവളെ കളിയാക്കാൻ എന്റെ കവിൾ മെല്ലെയുഴിഞ്ഞു. അന്നവളെന്നെ തല്ലിയ ഭാഗത്ത്.അവൾക്ക് മനസ്സിലായി പെട്ടന്ന്. ദുഷ്ട.!!
"സോരി...." പരുങ്ങിയുള്ള അവളുടെ അഭിനയം.. വിട്ടു കൊടുത്തു.
"ഞാൻ നാളെ നാട്ടിലേക്ക് പോവുട്ടോ...." ചിരിയോടെയാണ് ഞാനത് പറഞ്ഞത്. പെട്ടന്നവളെന്നെ കണ്ണുയത്തി നോക്കി.എന്തോ പറയാൻ വന്നു പിന്നെ നിർത്തി.
"ന്നേതിൽ കൊണ്ട് പോവൊ..." തിരിഞ്ഞു നോക്കി ഞാൻ വന്ന കാർ കാട്ടികൊണ്ട് അവളുടെ ചോദ്യം.
"അതിനെന്താ വാ..." പെട്ടന്ന് തന്നെ ഞാൻ പറഞ്ഞു..
"അയ്യോ... ഞാൻ വെറുതെ " അവളൊഴിയാൻ നോക്കി.വിട്ടില്ല.ആ കൈ പിടിച്ചു വലിച്ചു.ആദ്യമവൾക്ക് മടി.വലിച്ചുള്ളിൽ കേറ്റി. കയ്യിലെ കവറവൾക്ക് കൊടുത്ത്.. ഞാൻ കാറെടുത്തു.അവളാദ്യായിട്ട് കേറുവാണെന്ന് തോന്നി. പുറത്തേക്കുള്ള നോട്ടവും,അവളുടെ സന്തോഷവും,എല്ലാം.എന്തോ..പാവം ആണോ ഉള്ളിൽ തോന്നുന്നതെന്നറിയില്ല!! കോളേജിന് മുന്നിലൂടെ വരെ അവൾ പറഞ്ഞത് അനുസരിച്ചു കൊണ്ടുപോയി കറങ്ങി.അറിയുന്നയേതോ പെണ്ണിന് ഉള്ളിൽ നിന്നവൾ ടാറ്റ കൊടുക്കുന്നത് വരെ കണ്ടു.
വണ്ടി സൈടാക്കി. സൈഡിലൂടെ പോയ ഐസുകാരനോട് രണ്ടു ഐസ് വാങ്ങി വിഴുങ്ങുമ്പോഴാണ്, അവൾ സൈഡിലെ കവർ തുറന്നു നോക്കിയത്.
അദ്യം രണ്ടു മൂന്ന് ചോക്ലേറ്റസ് കിട്ടി. അവൾ ചിരിച്ചു കൊണ്ട് നോക്കുമ്പോ അതെടുതത്തോ..അതെടുത്തോന്ന് ഞാൻ പറഞ്ഞു കൊണ്ടിരുന്നു. അവസാനം
💬 Comments
View all comments