0%

Chapter Title : മിഴി 7 [രാമന്‍]

Author : രാമൻ Read All Parts 30881

അത്‌ കിട്ടി. വലിയ ബോക്സ്‌ കയ്യിപ്പിടിച്ചു. പുറത്തേക്കെടുത്തപ്പോ അതും എന്റെ മുഖത്തു നോക്കി അവൾ ചോദിച്ചു
"ഇ.. തൊ??." വലിയ ശ്രദ്ധഞാനതിൽ കൊടുത്തില്ല.
"അതും നീയെടുത്തോ..." എന്തവൾ ചെയ്യുമെന്നറിയാൻ പറഞ്ഞു.
"ഇ തൊന്നും വെണ്ട...." അത്‌ മാത്രം അവൾളെന്റെ നേരെ നീട്ടി. പാവം ഇതൊന്നും വിചാരിച്ചിട്ടുണ്ടാവില്ല. ഞാൻ അത്‌ വാങ്ങി അവൾക്ക് തന്നെ നീട്ടി..
"ഇതെന്റെ ഹീറിന് വാങ്ങിയതാ.ഇടക്ക് എനിക്ക് നിന്നെ വിളിക്കേണ്ടേ അതിന്.നമുക്ക് ഫോട്ടോ ഒക്കെ എടുക്കണ്ടേ..?" ചോദിച്ച ചോദ്യത്തിനവളൊന്നും മിണ്ടിയില്ല. എന്നെയും നീട്ടിയ ഫോണും നോക്കി അങ്ങനെ നിന്നു. കണ്ണ് കലങ്ങി തുടങ്ങിയപ്പോ ഞാൻ നിർത്തി.
"മതി.മതി. മതി... കരയനാണേൽ വേണ്ട ട്ടോ... ഇത് പിടിക്ക്. " ഞാൻ അത്‌ അവളുടെ കയിൽ വെച്ചുകൊടുത്തു. ബോക്സ്‌ പൊളിച്ചു അവൾ ഫോണെടുത്തു പിടിച്ചു എന്നേ പിന്നേയും ഒരു നോട്ടം. കണ്ണ് നിറക്കരുതെന്ന് പറഞ്ഞിട്ടും എവിടെ? അവിടെ നിന്ന് കരഞ്ഞു.
പിന്നെയവിടെ നിന്നില്ല. വണ്ടി എടുത്തു തിരിച്ചു പോന്നു.ആദ്യയിട്ട് കിട്ടണ സമ്മാനമാണെന്ന് അവൾ പറഞ്ഞപ്പോ ഉള്ള് പൊള്ളി.
വീടിന്റെ മുന്നിൽ വണ്ടി നിർത്തിയപ്പോ. ഫോൺ എടുത്തവൾ ഞങ്ങൾ രണ്ടു പേരും നിൽക്കുന്ന ഒരു സെൽഫിയെടുത്തു.
"പഠിക്കണന്നും,എന്താവശ്യമുണ്ടേലും വിളിക്കണം എന്നും പറഞ്ഞപ്പോ തലയാട്ടി അവൾ സമ്മതിച്ചു. ഇറങ്ങി വന്ന അവളുടെ അച്ഛനെ കണ്ടപ്പോ..ഉള്ള കാര്യവും പറഞ്ഞു ഞാൻ ഫ്ലാറ്റിലേക്ക് പോന്നു.
എല്ലാം പെട്ടന്നായിരുന്നു,നാട്ടിലേക്ക് വണ്ടി കേറിയത്.അവിടെത്താനാണ് തോന്നുന്നത്, വീട്ടിൽ.എല്ലാരുമിപ്പൊത്തന്നെ നിറഞ്ഞു കാണുമോ?. വണ്ടിയിലിരുന്നാലോചന അതായിരുന്നു.ബസ്സിലാണ്.ഗൗരിയേച്ചിയു,ഗായത്രിയും അടുത്ത് തന്നെയുണ്ട്.
ഗായത്രിക്ക് നല്ല പേടിയുണ്ട് എന്റെ ഒന്നുമില്ലാത്ത ഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു.ഇടയ്ക്കവൾ എന്നോടെന്തൊക്കെയോ ചോദിക്കും.ഞാനതിന് സിമ്പിളായി തന്നെ മറുപടിയും കൊടുക്കും.
സ്റ്റാൻഡിൽ

💬 Comments

View all comments