Chapter Title : മിഴി 7 [രാമന്‍]
ബസ്സിറങ്ങി. ടാക്സി വിളിച്ചു കേറി.വല്ലാത്തൊരു അന്തരീക്ഷം ഉള്ളിൽ നിറയുന്നുണ്ട്.വീട്ടിലേക്ക് തിരിച്ചു വരാണ്.ഇത്ര ദിവസം ആശ്വാസമായിരുന്ന ഗായത്രി ഇപ്പൊ ഒരക്ഷരം മിണ്ടുന്നില്ല. ഗൗരിയേച്ചിയാണേൽ ഒന്നുമറിയാത്ത ഓരോന്ന് ചോദിക്കും. നെഞ്ച് കുലുങ്ങാൻ തുടങ്ങി.വണ്ടി വയലിനു നടുവിലൂടെ കടന്നു ഞാനും ചെറിയമ്മയും മഴയത്തു നനഞ്ഞു കുളിച്ചു,ഇതിലൂടെ നടന്നു പോയ ഓർമ.
നീണ്ടു കിടക്കുന്ന വരമ്പിന്റെ അറ്റത്തു എന്റെ വീടിന്റെ ഒരു നിഴലാട്ടം കണ്ടു.അതിനുള്ളിൽ ആ മുറിയിൽ ചെറിയമ്മയുണ്ടാവും.
കാർ പാഞ്ഞു. ഗേറ്റ് കടന്നു,മുന്നിൽ വീട് തെളിഞ്ഞു വന്നു. പന്തലൊക്കെയുണ്ട്.ആകെ മൊത്തമൊരു മാറ്റം പോലെ.പുറത്ത് നിന്നിരുന്ന കുറച്ചാളുകൾ കാറിന്റെ ഉള്ളിലേക്ക് ഏന്തി നോക്കുന്നുണ്ട്. ആരാ വന്നതെന്നാവും.
സൈഡിൽ പണിയിൽ മുഴുകിയിരിക്കുന്ന ഹരിയെ കണ്ടു. സംശയത്തോടെ അവനുമുണ്ടൊരു നോട്ടം.
മാവിന്റെ നിഴലിനോട് ചേർന്ന് വണ്ടി നിന്നു. വരാന്തയിലേക്ക് ഇറങ്ങി വന്നുകൊണ്ട് ആശാന്റുയും,ഉഷാന്റിയുമെത്തി.ബാക്ക് ഡോർ തുറന്നു ഗായത്രിയും, ചേച്ചിയും ഇറങ്ങിയെങ്കിലും എന്തോരു മടി.ഇറങ്ങാൻ തോന്നുന്നില്ല.നാളെത്തേക്കുള്ള ഒരുക്കങ്ങൾക്കാണല്ലോ ഇതെല്ലാം നടക്കുന്നതെന്നാ ബോധം ഇപ്പോഴാണോ എനിക്ക് വന്നത്?.പുറത്തെങ്ങും അമ്മയെ കണ്ടില്ല.കാണാൻ ഓടിവരുന്ന ചെറിയമ്മയെ കാണുമെന്നു കരുതി അവളുമില്ല!.അച്ഛന് പിന്നേ ഓട്ടത്തിലാവും.
"എടാ ഇറങ്ങുന്നില്ലേ??..അല്ലേൽ തിരിച്ചു പോവ്വാനുള്ള ഇരിപ്പാണോ മോനേ.?.ഇങ്ങു വന്നേ നീ " എന്റെ വേരിറങ്ങി പോയ ഇരിപ്പു കണ്ട് ചോദിച്ചുകൊണ്ട് ഗായത്രി ഡോർ തുറന്നു തന്നു.
മടിച്ചാണെങ്കിലും ആ മാവിന്റെ തണലിലേക്കിറങ്ങി.ചുറ്റിനും നിന്നവർക്ക് വല്ല്യ ചുഴിഞ്ഞ നോട്ടമൊന്നുമില്ല. ആർക്കും അങ്ങനെ അറിയാൻ വഴിയില്ലല്ലോ ഞാൻമ്പോയത്.
അറിയാതെ നോട്ടം പണ്ട് ഞാൻ ചെയ്യണ പോലെ മുകളിലേക്ക് ചെറിയമ്മയുടെ റൂമിലേക്ക് എറിഞ്ഞു. തുറന്നു കിടക്കുന്ന ആ ജനലിന്റെ ഉള്ളിൽ നേർത്ത ഇരുട്ടുണ്ട്.അത് മറച്ചുകൊണ്ട് വെള്ള കർട്ടൻ വന്നു ഇളകി. അവളവിടെയുണ്ട്.
💬 Comments
View all comments