0%
Chapter 7

മിഴി 7 [രാമന്‍]

Author : രാമൻ | Read All Parts | 👁 5447 |

സൈഡിലൂടെ കരഞ്ഞു വന്ന.വെള്ളയും കറുപ്പുമുള്ള.. പൂച്ചക്ക് ബാക്കി കൊടുത്തു. പാവം അതിന് വിശന്നിരുന്നു. നേരെ സൈഡിലെ തുറന്ന ജനലിൽ.ആരോ വന്നു നോക്കുന്നുണ്ടെന്ന് തോന്നി.നോക്കട്ടെ.എനിക്കെന്താ.? പാത്രം പുറത്തേ പൈപ്പിൽ വെച്ചു കഴുകി.ഇനി അതിനൊരു ബുദ്ധിമുട്ട് ണ്ടാവാണ്ടല്ലോ.നേരെ അവരുടെ അടുത്തേക്ക് തന്നെ ചെന്നു.. ഏമ്പക്കവും വിട്ടു വയറു പൊത്തിയിരിക്കുന്ന അവരെ മൈൻഡ് ചെയ്യാതെ. പാത്രം അവിടെ വെച്ചു തിരിഞ്ഞു.. "അഭീ....." ആശാന്റിയുടെ വിളി. പിന്നേ ഇപ്പൊ എവിടുന്ന് കേറി വന്നു സ്നേഹം എന്നായിരുന്നു മനസ്സിൽ. തിരിഞ്ഞു നോക്കാതെ നടന്നു.റൂമിൽ ചെന്നൊന്ന് ഉറങ്ങി. എഴുനേറ്റപ്പോ വൈകി.നേരം ഇരുണ്ടു തുടങ്ങിയിരുന്നു..നേരിയ ചുവപ്പുള്ള ഇരുണ്ട അന്തരീക്ഷം. പോയി മുഖം കഴുകി.താഴെ ഒന്നും ആരെയും കണ്ടില്ല.പുറത്ത് രണ്ടുമൂന്നു ആളുകളുണ്ട്.വരാന്തയിൽ ഇരിക്കുന്ന ഗൗരിയേച്ചിയെ കണ്ടു.പാവം അതിന് നേരെത്തെ വിഷമം ആയോ ന്ന് തോന്നൽ... "എല്ലാരും അമ്പലത്തീ പോയി.." അടുത്തേക്ക് എത്തിയതും ചേച്ചി പറഞ്ഞു.. "എന്തെ പോവാഞ്ഞേ? " "എനിക്ക് പറ്റില്ല പോവാൻ..."വയറിൽ കൈ വെച്ചു ചേച്ചി ചിരിച്ചു. "ആഹാ.. വേദനയുണ്ടോ.." "ചെറുതായി..." ആ നോട്ടം എന്റെ മുഖത്തേക്ക് വന്നു.. "അഭിക്ക് വിഷമായോ നേരത്തെ..?" ഇത് മനസ്സിൽ ഇട്ട് നടക്കണോ ഈ പെണ്ണ്.. "അതൊക്കെ വിട് എന്റെ ചേച്ചീ..."ഞാൻ സമാധാനിപ്പിക്കാൻ നോക്കി.. "നീയെന്ത്‌ പാവമാണഭീ.. എല്ലാവർക്കും നിന്നെ എന്ത് ഇഷ്ടമായിരുന്നെന്ന് അറിയോ? " ചേച്ചിയുടെ സൈഡിൽ ഞാനും ചെന്നിരുന്നു "ഇപ്പൊ അല്ലേ..??"ഞാൻ സംശയത്തോടെ ആ മുഖത്തു നോക്കി.. "ഒന്ന് പോടാ നിന്നെ ഇഷ്ടല്ലാത്ത ആരായുള്ളവിടെ.?" "അത്‌ ചോദിക്കാനുണ്ടോ...? അമ്മക്ക് കണ്ണെടുത്താൽ കണ്ടുകൂടാ, ചെറിയമ്മക്ക് തീരെ കണ്ടുകൂടാ.. അങ്കിൾമാരൊന്നും ഇതുവരെ മിണ്ടിയിട്ടേയില്ല..എന്നേ ബാംഗ്ലൂർ വെച്ചു കണ്ടപ്പോ ചേച്ചി എങ്ങനെ ആയിരുന്നു..മിണ്ടിയോ " "നിന്നോട് തർക്കിക്കാൻ ഞാനില്ല മോനേ.." തോൽവി സമ്മതിച്ചു എന്റെ മുന്നിൽ തല താഴ്ത്തിയതും.. അമ്പലത്തിൽ പോയവർ തിരിച്ചെത്തി. കാറിൽ നിന്നിറങ്ങി എത്തിയതും. ചെറിയമ്മയെയാണ് ആദ്യം കണ്ടത്.സെറ്റ് സാരിയൊക്കെയുടുത്ത്. ആ പൂർണ ഐശ്വര്യത്തോടെ ഇറങ്ങി വന്ന അവളെ കണ്ടു.. ലോകം ഞാൻ മറന്നു പോയോ.നോട്ടം നീണ്ടപ്പോ അവളും കണ്ടു എന്റെ കഴുകൻ നോട്ടം. വിടർത്തിയിട്ട മുടി സൈഡിലേക്ക് മാടി വെച്ചു. സാരി ഇത്തിരി കൈ കൊണ്ട് പിടിച്ചു, നടന്നു വരുന്ന

💬 Comments

View all comments