Chapter Title : മിഴി 7 [രാമന്‍]
"ന്ത് പറയാൻ....?"
"ഇത് നടക്കില്ലാന്ന് മറ്റോ...?"
"അമ്മേ.!!.. ഞാമ്പറഞ്ഞു അതെങ്ങാനും ലക്ഷ്മിയമ്മയുടെ ചെവീലെത്തിയാൽ! ന്റെ കഥ കഴിയും കുട്ടാ..." അവൾ പരുങ്ങി കൊണ്ട് പറഞ്ഞു.പേടിണ്ട് പെണ്ണിന്.കയ്യിലെ മാങ്ങ വാങ്ങി ഒരു കടി കടിച്ചു തിരിച്ചു തന്നു,അവളെന്നെ ഉന്തി തള്ളി ചെറിയമ്മയെ കാണാൻ പറഞ്ഞു.
അമ്മയുടെ ചെറിയച്ഛൻ ഇടയിലെന്നേ പൊതിഞ്ഞു.കുറച്ചുപദേശം.ബാംഗ്ലൂരിൽ ചൂടാണെന്ന് പറഞ്ഞു ഞാൻ ഓടി സ്റ്റെപ്പുകേറി.
ഇറങ്ങി വരുന്ന ഗൗരിയേച്ചിയോട് ചെറിയമ്മയെന്നു കാണട്ടെയെന്നും പറഞ്ഞു നടന്നു. എന്റെ റൂമിലേക്ക് തിരിയുന്ന സ്ഥലം. ചെറിയമ്മയുടെ റൂമിൽ വെളിച്ചമുണ്ടോന്ന് നോക്കുന്ന സമയം എല്ലാം ഞാൻ കുറേ മിസ്സ് ചെയ്തു.
നേരെ ചെറിയമ്മയുടെ റൂമിലേക്ക് നോക്കി നിന്നു.നാലു മുറികൾ കഴിഞ്ഞു അറ്റത്തുള്ള ആ വാതിൽ ഇപ്പോഴും പാതി തുറന്നതാണ്.
കുറച്ചു കാലത്തിനു ശേഷമാണാ മുഖമൊന്ന് കാണുന്നത്. എന്താവും മനസ്സിലെന്നൊന്നും ഇപ്പൊ പറയാൻ കഴിയുന്നില്ല. അവളുടെ മനസ്സിലോ??.
നേരെ നടന്നു. നെഞ്ചിടിക്കാൻ തുടങ്ങി.എന്നാലും ഇന്നലെ അവളോട് തോന്നിയ ദേഷ്യമുള്ളിലുണ്ട്.
വാതിൽ മുഴുവൻ തുറന്നു ഞാൻ അകത്തേക്ക് കേറി.പഴയ പോലെ ജനല്പടിയിൽ അവളുണ്ട്. അഴികളിൽ പിടിച്ചു പുറത്തേക്ക് നോക്കി കാൽ രണ്ടും ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു.ചീകാതെ പടർത്തിയിട്ട മുടി നിറയെ ആ കൈകളെ മറച്ചുകൊണ്ട് ഇരിക്കുന്നുണ്ട്.
"ഹലോ.... അകത്തേക്ക് വരാമോ..?." വാതിലിൽ ഒന്ന് തട്ടി ഞാൻ ചോദിച്ചു.
"അകത്താണല്ലോ ഉള്ളത്..." തിരിച്ചു മറുപടി. ഉരുളക്കുപ്പേരി എന്നരീതിയിലാണല്ലോ?.നോട്ടമില്ല. ആ മുഖം കാണിക്കുന്നില്ല.എന്റെ കയ്യിൽ ഹരി തന്ന മാങ്ങയുണ്ട്.വവ്വാൽ കടിച്ചപോലെ ഗായത്രിയുടെ ഒരു കടിയുണ്ട്. ചെറിയ ഒരു കടി കടിച്ചു ഞാൻ നേരെ ചെന്നു ചെറിയമ്മയുടെ അടുത്തു നിന്നു. അനക്കമില്ല.. ഇന്നലത്തെ ശൗര്യമൊക്കെ എവിടെപ്പോയോ
💬 Comments
View all comments