Chapter Title : മിഴി 7 [രാമന്‍]
സ്നേഹങ്കാട്ടി ന്റെ മനസ്സിളക്കാനാണോ ശ്രേമം?. അല്ലേൽ ക്കേറിപ്പിടിച്ചു മറ്റുള്ളോരെക്കാട്ടി ന്നേ.. നാണം കെടുത്താനോ? രണ്ടും നടക്കാമ്പോണില്ല!!. ഇത്രേന്നേരം ന്റെ കൂടെ നിന്നത് തന്നെ ഞാന്നിനക്ക് തന്ന ഔതാര്യാണ്..
പെറ്റ തള്ളപോലും നിന്നോട് മിണ്ടിയോ??....ഇല്ലല്ലോ!!. പോയി ചത്തൂടെ നിനക്ക്..." നിർത്താതെയവളാ ശൗര്യം മുഴുവൻ കാട്ടി,തൊള്ളായിട്ട് പറഞ്ഞു. ഓഹ്.. എന്തൊക്കെ ഭാവങ്ങളാണാ മുഖത്തൂടെ പോവുന്നത്.എല്ലാം തള്ളിക്കൊണ്ട് ഞാൻ പതിയെ ചിരിച്ചു കൊടുത്തു. അവൾ വീണ്ടും വിറക്കുന്നുണ്ട്.ദേഷ്യം. അമ്പോ!! എന്താ ദേഷ്യം.
"എന്റെ ചെറിയമ്മേ... നിന്നെ എനിക്ക് നല്ല ഇഷ്ടാടീ.... ആ നീ ഒരുത്തനുമായി കല്യാണം ആലോചിക്കെ??.. എനിക്ക് ജീവനുള്ളപ്പോ ഞാനതിന് സമ്മതിക്കോ?...നീവിടുന്ന് പോയാൽ എനിക്കെത്ര വിഷമമം കാണും.അതോണ്ട് നീ പോണ്ട ട്ടോ.."... മുന്നോട്ട് നീങ്ങി ആ രണ്ടു കൈയും പിടിച്ചു ഞാൻ സങ്കടമഭിനയിച്ചു പറഞ്ഞു.ചെറിയമ്മ മനസിലാവാതെയെന്നെ നോക്കി.
"ആ ഇനി നല്ലപോലെ പറഞ്ഞാൽ... എടീ നീയ്യങ്ങനെ ഇവിടുന്ന് പോയി സുഗിക്കേണ്ട അത്ര തന്നെ!!!.എന്റെ ശല്യം ഇല്ലാത്തവണേൽ നീയിവിടെ നിന്ന് പോണ്ടേ? അതിന് ഞാൻ സമ്മതിക്കില്ലന്റെ ചെറിയമ്മേ....!
നല്ലപോലെയൊരുങ്ങിക്കോ, സുന്ദരിയൊക്കെ ആയിക്കോ.പക്ഷെ നിശ്ചയം നടക്കൂല്ലാട്ടോ.. ഞാൻ നടത്തിക്കൂല!!." അവളുടെ ആ കിളി പോയ ഭാവം തീരുന്നതിനു മുന്നേ ഞാൻ ഉള്ള ഭാവം മൊത്തം നിരത്തി,ഉറപ്പോടെ പറഞ്ഞു.ചെറിയമ്മ വേഗംമെന്റെ കൈ പിടിച്ചു വലിച്ചു ജനലിനടുത്തേക്ക് കൊണ്ടുപോയി, പുറത്തേ കാഴ്ചകൾ കാട്ടി ചിരിച്ചു.
"നീയൊന്ന് നോക്കെടാ പൊട്ടാ... ഇത്രേം ഒരുക്കങ്ങളൊക്കെ കഴിഞ്ഞു. സമയമിനി മണിക്കൂറുകളെയുള്ളൂ. ഇത് പഴയ കാലമൊന്നുമല്ല. ചെക്കനെ വിളിച്ചു,പെണ്ണ് ഒരു വട്ടം ഒളിച്ചോടിയതാനൊന്നും പറയാൻ.വിശ്വസിക്കില്ലെടാ..
പിന്നേ..ഇത് നിശ്ചയല്ലേ അത് കഴിഞ്ഞു മൊടക്കിയൽ പോരെ എന്നാ തോന്നലുണ്ടേൽ മോനേ!!!.. നിന്റെയച്ഛനും,അമ്മക്കും ആളുകളുടെ മുന്നിലിത്തിരി
💬 Comments
View all comments