0%

Chapter Title : മിഴി 7 [രാമന്‍]

Author : രാമൻ Read All Parts 30940

വിലയെങ്കിലുമുണ്ട്.അത്‌ നീ തന്നെ നശിപ്പിക്കും മനസ്സിലായോ?..
ഇനി ഞാൻ എന്തേലും ചെയ്തു തരും നീ വിചാരിക്കുന്നുണ്ടോ.. ചെയ്യുമായിരുന്നു.ഇത്തിരി മുന്നെയാണേൽ. കള്ളും കഞ്ചാവും വലിച്ചു ബോധമില്ലാതെ,പറയുന്നത് കേൾക്കാനോ വിശ്വസിക്കാനോ പറ്റാത്തവനെ ഞാനെങ്ങനെ വിശ്വസിക്കും .. മനസ്സിലായോ.?. അതിനും നല്ലത് ചാവണത.." ചെറിയമ്മ വീണ്ടും വിറക്കാണ്. എന്റമ്മേ ആ കാഴ്ച കണ്ട് ഞാൻ താടിക്ക് കൈ കൊടുത്തു പോയി പറയുന്നതൊക്കെ ഞാൻ വല്ല്യ മൈൻഡ് കൊടുത്തില്ലെങ്കിലും. ആ ചുവന്ന കവിളും,അവളുടെ കണ്ണിലെ ഭാവവുമായിരുന്നു നോക്കി നിന്നത്. സുന്ദരി ആണല്ലോ.ഇതിനൊന്നും ഒരു മാറ്റവുമില്ല??.
"ചെറിയമ്മേ... ഒരുമ്മതരോ...?" ഇത്രേം പറഞ്ഞതിന് ഒരു വിലപോലും കൊടുക്കാതെ ഞാൻ ചെറിയ കുട്ടിയെ പോലെ കൊഞ്ചി. അവളുടെ മുഖം വീണു. ഒരു ദയനീയത ആ മുഖത്തു വന്നോ??.
"അഭീ നീയ്യീ റൂമീന്നിറങ്ങ് .." അവൾ വിട്ടു തരാനുള്ള ഭാവമില്ല.എന്റെ നേരെ കൈ ചൂണ്ടിയാണ് ആ പറച്ചിൽ.
"അപ്പൊ ഉമ്മയോ...??" ഞാൻവീണ്ടും ചോദിച്ചു.. ആ മുഖം മുറുകി.പണ്ട് എന്നേ ഈ റൂമിൽ നിന്ന് തല്ലി ഉന്തി വിട്ടപോലെ ഉന്തി ഡോറിന് പുറത്താക്കി വാതിൽ പൊളിക്കുന്ന പോലെയടച്ചു .ഹാ ഇന്നിത്ര മതി.ഇത്തിരി ആശ്വാസമുണ്ട്.
താഴത്ത് ഓരോ വണ്ടി വന്നു തിരിക്കുന്നതിന്റെ ശബ്‌ദം കേൾക്കുന്നുണ്ട്. ടേബിലും ചെയറും ഇറക്കുന്നുണ്ട്.നാളെയാണല്ലോ ഈശ്വര ഇവളോട് വല്ല്യ വീമ്പിളക്കി മുടക്കുമെന്നൊക്കെ പറഞ്ഞു. എന്തുചെയ്യാനാണ് ഞാൻ.ഒരായിഡിയയും തലയിൽ തെളിയുന്നില്ല.
എല്ലാ പൊട്ട ചിന്തകളുമുണരുന്ന എന്റെ റൂമിലേക്ക് കേറി ഞാൻ വാതിലടച്ചു. ആ ഗന്ധം, സ്വന്തം റൂമിൽ മാത്രം കിട്ടുന്നൊരു സുഖം.ഇത്ര ദിവസം ആണെങ്കിലും എല്ലാം വൃത്തിയോടെ തന്നെയുണ്ട്. അമ്മയാണോ അതോ, ചെറിയമ്മയോ?? താടക ചെയ്യാൻ സാത്യതയില്ല.. എന്നോട്

💬 Comments

View all comments