Chapter Title : മിഴി 7 [രാമന്‍]
വെറുപ്പല്ലേ.. അമ്മ തന്നെയാവും.. ന്നാലും ന്താ ന്നോട് മിണ്ടാത്തേ. ഓഹ് ഞങ്ങളെ പിരിക്കാൻ നോക്കിയതിന്റെ കുറ്റബോധം ണ്ടാവും.
ബെഡിലേക്ക് മെല്ലെ വീണു.സൈഡ് ടേബിളിൽ ഒരു ബുക്കുണ്ട്..നോവൽ,ആരാണാവോ ഇവിടെ വായിച്ചു വെച്ചത്.
വെറുതെ ഒന്ന് തുറന്നു നോക്കി..
'ഫൂ, കഴുതേ! നാണമില്ലായിരുന്നല്ലോടാ ഒരു തേവിടിശ്ശിക്കുവേണ്ടി ചാകാൻ ' ഓഹ് ബുക്ക് പൂട്ടി. ഇങ്ങനെ ഒക്കെ എഴുതോ??.. ചാവാൻ എന്ന വാക്കിന് ഒരു പേടിപ്പെടുത്തുന്ന ഗന്ധമുണ്ട്.പക്ഷെ ചാവാതിരിക്കാലോ. തലയിലൂടെ എന്തോ മിന്നി.ഒരു ശ്രമം നടത്തി നോക്കിയാലോ..എനിക്കെന്തെങ്കിലും പറ്റിയാൽ ഇത് നടക്കോ?? നാളെ രാവിലെ തന്നെ ആയാൽ എന്തായാലും മുടങ്ങും.. എത്ര പറഞ്ഞാലും ചെറിയമ്മക്ക് എന്നോട് അത്ര വലിയ വെറുപ്പൊക്കെയുണ്ടാവോ?ഞാൻ ഹോസ്പിറ്റലിൽ കിടക്കുമ്പോ ഈ നിശ്ചയം നടക്കോ.? ഏയ് അതെന്തായാലും ണ്ടാവില്ല. അമ്മായീ പുറമെ കാണിക്കുന്നത് അല്ലേ ഉള്ളൂ. അന്നച്ചൻ വിളിച്ചപ്പോ ന്നേ ചോദിക്കുന്നുണ്ടായിരുന്നല്ലോ!.. പക്ഷെ പാളിപ്പോയാലോ..ഈശ്വരാ ജീവൻ അങ്ങ് പോയാലോ?. ഇനിയും സമയമുണ്ടല്ലോ.. ആലോചിക്കാം.
എന്നാലും അതിത്തിരി കുഴപ്പിക്കുന്ന കാര്യമാണെന്ന് കുറച്ചൂടെ കഴിഞ്ഞപ്പോ തോന്നി.ജീവൻ പോവണ കാര്യമാണ്.. ഈ കാര്യം ആലോചിച്ചു തലയിലിട്ട് കറക്കി പലരും എന്നോട് ചോദിക്കുന്ന ചോദ്യത്തിന് ഞാൻ ബന്ധമില്ലാത്ത ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. നേരെ ചെന്നു പെട്ടത് അമ്മയുടെ മുന്നിൽ.. ആ മുഖത്തു നോക്കി ഒരു ചിരി ചിരിച്ചെങ്കിലും അപരിചിതനോട് കാണിക്കുന്ന ഒരു മൈൻഡ് പോലും തള്ള ചെയ്തില്ല. നോക്കിക്കോ.. നാളെ ഞാൻ എങ്ങാനും ചത്താൽ കിടന്നു കരയും തള്ളേ ഇങ്ങൾ.
പുറത്തേക്കിറങ്ങി ഉള്ള പണികളിൽ മുഴുകി.ഇതൊക്കെ ചെയ്യണ്ട വല്ല കാര്യവുമുണ്ടോ ഇവർക്ക്, ഇതെന്തായാലും നടക്കില്ല. പൈസ വെറുതെ കളയാൻ.ഹരി വന്നപ്പോ ഞാൻ അത് ചോദിക്കേം
💬 Comments
View all comments