Chapter Title : മിഴി 7 [രാമന്‍]
ചെയ്തു..
"അല്ലടാ.... നാളെയിപ്പോ അവർക്ക് വരാൻ കഴിഞ്ഞില്ലേൽ ഈ ണ്ടാക്കണ ഫുഡ് ഒക്കെ ന്താകും? ".അവനൊന്നു ചുഴിഞ്ഞു നോക്കി ചിരിച്ചു..
"അതൊക്കെ നമ്മുടെ ഓർഫനേജിൽ കൊടുക്കാടാ...എന്താടാ അവർ വരില്ലേ...?" അവന് സംശയത്തോടെ ഒരു ചിരി ചിരിച്ചു.
വല്ല്യ പരിചയമില്ലാത്ത കുറച്ചാളുകൾ വന്നു പോയി.ചെറിയമ്മയുടെ രണ്ടു കൂട്ടുകാരികൾ വന്നു റൂമിനുള്ളിലേക്ക് കേറിയിട്ടുണ്ട്. എല്ലാം അവളെ പോലെ തന്നെ അഹങ്കാരികൾ. മൈൻഡ് ചെയ്തില്ല. ഗായത്രി ഇടക്ക് വന്നു തോണ്ടും...
" അഭീ എനിക്ക് പേടിയാവുന്നുണ്ട് ട്ടോ... നീയെന്താ ചെയ്യാൻ പോണേ? " ആരും കേൾക്കാതെ ചെവിയിൽ വന്നു മൂളി അവൾ പേടിയോടെ നോക്കി..
"ഇതൊന്നും വിട്ടില്ലേ നീ... ഒന്നുമില്ല.. അതൊക്കെ വെറുതെ പറഞ്ഞതല്ലേ "" സംഭവം അവളുടെ ടെബർ കുറക്കാൻ പറഞ്ഞതാണ്.വല്ല്യ ആശ്വാസമായിയെന്നൊക്കെ പറഞ്ഞെങ്കിലും വല്ലാതെ അങ്ങ് വിശ്വസിച്ച മട്ടില്ലയവൾക്ക്.പോയി പറഞ്ഞു എല്ലാം കുളമാക്കുമോ തെണ്ടി..
ഉച്ചക്ക് അടുത്തപ്പോ കണ്ട ആളുകളൊന്നും വീട്ടിലില്ല.വന്ന പണിക്കാരൊക്കെ പോയോ? തിരഞ്ഞു നോക്കിയിട്ട് ഹരിയെപ്പോലും കണ്ടില്ലേ.ഇനി എന്നേക്കാൾ മുന്നേ വേറെ ആരേലും ഇത് മുടക്കിയോ??..
"അഭീ...." മുകളിലെ റൂമിൽ നിൽക്കുമ്പോ.താഴെ നിന്നും ഗൗരിയേച്ചിയുടെ വിളി. സ്റ്റെപ്പിനു മുകളിലെത്തിയപ്പോ താഴെ ചെറുതിനെയും ഒക്കത്തു വെച്ചു നിൽക്കുന്നുണ്ട്.
"കഴിക്കണ്ടേ?എല്ലാരും തുടങ്ങി നീ വാ..."
"വേണ്ട ഗൗരിയേച്ചി.. വിശക്കുന്നില്ല " വയറു കത്തി കാളുന്നുണ്ട്. എന്നാലും ഒഴിഞ്ഞു മാറാൻ വേണ്ടി പറഞ്ഞു.അവർക്കിടയിലേക്ക് ചെന്നു കഴിക്കേണ്ടി വരില്ലേ?
"അഭീ...തല്ല് കിട്ടുട്ടോ.. ന്റെകയ്യീന്ന്..വന്ന മുതലൊന്നും കഴിച്ചില്ല നീ..വാ " ഭീഷണി തുടങ്ങി.എന്തായാലും ചെന്ന് കഴിക്കാം.എന്തേലും ചോദിക്കുമായിരിക്കും അതിനെന്തേലും പറഞ്ഞാൽ പോരെ.വിഷയം ആക്കേണ്ട എന്ന് കരുതി.
ചേച്ചിയുടെ പിന്നാലെ നടന്നു.. ഊണ് മേശക്ക്
💬 Comments
View all comments