0%

Chapter Title : മിഴി 7 [രാമന്‍]

Author : രാമൻ Read All Parts 30949

ചുറ്റും എല്ലാവരുമുണ്ട്.. ചെറിയമ്മയും രണ്ടു കൂട്ടുകാരികളും. അച്ഛനും, ശ്രീ അങ്കിളും ഷാജി അങ്കിളും. ഉഷാന്റിയും അമ്മയും വിളമ്പാൻ, ആശാന്റിയും,ഗായത്രിയും,അമ്മയുടെ ചെറിയച്ഛനും ഇരിക്കുന്നുണ്ട്.ഉള്ളിലേക്ക് കേറി ചെന്നതും. കലപില കൂടിയിരുന്ന എല്ലാരും എന്നേ കണ്ടു മിണ്ടാതെയായി.ഒരുമാതിരി കുത്തണ നോട്ടം,എന്തിനാണത്?ഞാൻ വന്നത് ഇഷ്ടപെട്ടില്ലേ? ചിരിച്ചുകൊണ്ടിരുന്ന അമ്മ നേരെ അടുക്കളയിലേക്ക് വലിഞ്ഞു. ചെറിയമ്മ അതു കണ്ടു ചിരിച്ചോ?.. ണ്ട് ആ മുഖത്തു ഒരു ചിരിയുണ്ട്.ആരും കാണാതെ??തേങ്ങ!! വരേണ്ടിയിരുന്നില്ല.അങ്കിൾമാരോന്നും നോക്കുന്നു കൂടിയില്ല. സൈഡിൽ കണ്ട പ്ലേറ്റെടുത്തു അതിലിത്തിരി ചോറിട്ടു,കണ്ട കറികളിൽ കൈ എത്തുന്ന സ്ഥലത്ത് ഉള്ള സാമ്പാർ ഇത്തിരി ഒഴിച്ച്.. അതും കൊണ്ട് ഞാൻ പോന്നു. ഗൗരിയേച്ചിക്ക് എന്തോ ആയി പോയെന്ന് ആ മുഖം കണ്ടപ്പോ തോന്നി.എന്നെവിളിച്ചു കൊണ്ടുവന്നതല്ലേ?
വല്ല്യ കൊമ്പത്താണെന്ന ഇവരുടെയൊക്കെ വിചാരം.ഒറ്റപെട്ട പോലൊരു ഫീൽ മനസ്സിൽ.അത്‌ വീട്ടിൽ വന്നിട്ട് പോലും. പാത്രവും കൊണ്ട് നേരെ വരാന്തയിലേക്ക് പോയി.
ഒരുപാടുണ്ട് വരാന്ത.. വീടിന്റെ മൂന്ന് ദിക്കിലേക്കും അത്‌ തിരിഞ്ഞു വളഞ്ഞു പോവുന്നുണ്ട് ഏറ്റവും അറ്റത്ത് മാവിനെ എടുതായി വരാന്തയിലെ അരമതിലിൽ ചെന്നിരുന്നു.എന്തോ കാട്ടി ഇറക്കാൻ നോക്കി.. സൈഡിലൂടെ കരഞ്ഞു വന്ന.വെള്ളയും കറുപ്പുമുള്ള.. പൂച്ചക്ക് ബാക്കി കൊടുത്തു. പാവം അതിന് വിശന്നിരുന്നു.
നേരെ സൈഡിലെ തുറന്ന ജനലിൽ.ആരോ വന്നു നോക്കുന്നുണ്ടെന്ന് തോന്നി.നോക്കട്ടെ.എനിക്കെന്താ.?
പാത്രം പുറത്തേ പൈപ്പിൽ വെച്ചു കഴുകി.ഇനി അതിനൊരു ബുദ്ധിമുട്ട് ണ്ടാവാണ്ടല്ലോ.നേരെ അവരുടെ അടുത്തേക്ക് തന്നെ ചെന്നു.. ഏമ്പക്കവും വിട്ടു വയറു പൊത്തിയിരിക്കുന്ന അവരെ മൈൻഡ് ചെയ്യാതെ. പാത്രം അവിടെ വെച്ചു തിരിഞ്ഞു..
"അഭീ....." ആശാന്റിയുടെ വിളി. പിന്നേ ഇപ്പൊ എവിടുന്ന് കേറി വന്നു സ്നേഹം എന്നായിരുന്നു മനസ്സിൽ. തിരിഞ്ഞു നോക്കാതെ നടന്നു.റൂമിൽ

💬 Comments

View all comments