0%
Chapter 7

മിഴി 7 [രാമന്‍]

Author : രാമൻ | Read All Parts | 👁 5680 |

എന്നാലും ചെറിയമ്മക്കിപ്പൊ സന്തോഷം പോയി കണ്ടുവല്ലോ. പാവം പെണ്ണ്. എന്തൊക്കെയോ ആശയായിരുന്നാ മനസ്സിൽ.. സമാധാനം, സന്തോഷം, ഡോക്ടർ ചെക്കന്. എല്ലാം പോയി "ഇനി നീയ്യും,അവളുങ്കൂടെ ന്താണ് വെച്ചാൽ പറഞ്ഞു മനസിലാക്കി കൊടുത്തോ..എനിക്കെങ്ങും വയ്യ.ഇതൊന്നും അറിയാതെ നിക്കാനാ നിന്നെ വരെ ഞാന്തല്ലിയത്." അമ്മ കുറച്ചുകൂടെ അടുത്തുകൊണ്ട് എന്റെ തലയിൽ തലോടി കൊണ്ടിരുന്നു. ആ മുഖത്തു ഇപ്പൊ വല്ലാത്ത ചിരിയുണ്ട്.. "ലക്ഷ്മിയമ്മേ.." ഞാൻ സ്നേഹത്തോടെ വിളിച്ചു "ന്താടാ " അതേ സ്നേഹം തിരിച്ചും.. "ഇനി അവൾക്ക് കല്യാണം അലോയ്ക്കൊന്നും വേണ്ട..." ഇനിയും ഇങ്ങനെ കൈ മുറിച്ചു കിടക്കാൻ വയ്യ.. അതിനും നല്ലത് അങ്ങ് പറയുന്നതല്ലേ "ഓഹ് ഞാൻ ഇനി ഒന്നിനുമില്ല.. വയ്യ നാണംകെടാനൊന്നും.."അമ്മ എന്റെ നെറ്റിയിൽ ഒരുമ്മ തന്നുക്കൊണ്ട് പറഞ്ഞു. "ഓഹ് വല്ല്യ സ്നേഹമൊന്നും വേണ്ട.. ഇന്നലെയൊക്കെ ന്തായിരുന്നു.. ഒന്ന് ചിരിക്ക. അതുപോലും ചെയ്തില്ലലോ..?." ഇങ്ങനെ സ്‌നേഹം കാട്ടുന്നത് കണ്ടു ഞാൻ മുഖം വാട്ടി ചോദിച്ചു. "അയ്യടാ... നിനക്ക് ന്നോടും വന്നോന്നു മിണ്ടാം. എന്നേക്കാൾ മുന്നേ നീ ആന്റിമാരെ എടുത്തേക്ക് ഓടിയല്ലോ.! അവരോട് മിണ്ടിയല്ലോ!എന്റെ അടുത്തു വരാൻ തന്നെ നീയാളെ കൂട്ടിയില്ലേ.. കള്ള് കുടിച്ചില്ലെടാ നീയ്യ് എന്തൊക്കെയോ വലിച്ചു കേറ്റിയില്ലേ??.." പറഞ്ഞു പറഞ്ഞു അമ്മയുടെ കൈയ്യെന്റെ ചെവിയിലെത്തി. "സുഖല്ലാതെ കിടക്കാ തള്ളേ..." ഞാൻ ചൂടായി. "ഹോ.. നിനക്ക് ഇതിനൊക്കെ നല്ല തല്ല് താരാ വേണ്ടേ.." അമ്മ കൈ ഓങ്ങി ചിരിച്ചു. റൂം മൊതമാകെ അങ്ങ് നോക്കി ഏത് ഹോസ്പിറ്റൽ ആണാവോ?.. സെറ്റപ്പ് ഒക്കെ കൊള്ളാം. എന്നാലും ആ ചെറിയമ്മയെ ഒന്ന് കാണണമല്ലോ.പറഞ്ഞാൽ പറഞ്ഞപോലെ ചെയ്യുമെന്ന് അവൾക്ക് കാട്ടി കൊടുത്തില്ലേ ഞാൻ.അമ്മയോട് ചോദിക്കാം.. "അല്ലമ്മേ ചെറിയമ്മ എവിടെ..? അവളോട് ഞാൻ ഇന്നലെ പറഞ്ഞതാ ഇത് നടക്കില്ലാന്ന്.. അവൾക്ക് വിശ്വാസമില്ല.ഇപ്പൊ എങ്ങനെയുണ്ട്.." "അവൾ പുറത്തുണ്ട്... നിന്നെ കാണണം എന്നൊക്കെ പറഞ്ഞു.." ചെറിയമ്മയ്ക്ക് ന്നോട് സ്നേഹോ എപ്പോ തൊടങ്ങി?? "ന്നട്ടോ...?" "ന്നട്ട് ന്താ ചോറ് കഴിക്കാൻ പോയീണ്ട്..ക്യാന്റീനിൽ.." ശ്ശേ ചോറ് കഴിക്കാൻ ആണോ അവൾ വന്നേ..

💬 Comments

View all comments