0%

Chapter Title : മിഴി 7 [രാമന്‍]

Author : രാമൻ Read All Parts 30952

രണ്ടു ജന്തുക്കളും വാല് പോലെയുണ്ടല്ലോ.
മുന്നിലൂടെ വന്നവൾ ഒരു നോട്ടം നോക്കി അകത്തേക്ക് കേറി. ചന്ദനത്തിന്റെയും, പനിനീരിന്റെയും സുഗന്ധം ആ മേനിയിൽ നിന്നന്നേ പൊതിഞ്ഞു. നോക്കുന്ന നോട്ടത്തിന് എന്ത് ആകർഷണമാണ്. ഒന്നൂടെയവളെ കാണണം. എന്തേലും പറഞ്ഞു അവളെ ഇത്തിരി വെറുപ്പിക്കണമെന്നൊരു തോന്നൽ.
ഞാൻ അവരുടെ വയ്യേ ഓടി.ഉള്ളിലേക്ക് കേറുന്ന അമ്മയെ തള്ളി മാറ്റി ഞാൻ ചെറിയമ്മയുടെ പിറകെ പോയി. തള്ള ഞെട്ടിയെന്നെ നോക്കി. ആ പോട്ടെ.!!
മുകളിലേക്ക് സ്റ്റെപ് കേറിപ്പോവുന്ന അവളും കൂട്ടുകാരികളും..
"ചെറിയമ്മേ.... " സ്റ്റെപ്പിന് താഴെ നിന്നു പകുതി കേറിയ അവളെ ഞാൻ വിളിച്ചു.മൂന്നും ഒരുമിച്ചു തിരിഞ്ഞു നോക്കി.ചെറിയമ്മക്ക് ഒഴികെ ബാക്കിയുള്ളതിന് എന്താന്നുള്ള ഭാവമാണ്. എന്റെ നോട്ടമോ. ആ വിളിയോ വകവെക്കാതെ അവൾ വീണ്ടും തിരിഞ്ഞു സ്റ്റെപ് കേറി.
തിരിഞ്ഞു എന്നേ നോക്കുന്ന രണ്ടിനും ഒരളിഞ്ഞ ചിരിമാത്രം കൊടുത്തു,അവർക്കിടയിലൂടെ താടകയുടെ അടുത്തേക്ക് ഓടി.എന്നെയടുപ്പിക്കാതെ ഓടാനുള്ള പരിവാടിയാണ്.സ്റ്റെപ്പ് കേറി വേഗം നടന്നു പോവുന്നയവളുടെ പിന്നിൽ നടന്നു ആ തോളിൽ തോണ്ടി വിളിച്ചു.
"ചെറിയമ്മേ..".എവിടെ തിരിയുന്നു.അവസാനം കയ്യിലുള്ള അടവ്തന്നെയെടുത്തു .
"പ്ലീസ് അനൂ....ഒന്ന് നിക്ക്..." വിളിക്കരുതെന്നു പറഞ്ഞതാ...ചീത്ത പറയാൻ ആണേലും ഒന്ന് തിരിയല്ലോ. സംഭവം ഏറ്റു. അവളുടെ നടത്തം നിന്നു . ഇനി തിരിയാനുള്ള ഭാവമില്ലേ...?
"അനൂ...." വീണ്ടും വിളിച്ചു. ആ തല മെല്ലെ താഴുന്നതറിഞ്ഞു. കരയാണോ??ഈ വിളി അവൾക്കത്ര ഇഷ്ടായിരുന്നല്ലോ?? കരയുന്നെങ്കിൽ കരയട്ടെ.
"അനൂ......." ഇത്തവണ നീട്ടി അങ്ങു വിളിച്ചു..നിറം മാറിയ ആ ചുണ്ടും,കവിളും.തിരിഞ്ഞു വന്നപ്പോ ആ മുഖത്തതാണ്.
കയ്യിൽ പിടിച്ചെന്നെന്നെ ഒറ്റ വലി... മുന്നിലെ അവളുടെ റൂമിലേക്ക് തള്ളി. അയ്യോ ഇവൾക്കിത്ര ആരോഗ്യമോ.
"ചെറിയമ്മേ...

💬 Comments

View all comments