0%

Chapter Title : മിഴി 7 [രാമന്‍]

Author : രാമൻ Read All Parts 31K

" ഉള്ളിലേക്ക് കേറി, ചിരിവന്നു വിളിച്ചുകൊണ്ടു തിരിഞ്ഞപ്പോഴേക്കും അവൾ അകത്തേക്ക് കേറി വാതിലടച്ചു.
"ന്താ...?കുറേ നേരം ആയല്ലോ...? നിന്നോട് ഞാൻ വിളിക്കരുതെന്ന് പറഞ്ഞതല്ലേ??" ഊരക്ക് കയ്യും കൊടുത്തു അവൾ നിന്നൊച്ചയിട്ടു.ഒന്നും മിണ്ടീല്ല ആ ദേഷ്യം ഒന്ന് നിക്കട്ടെ..
ചുറ്റും തിരിഞ്ഞു ഒന്നുകറങ്ങിയപ്പോ, സൈഡിൽ ടേബിളിൽ അടുക്കി വെച്ച അവളുടെ പുതിയ ഡ്രെസ്സുണ്ട്..നാളേക്ക് ഉള്ളതാണോ...
"ഇതൊക്കെ നാളെക്കാണോ...?." ആ ഡ്രസ്സ്‌ ഒന്ന് എടുക്കാൻ നോക്കി ഞാൻ ചോദിച്ചു. റെഡ് കളറുള്ള എന്തൊരു സാധനം
"അഭീ പ്ലീസ്...." അവൾ വന്നു തടഞ്ഞു. ഡ്രെസ്സിന്മേലുള്ള എന്റെ കൈ ബലമായി പിടിച്ചു മാറ്റിയിട്ടു,മുന്നിൽ,എന്റെ തൊട്ടു മുന്നിലവൾ കൈ കെട്ടി നിന്നു. പേടിയൊക്കെ പോയോ?.
അല്ലേലും എന്ത് പേടി!.ആ കണ്ണിന്റെ നോട്ടമുണ്ടല്ലോ അത്‌ നിർത്തുന്നില്ല.ന്നെ തളർത്താണ്.ഇങ്ങനെ നെഞ്ചിൽ കനലുകോരി ഇടുന്നതെന്തിനാ..?
"അഭീ... എന്താ കാര്യമെന്ന് വെച്ചാൽ പറ..." അവളുടെ മുഖത്തുള്ള കുറുമ്പ്.. അല്ലേലാ ഭംഗി. ആസ്വദിക്കാൻ തെണ്ടി സമ്മതിക്കില്ല.
"ന്ത്‌ കാര്യം. അനൂ.?."
"ചെറിയമ്മ..."അവൾ തിരുത്തി..
"അനൂ..."
"ചെറിയമ്മ..."
"അനു......" ഞാൻ നീട്ടിയങ്ങു വിളിച്ചു.അവൾ മുഖം മാറ്റി. ഇവനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിക്കാണും.
"എന്തേലും വിളിക്ക്... എന്താണ് കാര്യമെന്ന് പറ.. കേറി പിടിക്കണോ?, അല്ലേൽ നാണം കെടുത്തണോ അവളുമാരുടെ മുന്നിൽ.??" ഇവളെന്തിനാ എപ്പോഴും കേറി പിടിക്കണോന്നൊക്കെ ചോദിക്കണേ??..ആ ന്തേലും ആവട്ടെ..
"അതൊന്നുമല്ല ചെറിയമ്മേ... ഈ സാരിയിൽ സൂപ്പറായിട്ടുണ്ട് ട്ടോ.. " ഞാൻ ഉള്ള് തുറന്നു പറഞ്ഞു. "ഞാങ്കരുതിയത്.. നീ സൗന്ദര്യമൊക്കെ പോയി.കരഞ്ഞു ഇരിക്കാവുന്നൊക്കെയാ.നിനക്കൊരുവിഷമവും ഇല്ലാന്നൊക്കെ ഇപ്പോഴല്ലേ അറിയണെ.എന്തായാലും പറയാതിരിക്കാൻ വയ്യല്ലോ.. നിന്നെ ഒന്നൂടെ പ്രേമിക്കാൻ തോന്നണ്ട്.!!! പക്ഷെ വേണ്ട!. എപ്പോഴാ സ്വഭാവം മാറുന്നെന്ന് എങ്ങനെയറിയും?..അപർണമാരൊക്കെ

💬 Comments

View all comments