0%

Chapter Title : മിഴി 7 [രാമന്‍]

Author : രാമൻ Read All Parts 31K

ഇനി വന്നാലോ??" ഇവളെ ഇങ്ങനെയൊന്നും പറഞ്ഞിട്ട് എനിക്ക് മതിയാവുന്നില്ല. എന്തിനാണോ ഞാനിങ്ങനെ പറയുന്നതെന്ന് ഉച്ചക്കാലോചിച്ചതേയുള്ളു. എന്നാലും അവളെ വായടപ്പിക്കുമ്പോ എന്തോ സുഖം.
ഉത്തരമൊന്നും അവിടെ നിന്ന് വന്നില്ല.എന്നേ നാഗവല്ലി നോക്കണ പോലെ വെറുമൊരു നോട്ടം.പുറത്തേ ഡോറിൽ രണ്ടു തട്ട്.. ചെറിയമ്മയുടെ കൂട്ടുകാരികളാവും.
ചെറിയമ്മ ഡോറിനടുത്തേക്ക് നടന്നു. പക്ഷെ തുറന്നില്ല.തിരിഞ്ഞു ഡോറിൽ ചാരി കൈ രണ്ടും കെട്ടി ഒരു ചിരി.ഇത്ര നേരം നിന്ന ഭാവം മൊത്തമങ്ങു മാറിയല്ലോ.. എന്തോ പണി ഒപ്പിച്ചോ.
"അഭീ...." അവളുടെ ഈണത്തോടെയുള്ള വിളി.. അതൊരു കൊലവിളിയാണോ..
ഞാൻ പിരികം പൊക്കി ന്താന്ന് ചോദിച്ചു..
"അഭീ.. അതില്ലേ..." അവൾക്ക് പറയാൻ ഒരു മടി. എന്നെയിട്ട് ആക്കുകയാണോ..
"എടാ ചെക്കാ എന്താണെന്ന് അറിയില്ലടാ.എനിക്കൊരു വിഷമവും വരുന്നില്ല ഇത്തിരി എങ്കിലും വേണ്ടേ അതുപോലുമില്ലടാ മോനു.." അവൾ വല്ലാതെ ചിരിച്ചു. ." നിന്നെ ഞാനെത്ര പറ്റിച്ചു അതിന്റെ വിഷമമെങ്കിലും, കുറ്റബോധമെങ്കിലും.എവിടെ വരുന്നു.നിന്നെ ഞാനെത്രതല്ലി.എത്ര ചീത്ത പറഞ്ഞു.
അഭിനയിച്ചു തകർത്തില്ലെടാ ഞാൻ. നിന്നെ സ്നേഹിക്കുമ്പോലെ കാട്ടി എത്ര പെട്ടന്നാ വിശ്വസിപ്പിച്ചേ ഞാൻ. നീ പൊട്ടൻ!! എല്ലാം വിശ്വസിച്ചു, പട്ടിയെ പോലെ പിറകെ വന്നില്ലേ?? എടാ വളർത്തുന്ന പട്ടികൾ പോലും വരില്ലെടായിങ്ങനെ.കേട്ടില്ലേ നീ..?? ""പട്ടി "" അല്ലേൽ ""നായ്യ"" "-അവൾ അതു രണ്ടും ഉറക്കെയും കട്ടിയിലും പറഞ്ഞാക്കിയ ചിരി ചിരിച്ചു. എന്ത്‌ നല്ല വാക്കുകൾ "എന്നെയിത്ര സ്നേഹിച്ചില്ലേ.. ഇല്ലന്നൊക്കെ നീ പറയും.നിനക്ക് ജയിക്കണല്ലോ .എന്റെ മുന്നിൽ പറഞ്ഞു നിക്കാൻ വേണ്ടി.നീയൊക്കെ വെറും വേസ്റ്റ് ആണെടാ..ഒരുത്തി നിന്നെ ഇട്ട് പോയില്ലേ.??ഇപ്പൊ ഞാനും. ഞാൻ പിന്നേ നിന്നെയങ്ങനെ ആക്കിയതാണല്ലോ ല്ലേ.അപ്പൊ മനസിലായില്ലേ അഭി നിനക്ക പ്രേശ്നമെന്ന്.

💬 Comments

View all comments