0%

Chapter Title : മിഴി 7 [രാമന്‍]

Author : രാമൻ Read All Parts 31K

ഇനിയൊരപേക്ഷയെ ഉള്ളൂ.. എന്നേ ന്റെ പാട്ടിന് വിട്ടേക്ക്. ഇത്തിരി സന്തോഷം മതി.വരുന്നവനു കഴുത്ത് കാണിച്ചു ഞാനങ്ങ് പോയിക്കോളാം. മൊടക്കരുത് പ്ലീസ്. നിനക്ക് പറ്റിയ വല്ല.. ആളെയും കണ്ടു പിടിക്ക്. ഈ പത്തും,ഇരുപതും കൊടുത്താൽ കിട്ടുന്നവർ ആണെങ്കിൽ ബെസ്റ്റ്.. പക്കാ.. നമുക്ക് ആലോചിക്കാം അക്ഷയ് വിശ്വനാഥ്.." നീണ്ട പ്രസംഗം നിന്നു.. ഇനിയും എന്തോ പറയാൻ ചികഞ്ഞെടുക്കുന്നുണ്ടെന്ന് തോന്നി.
"അതെ..." വിചാരിച്ചപ്പോലെ വീണ്ടും.
"അച്ഛനോടും അമ്മയോടും ഒന്ന് ശെരിക്ക് ചോദിക്ക് ട്ടോ... മോൻ തന്നെ ആണോന്ന്.. ചിലപ്പോ അല്ലാന്നെങ്ങാനും പറഞ്ഞാലോ..." അവളുറക്കെ ചിരിച്ചു കൊണ്ട് വാതിൽ തുറന്നിറങ്ങി. ഇത്രനേരം പറഞ്ഞതൊന്നും എന്റെ രോമത്തിൽ പോലും തൊട്ടിട്ടില്ല.പക്ഷെ അവസാനം പറഞ്ഞത്.ആ വാതിലും തുറന്നില്ലായിരുന്നേൽ ആ മോന്ത പൊളിഞ്ഞേനെ.അരിശം വന്നു പോയി.നടന്നു നീങ്ങി റൂമിന്റെ അറ്റത്തു പോയി നിൽക്കുന്നുണ്ട്.ഇവിടേക്ക് കേറാനാവും.
വെറുതെ വന്നു അവളുടെ വായിൽ നിന്ന് കുറേ വാങ്ങിയല്ലോ.. അവളാകെ മാറിപ്പോയെന്ന് തോന്നി.എനിക്ക് വേശ്യയെ ആണ് മാച്ച് എന്നാലേ അവൾ പറഞ്ഞത്. അവളെ വെറുതെ വിടണം പോലും.. ഇത്തിരി സന്തോഷം മതിയെന്ന്. കൊടുക്കാം സന്തോഷം. ഇവളിവിടെ എന്റെ കീഴിൽ കിടന്നു ചാവണം.അങ്ങനെ മതി. അവൾക് കല്യാണം വേണം പോലും 'ഭൂ......' ഞാൻ ആട്ടി തുപ്പി..
"അനുവേച്ചി.... താഴെ വിളിക്കുന്നുണ്ട്.." ഗായത്രിയുടെ സംസാരം..അനുവിനോടാണ്..തുറന്ന ഡോറിലൂടെ നോക്കുമ്പോ അവൾ താഴേക്ക് ഇറങ്ങി പോവുന്നുണ്ട്.കൂട്ടുകാരികൾ എന്റെ നേരെ വരുന്നുമുണ്ട്. അവർക്ക് മറി കൊടുത്തു. സ്റ്റെപ്പിറങ്ങി മെല്ലെ താഴോട്ടിറങ്ങി.
കണ്ട കാഴ്ച്ചയിൽ മനസ്സിൽ എന്തോരു വിങ്ങൽ. എല്ലാവരും കൂടിയിരുന്നു എന്തോ ചർച്ചയാണ്.ചിരിക്കുന്നുണ്ട്,കുശലം പറയുന്നുണ്ട്. ഞാനും ഇവിടുത്തെ ഒരാളല്ലേ? ഇവിടെയുണ്ടെന്ന് ഇവർക്കറിയുന്നതല്ലേ?. എന്നേ വിളിച്ചില്ലല്ലോ??. ഇത്തിരി സങ്കടം വന്നു.

💬 Comments

View all comments