Chapter Title : മിഴി 7 [രാമന്‍]
ചാഞ്ഞു.ആശ്വാസത്തിന്റെ കൈകളെന്‍റെ പുറത്തുകൂടെ വന്നു ചേർത്ത് പിടിച്ചു.കരഞ്ഞു. മടിക്കുന്നതെന്തിനാ എന്റെ അച്ഛനല്ലേ??.ഇത്തിരി നേരം അങ്ങനെ നിന്നു. ചോദ്യങ്ങളും, ഉത്തരങ്ങളും പിറക്കുന്നതിന് മുന്നേയുള്ള ചെറിയ നിശബ്ദത. അച്ഛന്‍ തന്നെ മുറിച്ചു.
"പോട്ടെ ഡാ... ഇത്തിരി ദിവസംബോയി.. അത്രയല്ലേയുള്ളൂ.. നിനക്കറിയോ?? പണ്ട് ഞാനും പോയി നിന്നെ പോലെ.വീട്ടിൽ നിന്ന് . അന്നച്ഛനെന്നെ കെട്ടിയിട്ട് തല്ലിയെടാ... അതിന്റെ ദേഷ്യത്തിന്.എവിടെ ആരും കാണാതെ. കവല കഴിഞ്ഞു കുറച്ചപ്പുറത്തെത്തിയപ്പോ.. ഇരുട്ടത് വല്ല്യ വടിയും പിടിച്ചൊരാൾ. കയ്യിലൊരു കെടാനായ മെഴുകുതിരിണ്ടായിരുന്നു അതൊന്നാളി വന്നപ്പോ ആളെ മനസ്സിലായി..ആരാ?? അച്ഛന്‍ തന്നെ. പിന്നെയൊരോട്ടായിരുന്നു ജീവനും കൊണ്ട് വീട്ടിലേക്ക്.വീട്ടിലെത്തിയപ്പോഴോ.രണ്ടെണ്ണമമ്മയുടെ വക ഇത്ര നേരം വൈകി എന്നും പറഞ്ഞു.. " പുറത്തു തഴുകി അച്ഛന്‍ ചിരിച്ചു കൊണ്ട് നിർത്തി. "അതോടെ നാടു വിടാനുള്ള പൂതി പിന്നെ വന്നില്ലെടാ..." ഇത്ര പേടിത്തൊണ്ടൻ ആണോന്ന് മനസ്സിൽ ചോദിച്ചു പോയി. അറിയാതെ ഞാനും ചിരിച്ചു .കണ്ണ് തുടച്ചു തലയുയർത്തുയപ്പോ.അച്ഛൻ ചെറിയ കരച്ചിലിന്റെ വാക്കിലാണെന്ന് തോന്നി..
"സുഖാണോ നിനക്ക്..." ആ സ്നേഹമുള്ള ചോദ്യം. എത്ര ആശ്വാസമാണത്. ചോദിക്കാൻ ഒരാളുണ്ടാകുന്നത് തന്നെ വല്ല്യ ഭാഗ്യമാണെന്ന് ഈ ദിവസങ്ങളിൽ നിന്ന് തന്നെ മനസ്സിലായി.ഞാൻ തലയാട്ടി.ഓളമില്ലാതെയൊന്ന്.അച്ഛന് ഒരിറക്കു വെള്ളം കൂടെ കുടിച്ചു. കണ്ണട ഊരി തുടച്ചു മൂക്കിൽ തന്നെ ഫിറ്റ് ചെയ്തു എന്നെ നോക്കി.
"അടുത്ത.. ഞായർ.." നിർത്തി. ഇത്തിരിപ്പരുങ്ങി അച്ഛനെന്തോ ആലോചിച്ചു.
"അമ്മ തല്ലിയതിന് നിനക്ക് വിഷമംണ്ടോ അഭി.." നേരത്തെ വന്ന ചോദ്യം മറച്ചു അച്ഛനടുത്തതിട്ടു.
അമ്മ എന്നെ തല്ലിയത് എന്തായാലും വെറുതെ ആവുമെന്നറിയാം. ചെറിയമ്മ പറഞ്ഞ എന്തോയൊരു പച്ച കള്ളം വിശ്വസിച്ചു പോയിക്കാണും.എന്നാലും പെറ്റ തള്ളയല്ലേ? സ്വന്തം മോനല്ലേ?
💬 Comments
View all comments