0%

Chapter Title : മിഴി 7 [രാമന്‍]

Author : രാമൻ Read All Parts 30750

മനസ്സിലാക്കാലോ?..
മുഖത്തു എന്തായിരുന്നെന്നറിയില്ല..ഞാൻ പ്രശ്നമൊന്നുമില്ലെന്ന് തലയാട്ടി..
"മ്മ്... അവൾക്ക് നല്ല വിഷമണ്ടെടാ.. നീയ്യിങ്ങനെ പോവ്വൂന്നൊന്നും അവളു കരുതീല്ല. ഏറിയാൽ നീയ്യാശാന്റിയുടേയോ..,ഉഷാന്റിയുടെയോ എടുത്ത് പോവ്വും. അത്രെയേ കരുതീള്ളൂ.എത്ര കാലമായാ മുഖമൊന്ന് തെളിഞ്ഞിട്ടെന്നറിയോ.." സെന്റി വർത്തമാനമാണ്. അത്ര രസിച്ചില്ല. അമ്മയെ ന്യായീകരിക്കാൻ വന്നത് പോലെ.
"അച്ഛാ ഒരു കാരണവുമില്ലാതെയാണ്.. മോനല്ലെന്ന് കരുതിക്കോളാന്നൊക്കെ പ്പറഞ്ഞില്ലേ?..പിന്നെ ഞാനെന്തിന് നിക്കണം " എവിടെനിന്നോ ഇത്തിരി ദേഷ്യം കൂടെയതിൽ വന്നു.
"അനുനെ ക്കരയിച്ചതിനവൾ നിന്നെ തല്ലൂന്ന് തോന്നുന്നുണ്ടോ..." അച്ഛനിത്തിരി കൂടെയയഞ്ഞു.എന്നെ പറഞ്ഞു മനസിലാക്കാൻ പോകുന്ന പോലെ.എനിക്കൊന്നും അങ്ങു കേറുന്നില്ല!!
"എത്രകാലം നിങ്ങൾ തമ്മിൽ തല്ലുനടന്നു, അന്നൊന്നുമില്ലാത്ത ഇതിപ്പോണ്ടാവാൻ ന്താ കാരണം??" ആ ചോദ്യത്തിൽ മുന്നേയുണ്ടായിരുന്നുന്റെ സംശയം വീണ്ടും വന്നു..
"നിന്റെ അമ്മക്ക് വേറെ വഴിയില്ലായിരുന്നടാ.. അവൾക്ക് അനു അനിയത്തിയും, നീയ്യ് മോനുമല്ലേ??.. നിങ്ങളെ മറ്റൊരു രീതിയിൽ കണ്ടാലവളെങ്ങനെ സഹിക്കും??.." എനിക്ക് നാക്കിറങ്ങിപ്പോയി.നെഞ്ച് കുലുങ്ങി,വിറച്ചു.അച്ഛനെന്റെ മുഖത്തേക്കേ നോക്കിയില്ല.നല്ലത്!!.
"തകർന്നു പോയ അവൾ കണ്ടെത്തിയരു ബുദ്ധി. നീ അനുവിനോട് തെറ്റിന്നറിഞ്ഞപ്പോ അവൾക്കവസരവും കിട്ടി.നിന്നെ ഇത്തിരി കാലം മാറ്റി നിർത്താൻ കാട്ടികൂട്ടിയതാ അതൊക്കെ." അതൂടെ പറഞ്ഞു കഴിഞ്ഞപ്പോ ഞാൻ ശെരിക്ക് തളർന്നു.അമ്മക്കെല്ലാ കാര്യവും അറിയാമായിരുന്നോ?. പിന്നോട്ട് ആലോചിക്കുമമ്പോ.. ഓർമ വരുന്നുണ്ട്.അമ്മക്ക് ഒരു സമയത്ത് മാറ്റാമുണ്ടയിരുന്നു .എന്നാൽ അച്ഛന്റെ വായിൽ നിന്ന് തന്നെ അത്‌ കേട്ടപ്പോ എന്തോ പോലെ..
എന്ത് ഞാൻ അച്ഛനോട് പറയും? എന്ത് ഞാൻ ന്യായീകരിക്കാൻ നോക്കും?
ഇതുവരെ അധികവും ഞാനച്ഛനോട് തുറന്നു പറഞ്ഞിട്ടില്ല. അമ്മയായിരുന്നെന്‍റെ കൂട്ട്.എല്ലാം പറയുന്നൊരാൾ. അച്ഛനെ ഇങ്ങനെ ഫേസ് ചെയ്യാന്‍ വയ്യ. ചീഞ്ഞ തക്കാളി പോലെ, എന്റെ മുഖം ഇപ്പൊ വികൃതമായി കാണും.
റൂമിൽ

💬 Comments

View all comments