Chapter Title : മിഴി 7 [രാമന്‍]
എന്നാലോചിക്കുമ്പോ.. ഞാൻ വെറുതെ ആ സമയമൊന്ന് നോക്കി.. ഞെട്ടി!!!. പന്ത്രണ്ട് മണിയോ.?.. ചെറിയമ്മയുടെ നിശ്ചയം!!!കാറ്റ് പോയ ബലൂൺ പോലെയായി.. കഴിഞ്ഞു കാണുമല്ലോ. എല്ലാം വെറുതെയായോ.ഞാൻ ഒന്നുകൂടെ ആ സമയത്തിലേക്ക് കണ്ണ് നീട്ടി.ആറു മണി. ഏഹ് ഇതെന്ത് കോപ്പ്. കണ്ണ് നല്ലപോലെ അടച്ചു തുറന്നു
ഞെട്ടി എഴുന്നേറ്റു.കിണ്ടി ഇത് രാത്രി തന്നെയാണല്ലോ.വേഗം ഫോണെടുത്തു നോക്കി.സമയം രണ്ടര.സ്വപ്നമായിരുന്നു. കോപ്പ്!!! നെഞ്ചിപ്പോ പൊട്ടി ചത്തേനെ.ഹരി സൈഡിൽ തന്നെയുണ്ട്.. ഇപ്പൊ കരഞ്ഞു പോയേനെ. അവളുടെ നിശ്ചയം എങ്ങാനും കഴിഞ്ഞാൽ പിന്നേ ജീവിച്ചിരിക്കണോ.. അവൾ സുഖായി ജീവിച്ചാലോ?. അത് കണ്ട് എനിക്ക് ജീവിക്കാൻ പറ്റോ?? കുറച്ചു സമയം കൂടെ എന്തൊക്കെയോ ആലോചിച്ചു കേറ്റി.
ചാവാൻ പോവല്ലേ എന്തായിപ്പോ ചെയ്യാന്നായിരുന്നു ചിന്ത. തൂങ്ങി ചാവൽ നടക്കില്ല. ശ്വാസം മുട്ടി ഒരു വിധം ആവും. ആരെങ്കിലും രക്ഷിക്കാൻ വേണ്ടേ.അതിന് കഴിഞ്ഞില്ലേൽ തീർന്നു.. വിഷം കുടിക്കാൻ എവിടെ വിഷം. ഏറ്റവും സിമ്പിൾ കൈ അങ്ങ് മുറിക്കുന്നതല്ലേ.? ഇത് എല്ലാരും ചെയ്യുന്നതുമാണ് ആരുമങ്ങനെ ചാവാറുമില്ലല്ലോ?? ഉണ്ടോ?? ആ ഏതായാലും അതന്നെയാണ് നല്ലത്. ഉറങ്ങരുതെന്ന് കരുതി.എവിടെ നല്ല സുഖമുള്ള അന്തരീക്ഷം അവസാനത്തെ ഉറക്കം വല്ലതുമാവുമോ??.
രാവിലെ കൂടെ ഹരിയില്ല.സമയം ഏഴ് കഴിഞ്ഞിട്ടേയുള്ളു.നിശ്ചയം പത്തു കഴിഞ്ഞോ മറ്റോവാണ്. റൂമിൽ നിന്ന് ഞാൻ വെറുതെ കുറേ അങ്ങട്ടും ഇങ്ങട്ടും നടന്നു. സൈഡിലെ കണ്ണാടിയിൽ പോയി കുറേ വെറുതെ നോക്കി നിന്നു.എന്റെ രൂപത്തെ ഒന്നുകൂടെ കാണാൻ. ചെറിയ പേടി മനസ്സിൽ വന്നു തുടങ്ങിയിട്ടുണ്ട്.
മെല്ലെ ബാത്റൂമിലേക്ക് കേറി മുഖമൊന്ന് കഴുകി. സൈഡിൽ ഷെൽഫിൽ പൊട്ടിയ്ക്കാത്ത ബ്ലഡിന്റെ പാക്കറ്റ് കണ്ടു.ഇപ്പോഴാണ് ആ ചിന്തയൊക്കെ വന്നത്. ഇതില്ലാതെ ഞാനെന്ത്
💬 Comments
View all comments