Chapter Title : മിഴി 7 [രാമന്‍]
ചെയ്യാനാണ്.ഉണ്ടായത് നന്നായി ഇല്ലേൽ ഇതുവാങ്ങാൻ വേറെ എവിടേലും പോവേണ്ടി വരില്ലേ?.
സമയമാണേൽ നീങ്ങുന്നില്ല എത്ര നേരന്ന് വെച്ചയിങ്ങനെ ചടഞ്ഞു കൂടി നിക്ക. ഫോൺ വെറുതെ ബെല്ലടിയുന്നുണ്ട് ചവാൻ നോക്കുമ്പോഴും സ്വര്യമില്ലേ?
താഴെ ഹരിയുടെ അമ്മയുണ്ട്.ഡോർ മേലെ തുറന്നു താഴേക്കൊന്ന് പാളി നോക്കിയപ്പോ.പുള്ളിക്കാരിയിരുന്ന് പത്രം വായിക്കുന്നുണ്ട്. ഞാൻ എഴുന്നേറ്റില്ലെന്ന് കരുതിക്കാനും.അവരുടെ മടിയിൽ ഹരിയുടെ പൂച്ചയുണ്ട്.നിറയെ കറുത്ത രോമമുള്ള ഒരു കൊഴുത്ത സാധനം. വെറുതെ വന്നു കാലിൽ മാന്തലാണ് അതിന്റെ പരിവാടി.
റൂമിലേക്ക് തന്നെ പോയി.. ഫോൺ എടുത്തു ഹരിയെ വിളിച്ചു.. അവനെപ്പോ വരുമെന്നറിയണല്ലോ?? കൈ മുറിച്ചു ചത്തു കഴിഞ്ഞു വന്നിട്ടെന്തുകാര്യം.
"ഹലോ...അഭീ.. എഴുന്നേറ്റോ?? നീ താഴെ ചെന്നാൽ മതി അമ്മ ചായയെടുടുത്ത് തരും.." ഫോൺ എടുത്തതും അവന്റെ സ്നേഹം.
"അതല്ലടാ.. നീയെപ്പോഴാ വരാ..?" വിഷയത്തിലേക്ക് ഞാൻ കടന്നു.
"ഞാൻ ഒരു ഒൻപതു ആവുമ്പോഴേക്കും എത്തും.. നീയങ്ങട്ട് പോവാണോ??..പോവാണേൽ താഴെ വണ്ടിയുണ്ട് അതെടുത്തോ ഞാൻ എത്തിക്കോളാം " ഹരി അപ്പുറത് നിന്ന് ആരോടോ സംസാരിക്കുന്നുമുണ്ട്. തിരക്കിലാണെന്ന് തോന്നി.അവന്റെ ഒപ്പരം പോവാം എന്ന് തന്നെ പറയാം..
"ഇല്ലടാ നീ വന്നിട്ട് പോവാം... ഒരുമിച്ചു പോവാം. ന്നാ...ഞാൻ വെക്കാ" തിരിച്ചവൻ എന്തേലും പറയുന്നതിന് മുന്നേ. ഓഫ് ചെയ്തു.. എന്തിനാ വൈകുന്നേ വീട്ടിൽ നീയുണ്ടാവണ്ടേ...ന്നൊക്കെ അവന് പറഞ്ഞു കളയും.
ഒൻപതു മണി വരെ സമയമുണ്ട്.അമ്പലത്തിൽ നിന്ന് വരാൻ ഒരു അഞ്ചു മിനുട്ട് മതി.കണക്കൊന്നും തലയിൽ വരുന്നില്ലല്ലോ.കൈയ്യൊക്കെ മുറിച്ചാൽ എത്ര സമയമെടുക്കും ചാവാൻ??. ആവ്വോ!!! എന്തായാലും അവനെ വിളിച്ചു ഇത്തിരി സെന്റിയിട്ടിട്ട് മുറിക്കാം. എന്നാ അവൻ വന്നോളും.തെണ്ടിയിനി ചത്തോട്ടെന്നെങ്ങാനും വിചാരിക്കോ!!..
താഴെനിന്ന് ആരോ വരുന്നപോലെ തോന്നി
💬 Comments
View all comments