0%

Chapter Title : മിഴി 7 [രാമന്‍]

Author : രാമൻ Read All Parts 31.1K

"ഹരി അത്‌..." ഞാൻ തുടങ്ങി. ഒരു കരച്ചിലിന്റെ തുടക്കം..
"എന്താ അഭീ എന്ത് പറ്റി..?" അവന് സംശയം തോന്നിയോ ഇത്ര പെട്ടന്ന്?? എനിക്ക് ഇത്ര വല്ല്യ ഭാവ മാറ്റം ഒക്കെയുണ്ടോ.. ആഹ് എന്തേലും ആവട്ടെ..
"എടാ വയ്യടാ..എല്ലാം മടുത്തു. എന്നെയൊന്നും ആർക്കും വിലയില്ലെടാ..അമ്മ മിണ്ടണില്ല, ഇത്രകാലം സ്നേഹിച്ചിരുന്ന ആരും. ന്നേ തിരിഞ്ഞു നോക്കുന്നുകൂടിയില്ല. ഞാൻ ഒരു പാഴ് ജന്മം.ഒരു പട്ടിയുടെ വിലപോലുമില്ലെടാ... ചെറിയമ്മ പറഞ്ഞതാവും ശെരി. ഞാൻ ശെരിക്കും ഇവരെ മോൻ അല്ലെന്നടാ ഹരി തോന്നണേ.. ന്തിന് ജീവിക്കാ ഇനി...നീയെല്ലാരോടും പറയണം എനിക്ക് അവരോടൊന്നും പ്രശ്നമില്ലായിരുന്നെന്ന്. ആരോടും വിഷമിക്കല്ലേ ന്ന് പറയണം.. "
"അഭീ...." അവനിടയിൽ കേറി.. ശ്ശേ!!..
"എടാ.. നീയുണ്ടവണം അവർക്ക് ട്ടോ എല്ലാംസഹായത്തിനു..." ഞാൻ പറഞ്ഞു പൂർത്തിയാക്കി.. ഇനിയും വല്ല വാക്ക് കണ്ടെത്തേണ്ടി വരും.
"എടാ നായിന്റെ മോനേ..." അതാവരുന്നു തെറി..സംഭവം ഏറ്റെന്നു തോന്നുന്നു.വണ്ടി അവിടെ നിന്ന് മുരണ്ടത് കേട്ടു
"സോറി ടാ..." ഞാൻ വെച്ചു.ഹോ... ഒന്ന് ശ്വാസം വിട്ടു..ഇനി സമയമില്ല. ഡോർ ലോക്ക് അല്ലല്ലോന്നാ ആദ്യം നോക്കിയത്.അല്ല.
ഓടി ബാത്‌റൂമിൽ കേറി.ഷെൽഫിലെ ബ്ലേഡ് പാക്കറ്റ് പൊട്ടിച്ചു ഒന്നെടുത്തു. മുന്നിലെ കണ്ണാടിയിൽ മുഖമൊന്ന് നോക്കി.ശ്വാസം വലിച്ചെടുത്തു..ബ്ലേഡ്ഡിൽ വിരൽ അമർത്തി.ഇടതു കൈപ്പത്തിക്കു താഴെ നോക്കി.കിണ്ടി!!എവിടെ ഞെരമ്പ്.. കാണുന്നില്ലല്ലോ.
വിരലുകൊണ്ട് നേഴ്സ്മാർ തട്ടുന്ന പോലെ ഒന്ന് തട്ടി. ഇതൊന്നും തെളിയുന്നില്ലല്ലോ. ഒറ്റ വരക്കലിന് മുറിയണം.. രണ്ടൊന്നും ആലോചിക്കാൻ വയ്യ.എങ്ങനെയൊക്കെയോ അവിടെ തന്നെ മുറിക്കാമെന്ന് ഉറപ്പിച്ചു. ബ്ലേഡ് കൊണ്ട് കയ്യിൽ തട്ടിച്ചു വെച്ചു.കണ്ണടച്ചു ഒറ്റവലി.മനസ്സിൽ അതായിരുന്നു. എവിടെ വിറച്ചിട്ടുവയ്യ. ഇത് നടക്കുമെന്ന് തോന്നുന്നില്ല. ഒന്ന് കൂടെ നോക്കി.. കണ്ണാടിയിൽ

💬 Comments

View all comments