0%

Chapter Title : മിഴി 7 [രാമന്‍]

Author : രാമൻ Read All Parts 31.1K

മുഖമൊന്ന് നോക്കി ശ്വാസം നിറയെ എടുത്തു.. ബ്ലേഡ് മെല്ലെ കൈയ്യിൽ തൊട്ടു.
കോപ്പ്!!.. മുറിക്കാൻ തോന്നുന്നില്ല.. പേടി.. എങ്ങനെയാണോ ഈ ആളുകളൊക്കെ ആത്മഹത്യ ചെയ്യുന്നത്. ന്നേ കൊണ്ട് കൂട്ടിയാൽ കൂടുമെന്ന് തോന്നണില്ല.
ഇത് നടന്നില്ലെങ്കിൽ ചെറിയമ്മ.അവൾ സന്തോഷത്തോടെ പോവും. വേറെ ഒരുത്തന്റെ കൂടെ.മനസ്സിൽ അവളോടുള്ള കലിപ്പിടാൻ നോക്കി.അന്ന് മാളിൽ വെച്ചു കണ്ടത് മനസ്സിൽ കണ്ടു.ദേഷ്യം വന്നു.. ബ്ലേഡിൽ വല്ലാതെ കൈ മുറുകി..
"ങ്യാവു..." പതുങ്ങി ഒരു വിളി... ഏഹ്!!! ഹാ...സൈഡിലേക്ക് തിരിഞ്ഞു നോക്കലും..തെണ്ടി പൂച്ച ചാടി വന്നു എന്റെ കയ്യിൽ കേറി. പണ്ടാരമടങ്ങാൻ എടുത്തൊരേറു കൊടുത്തു ബെഡിലേക്ക്,ബാത്‌റൂമിൽ നിന്നും. എവിടുന്ന് കേറി വന്നു നാശ്ശം!.ഇത്ര കാലം മനുഷ്യരുടെ ശല്യമായിരുന്നു ഇപ്പൊ ഇതാ മൃഗങ്ങളും.
പെട്ടന്ന് കയ്യിൽ നല്ല തണുപ്പ്.മെല്ലെ അത്‌ ഷോൾഡറിലേക്ക് കേറുന്നുണ്ട്. താഴോട്ട് നോക്കിയപ്പോ തല കറങ്ങുന്ന പോലെ തോന്നി. കൈപ്പതിയിലേക്ക് എന്തോ ഒലിക്കുന്നുണ്ട്..ചോര!!അയ്യോ കൈ മുറിഞ്ഞ് ചോര വാഷ്ബേസിലേക്ക് തെറിച്ചു.കണ്ണ് മെല്ലെ തളരുന്നപോലെ തോന്നി.ചെവിയിൽ ദൂരെ നിന്നും വന്നൊരു മൂളൽ. സംഭവം ഏറ്റു... പക്ഷെ ഹരിയെവിടെ.എന്റെ ദൈവമേ ചോരയിതാ ഡാം പൊട്ടിയ പോലെ പോവുന്ന. ഇനി ഞാൻ തന്നെ ഹോസ്പിറ്റലിലേക്ക് ഓടേണ്ടി വരുവോ?.മെല്ലെ ചാരി ഞാൻ നിലത്തേക്കിരുന്നു.കൈ പൊത്തി ഞാൻ പിടിച്ചു നോക്കി സംഭവം ഒന്നും ശെരിയാവുന്നില്ല.ഇത്തിരി നേരം അങ്ങനെ നിന്നു.ശരീരം മെല്ലെ തളർന്നു. കണ്ണടച്ചു ഞാൻ അവിടെ കിടന്നു.. ചത്തോ!!
ഏതോ വലിയ ഗുഹക്കുള്ളിലൂടെ ഞാനിങ്ങനെ പറക്കാണ്.നല്ല തണുപ്പ്. അറ്റത്തൊരു വെളിച്ചമുണ്ട്.അവിടെ എത്തുന്നില്ലല്ലോ.!!
ചെവിയിലെ മൂളലൊക്കെ നിന്നു.ഗുഹയിൽ നിന്നാരോ ചവിട്ടി പുറത്താക്കിയപോലെ തോന്നി.ആരോ തൊട്ടു നോക്കുന്നുണ്ട്. തലയിൽ, മുടിയിൽ, മൂക്കിൽ.. ന്ത്‌ കളിക്കാണ്.

💬 Comments

View all comments