0%

Chapter Title : മിഴി 7 [രാമന്‍]

Author : രാമൻ Read All Parts 31.1K

കൂട്ടകരച്ചിലിലേക്ക് നീങ്ങാതിരിക്കാൻ ഞാൻ പറഞ്ഞു.അതേറ്റു. അമ്മ ചിരിക്കാൻ തുടങ്ങി..
"എന്നാലും എന്റെ മോനു.. എത്ര കഷ്ടപ്പെട്ട് ണ്ടാക്കിയാതന്നറിയോ ഈ നിശ്ചയം..." താടിക്ക് കൈകൊടുത്തമ്മ പറഞ്ഞു..ഉള്ളിൽ ചിരി വന്നു പൊളിഞ്ഞല്ലോ എല്ലാം.
"ആഹാ നിശ്ചയം മൊടങ്ങിയോ??.." ഇനിയെന്തിനാ എല്ലാം മറക്കുന്നത് സന്തോഷത്തോടെ ഞാൻ ചോദിച്ചു.
"എവിടെ.... അതൊക്കെ കൃത്യം നടന്നു." അമ്മ സിമ്പിൾ ആയി പറഞ്ഞു.എന്റെ മോന്ത വീണു. കഴിഞ്ഞോ എല്ലാം.. എന്റെ മുഖത്തു വന്ന സങ്കടം കൊണ്ടാണോ? അമ്മ മെല്ലെ ചിരിക്കാൻ തുടങ്ങി.
"എന്തെ നിനക്ക് വിഷമം ണ്ടോ..."
"ഏയ്‌..." ഞാൻ ഒന്നുമില്ലെന്ന് കാട്ടി.
"എടാ.... നിന്നെ ഞാമൂന്ന് തല്ലല്ലേ തല്ലീള്ളൂ.അനുനെ ഞാൻ തല്ലലു തന്നെയായിരുന്നു. അങ്ങനെയെന്തൊക്കെയോ കാട്ടി കൊണ്ടുവന്ന നിശ്ചയാ...എല്ലാം കൂടെ പപ്പടം പൊളിക്കണ പോലെ പൊളിച്ചില്ലേ ദുഷ്ട നീ.." ഇപ്പോഴാ ശ്വാസം ഒന്ന് നേരെ വീണത്.മൊടങ്ങി അത്‌ മൊടങ്ങി.. പക്ഷെ അനൂന് തല്ല് കിട്ടിയെന്നോ? അമ്മയുടെ എടുത്ത് നിന്ന്?? അമ്മയാണോ ഇതിനൊക്കെ നിബന്തിച്ചേ??.
"എന്റെ ലക്ഷ്മി.ന്ത് മനസ്സാ ഉള്ളിലുള്ളെ ഒന്നുല്ലേലും ഒരു ഡോക്ടർ അല്ലേ?..അതിനെ ഇങ്ങനെ തല്ലേ?..ഞങ്ങളെ തമ്മിൽ തെറ്റിക്കാൻ നോക്കിയതും അമ്മയാണോ.?." ഇത്രയൊക്കെ ക്രൂരയാണോ ന്റെ അമ്മ എന്തായിരുന്നു മനസ്സിൽ.
"പിന്നേ.. ഇനിയിപ്പോ പറഞ്ഞിട്ടന്താ. ന്റെയവസ്ഥ നിനക്ക് വരണം.അപ്പൊ ഇതൊക്കെ അങ്ങു മനസ്സിലാവും.ആരോടും പറയാതെ,അറിയിക്കാതെ,ഇത്രയെത്തിച്ചതാ.. ആ അപ്പുവിനെ വരെ ഞാൻ ബാംഗ്ലൂർ നിന്ന് കൊണ്ടോന്നു.. അനുനോട് സംസാരിക്കനേ പറഞ്ഞുള്ളു.അവൾ വേറെന്തൊക്കെയോ കാട്ടി.
എടാ പൊട്ടാ ആകെ രണ്ടു മൂന്നാൾക്ക് അറിയുന്ന ഈ കാര്യം കുടുംബം മൊത്തം പാട്ടാക്കിയില്ലേ നീ..." അമ്മ കളിയാക്കികൊണ്ട് ചോദിച്ചു.
"ന്ത്‌ കാര്യം..."
"നീയും അനുവും തമ്മിലിഷ്ടത്തിലാന്ന് .അവളുടെ നിശ്ചയം

💬 Comments

View all comments