0%

Chapter Title : മിഴി 7 [രാമന്‍]

Author : രാമൻ Read All Parts 31.1K

കാണാൻ വയ്യാതെ നീ കൈ മുറിച്ചതാന്ന് ."
"ഏഹ്ഹ്..." കണ്ണ് തള്ളി പോയി.. ഞാൻ അതിന് അല്ലല്ലോ ചവാൻ നോക്കിയേ. കുടുംബം മൊത്തം അറിഞ്ഞെന്നോ.. അയ്യേ ഇനിയെങ്ങനെ അവരുടെയൊക്കെ മുഖത്തു നോക്കും
"എന്റമ്മേ..... ആ തെണ്ടി.. സുഖായി ജീവിക്കാതെ നിക്കാനാ.. ഞാൻ കൈ മുറിച്ചേ അല്ലാതെ അവളോടിഷ്ടാണ്ടായിട്ടല്ല..." ഞാൻ അമ്മയെ എങ്കിലും സത്യാവസ്ഥ ബോധിപ്പിക്കാൻ നോക്കി..
"എന്തായാലും അതാണ് എല്ലാരും പറയണേ.. പാവം ഗായത്രി അവൾ പേടിച്ചു പോയി നീയിത് ചെയ്തപ്പോ.. അവളാണെന്ന് തോന്നുന്നു ഇത് പറഞ്ഞത്..." തെണ്ടി ഗായത്രി.. പറഞ്ഞിട്ട് കാര്യമില്ല അവളോട് ഞാൻ മുടക്കുമെന്ന് പറഞ്ഞു പോയി.. ഞങ്ങളെ പറ്റി അവൾക്ക് അറിയേം ചെയ്യും.ഈശ്വരാ ഇപ്പൊ എല്ലാംകൂടെ കുടുങ്ങിയല്ലോ.
എന്നാലും ചെറിയമ്മക്കിപ്പൊ സന്തോഷം പോയി കണ്ടുവല്ലോ. പാവം പെണ്ണ്. എന്തൊക്കെയോ ആശയായിരുന്നാ മനസ്സിൽ.. സമാധാനം, സന്തോഷം, ഡോക്ടർ ചെക്കന്. എല്ലാം പോയി
"ഇനി നീയ്യും,അവളുങ്കൂടെ ന്താണ് വെച്ചാൽ പറഞ്ഞു മനസിലാക്കി കൊടുത്തോ..എനിക്കെങ്ങും വയ്യ.ഇതൊന്നും അറിയാതെ നിക്കാനാ നിന്നെ വരെ ഞാന്തല്ലിയത്." അമ്മ കുറച്ചുകൂടെ അടുത്തുകൊണ്ട് എന്റെ തലയിൽ തലോടി കൊണ്ടിരുന്നു.
ആ മുഖത്തു ഇപ്പൊ വല്ലാത്ത ചിരിയുണ്ട്..
"ലക്ഷ്മിയമ്മേ.." ഞാൻ സ്നേഹത്തോടെ വിളിച്ചു
"ന്താടാ " അതേ സ്നേഹം തിരിച്ചും..
"ഇനി അവൾക്ക് കല്യാണം അലോയ്ക്കൊന്നും വേണ്ട..." ഇനിയും ഇങ്ങനെ കൈ മുറിച്ചു കിടക്കാൻ വയ്യ.. അതിനും നല്ലത് അങ്ങ് പറയുന്നതല്ലേ
"ഓഹ് ഞാൻ ഇനി ഒന്നിനുമില്ല.. വയ്യ നാണംകെടാനൊന്നും.."അമ്മ എന്റെ നെറ്റിയിൽ ഒരുമ്മ തന്നുക്കൊണ്ട് പറഞ്ഞു.
"ഓഹ് വല്ല്യ സ്നേഹമൊന്നും വേണ്ട.. ഇന്നലെയൊക്കെ ന്തായിരുന്നു.. ഒന്ന് ചിരിക്ക. അതുപോലും ചെയ്തില്ലലോ..?." ഇങ്ങനെ സ്‌നേഹം

💬 Comments

View all comments