0%

Chapter Title : മിഴി 7 [രാമന്‍]

Author : രാമൻ Read All Parts 31.1K

കാട്ടുന്നത് കണ്ടു ഞാൻ മുഖം വാട്ടി ചോദിച്ചു.
"അയ്യടാ... നിനക്ക് ന്നോടും വന്നോന്നു മിണ്ടാം. എന്നേക്കാൾ മുന്നേ നീ ആന്റിമാരെ എടുത്തേക്ക് ഓടിയല്ലോ.! അവരോട് മിണ്ടിയല്ലോ!എന്റെ അടുത്തു വരാൻ തന്നെ നീയാളെ കൂട്ടിയില്ലേ.. കള്ള് കുടിച്ചില്ലെടാ നീയ്യ് എന്തൊക്കെയോ വലിച്ചു കേറ്റിയില്ലേ??.." പറഞ്ഞു പറഞ്ഞു അമ്മയുടെ കൈയ്യെന്റെ ചെവിയിലെത്തി.
"സുഖല്ലാതെ കിടക്കാ തള്ളേ..." ഞാൻ ചൂടായി.
"ഹോ.. നിനക്ക് ഇതിനൊക്കെ നല്ല തല്ല് താരാ വേണ്ടേ.." അമ്മ കൈ ഓങ്ങി ചിരിച്ചു.
റൂം മൊതമാകെ അങ്ങ് നോക്കി ഏത് ഹോസ്പിറ്റൽ ആണാവോ?.. സെറ്റപ്പ് ഒക്കെ കൊള്ളാം.
എന്നാലും ആ ചെറിയമ്മയെ ഒന്ന് കാണണമല്ലോ.പറഞ്ഞാൽ പറഞ്ഞപോലെ ചെയ്യുമെന്ന് അവൾക്ക് കാട്ടി കൊടുത്തില്ലേ ഞാൻ.അമ്മയോട് ചോദിക്കാം..
"അല്ലമ്മേ ചെറിയമ്മ എവിടെ..? അവളോട് ഞാൻ ഇന്നലെ പറഞ്ഞതാ ഇത് നടക്കില്ലാന്ന്.. അവൾക്ക് വിശ്വാസമില്ല.ഇപ്പൊ എങ്ങനെയുണ്ട്.."
"അവൾ പുറത്തുണ്ട്... നിന്നെ കാണണം എന്നൊക്കെ പറഞ്ഞു.." ചെറിയമ്മയ്ക്ക് ന്നോട് സ്നേഹോ എപ്പോ തൊടങ്ങി??
"ന്നട്ടോ...?"
"ന്നട്ട് ന്താ ചോറ് കഴിക്കാൻ പോയീണ്ട്..ക്യാന്റീനിൽ.." ശ്ശേ ചോറ് കഴിക്കാൻ ആണോ അവൾ വന്നേ..
"എത്ര പൈസയാ അഭീ നീ വെറുതെ ആക്കിയതന്നറിയോ??" എന്നേ ചുറ്റി അവിടെയും ഇവിടെയും എന്തൊക്കെയോ എടുത്തു നോക്കി അമ്മ പറഞ്ഞു..
"ന്റെ ജീവനാണോ, പൈസയാണോ വലുത്..?"
"അത്‌ നീ തന്നെയാ... ന്നാലും.." പുറത്തുനിന്നും രണ്ടു നേഴ്സ് കേറി വന്നു ചിരിച്ചു. അമ്മയോട് എന്തൊക്കെയോ പറഞ്ഞു പോയി.
"നീയിവിടെ കിടക്ക്...ഒന്ന് കറങ്ങിയിട്ട് ഞാനിപ്പോ വരാം. "
" ഹാ " ഞാൻ പറഞ്ഞു..
"അടങ്ങി കിടക്കണേ..?"
"ഞാൻ ചെറിയ കുട്ടിയൊന്നുമല്ല."
"ഒച്ചയുണ്ടാക്കരുതേ..." വീണ്ടും അമ്മ

💬 Comments

View all comments