0%

Chapter Title : മിഴി 7 [രാമന്‍]

Author : രാമൻ Read All Parts 30776

നോട്ടം കണ്ടാൽ ഞാൻ ചാവാൻ കിടക്കണന്ന് തോന്നുന്നുണ്ടോ?

പ്രാന്ത് പിടിക്കാൻ തുടങ്ങി.എവിടെയൊക്കെയോ പിഴച്ചോന്നൊരു സംശയം. അമ്മ തല്ലിയതിന് എനിക്ക് വിഷമമുണ്ട്.. അതിനേക്കാൾ കൂടുതൽ അനു എന്നോട് ചെയ്തതിനല്ലേ ഞാനിറങ്ങിപ്പോന്നത്?.. അമ്മ തല്ലിയതും അനു കാരണം ആണെന്ന് ഞാൻ കരുതി. ശെരിക്കും അതല്ലേ നടന്നത്?? ഒന്നും ഓർക്കാനാണ് കഴിയാത്തത്. തല പൊളിയുന്ന പോലെ തോന്നൽ. എന്നെയും ചെറിയമ്മയും തെറ്റിക്കാൻ അമ്മ നോക്കിയെങ്കിൽ, അന്ന് മാളിൽ വെച്ചു നടന്നതും അമ്മ കാരണം ആണോ?.. ആലോചിക്കാൻ വയ്യ.
അന്ന് വയലിൽ നിന്ന് വീട്ടിലേക്ക് ഞങ്ങൾ തിരിച്ചു വന്നപ്പോൾ.. അമ്മ സാധാരണ പോലെയല്ല സംസാരിച്ചത് എല്ലാം കണ്ടു കാണും.
"അഭീ..." അജിൻ വിളിച്ചു. സൈഡിൽ ബെഡിലേക്ക് ചേർന്നിരുന്ന് അവനൊന്നു ശങ്കിച്ചു.
"ന്താടാ? എന്താ പ്രശ്നം.." കുറച്ചു നേരമായി അവന്‍റെ പരുങ്ങൽ ഞാൻ ശ്രദ്ധിക്കുന്നു. കയ്യിലെ എന്റെ ഫോൺ തുറന്നു അവനൊരു മെസ്സേജ് കാട്ടി. ബാങ്കിൽ നിന്നാണ്.പൈസ എടുത്ത മെസ്സേജ്.മനസ്സിലാവാതെ ഞാനവന്‍റെ മുഖത്തേക്ക് നോക്കി..
"ഐറ....." തല ചൊറിഞ്ഞുകൊണ്ടവന്‍ നിർത്തി..
"അവളെവിടെ...??" എനിക്ക് വീണ്ടും സംശയം വന്നു.ഞാനവളുടെ കൂടെയല്ലേ ഇന്നലെപ്പോയത്?.എവിടെയോ എന്തൊക്കെയോ ഓർമയുണ്ട്..
"അവൾക്കെന്ത് പറ്റി..?"
"ഇന്നലെ മുതൽ മിസ്സിംഗ്‌ ആണ്.. നിന്റെ കാർഡിന്റെ നമ്പർ അവൾക്കറിയോ...?.."അറിയാതെ ചിരി വന്നുപോയി. നമ്പർ ഒക്കെ അവൾക്കറിയാം. ഹീറിനെയും അവളെയും കൊണ്ട് പുറത്ത് പോയപ്പോ പൈസ എടുത്തത് അവളാണ്..ഒരുത്തി കൂടെ എന്നെ പറ്റിച്ചോ?? ഒരു രാത്രികൊണ്ട് കയ്യിലുള്ളത് കൊണ്ടവൾ മുങ്ങി.. കള്ളി.. പെരും കള്ളി.അജിൻ ഞാൻ ചിരിക്കണ കണ്ട് ഏതോ ഭാവത്തോടെ നോക്കി.
"അവൾ കൊണ്ടോയിക്കോട്ടെ. എന്താന്ന് വെച്ചാൽ കാട്ടട്ടെ.. " ഉള്ളിലുള്ളയാരും കേൾക്കാതെ ഞാനജിനോട് ആഗ്യം

💬 Comments

View all comments