0%

Chapter Title : മിഴി 7 [രാമന്‍]

Author : രാമൻ Read All Parts 30828

കാട്ടി പറഞ്ഞു. അവൾക്ക് അതുകൊണ്ട് തൃപ്തി ആവുമെങ്കിൽ ആവട്ടെ.പൈസ കൊണ്ട് എനിക്കിപ്പോ സമാധാനമൊന്നും കിട്ടില്ലല്ലോ.പോട്ടെ എല്ലാം കിണ്ടിയും

"നീ പോവണില്ലേ...നാട്ടിലേക്ക് ?" ഇന്നജിൻ പച്ചയാണെന്ന് തോന്നി. നല്ല ഭാവങ്ങൾ ഒക്കെ മുഖത്തേക്ക് വരുന്നുണ്ട്.
"ഇല്ലാ...." പോവണ്ടന്ന് തന്നെയാണ് മനസ്സിൽ.
"അഭീ... ഞാൻ പോവ്വാ.!! നാട്ടിലേക്ക്. മടുത്തെടാ... എത്ര കാലംന്ന് വെച്ചാ ഇവിടെ ഇങ്ങനെ ആർക്കും ഉപകാരമില്ലാതെ. " ഹാളിൽ ഹീറിന്റെയും ഗായത്രിയുടെയും ചെറിയ ശബ്‌ദം മാത്രം.. അച്ഛന് ഫോണിൽ ആരോടോ സംസാരിക്കുന്നു.. അജിൻ വല്ലാതെ മാറിയ പോലെ. തലതാഴ്ത്തി അവന് എന്തൊക്കെയോ ചികഞ്ഞെടുക്കുകയാണ്. റൂം മൊത്തം വല്ലാത്ത നിശബ്ദത.മരണ വീടിന്റെ അന്തരീക്ഷം.
ഉച്ച അടുത്തപ്പോഴേക്ക് അജിനെന്‍റെ കുറച്ചു സാധനമൊക്കെ ബാഗിലാക്കി.അപ്പൊ നാട്ടിലേക്കയക്കാനാണുദ്ദേശം.ഒന്നും മിണ്ടീല.അച്ഛനടുത്ത് വന്നു കാര്യം പറഞ്ഞു. ഗായത്രിയുടെ ചേച്ചി ഗൗരി. ഇവിടെ അടുത്ത് ഫ്ലാറ്റിൽ, അവിടേക്ക്.
തലയാട്ടി സമ്മതിച്ചു.ബാഗും തൂക്കി ഗായത്രിയും, അച്ഛനുമിറങ്ങി.മുടന്തനായ എന്നെ ഹീറും, അജിനും കൂടെ താഴെ കാർ വരെയാക്കിത്തന്നു.
അജിൻ തലയാട്ടി, ഹീർ പഴയ ചിരി തന്നെ എന്നാലെനിക്കെന്തോ ഉള്ളിൽ പുകഞ്ഞു. ഇത്ര ദിവസം നോക്കിയതവളല്ലേ? ആ കുട്ടിക്കളി കണ്ടു എന്റെ വരണ്ട ചിരി പതിയെ പുഞ്ചിരി വരെയായില്ലേ?. ഞാൻ കൈ നീട്ടി അവളെ എന്നിലേക്ക് അടുപ്പിച്ചു കെട്ടി പിടിച്ചു. വല്ലാത്തെന്തോരു തരം സ്നേഹം എനിക്കവളോടുണ്ട്. പോയി വരാമെന്ന് ആ ചെവിയിൽ മെല്ലെ പറഞ്ഞപ്പോഴേക്കവള്‍ വിതുമ്പി കണ്ണ് നിറച്ചു. ഇതൊന്നും കാണാൻ വയ്യ!! നെറ്റിയിൽ ഒരുമ്മ കൂടെ കൊടുത്തു ഞാൻ വണ്ടിയിലേക്ക് ചാടി..കണ്ണ് നിറക്കുന്ന കാണുന്നതേ എനിക്കിപ്പോ പേടിയാണ്.. ഇത്ര ദിവസം നിന്ന സ്ഥലം വിട്ടു. ദുർഗന്ധം മണക്കുന്ന ചേരിക്കും ഒരു

💬 Comments

View all comments