Chapter Title : മിഴി 8 [രാമന്‍]
വിടർന്നു. കവിളിലേക്ക് ചേർത്ത് വെക്കാൻ ചുണ്ടുകൾ ആഴ്ത്തിയതും. ഒരു ഹോണും, വണ്ടി ഒറ്റയെടുക്കലും.ഞാൻ പുറകിലേക്ക് ഒന്ന് ചാഞ്ഞു പോയി.അമ്മ നെഞ്ചില്ക്ക് കൂടുതൽ ചേർന്നു നിന്നു.
ബ്ലോക്കൊക്കെ തീർന്നത് കണ്ടച്ചന്‍ വണ്ടി കത്തിച്ചു വിട്ടതാണ് .ഇനിയെന്നെ വീട്ടിൽ ഇട്ട് നല്ല തല്ലുതരാനാണോ ,അച്ഛനിങ്ങനെ പോണേന്നൊരു ചിന്ത പെട്ടന്നാണ് വന്നത്. ആന്‍റിമാരെയും, അങ്കിൾ മാരെയും കൂട്ടാതെയൊറ്റക്ക് പോന്നത്, അതിനാണോ?
"മോനൂ......" പതിഞ്ഞ അമ്മയുടെ വിളി വീണ്ടും. ഇത്തവണ ഒരു നുള്ളും വയറിന്. ശ്വാസം കിട്ടാതെ പിടിയുന്ന പോലെ, ഉമ്മ കിട്ടാതെ പിടയെ? ഇതെന്ത് കഥ.?.കുറച്ച് കഴിഞ്ഞാൽ ചന്തിക്ക് രണ്ട് വര വീഴോന്ന് പേടിച്ചിരിക്കുമ്പോഴ, അമ്മയുടെ ഒരുമ്മ. മുഖം വാട്ടിയും,കവിള് വീർപ്പിച്ചും രണ്ടു വട്ടമെന്നെ നോക്കി.ഞാനനങ്ങിയില്ല.പിന്നേയും നുള്ളലായി.
"തരാ......." ഗതിയല്ലാതെ ഞാനൊച്ചയില്ലാതെ പറഞ്ഞു.ഇളിച്ച ഒരു ചിരി മാത്രം. വേഗം തന്നെയാ തല, കയിൽ എടുത്തുകകൊണ്ട് കവിളിൽ അമർത്തിയുമ്മവെച്ചു.വിട്ടില്ല ഇത്തിരി നേരമാ കവിളിൽ ആഴ്ന്നെന്‍റെ ചുണ്ട് നിന്നു. ഇനിയുമ്മാന്ന് ചോദിക്കരുത്. മതിയായെന്ന് തോന്നിയപ്പോ അമ്മ തിരിച്ച് എനിക്കൊരുമ്മ കൂടെ. ഇന്നിത് എത്രാമത്തെ വട്ടമാണ?. കൈ മുറിച്ചാൽ ഇങ്ങനെയും കുറേ പ്രയോജനമുണ്ടല്ലേ?
തലപൊക്കി മുന്നോട്ട് നോക്കുമ്പോ,മിററിലൂടെ അച്ഛന്‍റെ ചെറിയൊരു നോട്ടമുണ്ട്. പടച്ചോനേ.... ഇന്നെന്‍റെ ശവമെടുക്കേണ്ടി വരുവോ?.
വണ്ടിയെങ്ങനെ വീടെത്താനായി. അമ്മയാണേൽ ഉറങ്ങാതെ എന്നോട് ചാരിയിരിക്കുന്നുണ്ട്. ആരുമൊന്നും മിണ്ടുന്നില്ല. ആകെയുള്ളത് അമ്മയുടെ വിരലുകളെന്‍റെ കയ്യിൽ മെല്ലെ താളമിടുന്നതാണ്.
പുറത്തേക്ക് കാണാത്ത വിധത്തിൽ മഴയാണ്. കാറിന്‍റെ മുകളിൽ, ചരൽ വാരി എറിഞ്ഞ പോലെയാണ് ഒച്ച. മിന്നലും നല്ലപോലെയുണ്ട്. പടത്തിനു നടുവിലൂടെ പോയി,വീട്ടിലേക്ക് തിരഞ്ഞപ്പോ,വൈപ്പർ തുടച്ച ഗ്ലാസ്സിലൂടെ.,ഒരു ഓട്ടോ വീട്ടിൽ നിന്ന് റോട്ടിലേക്ക് കേറിപ്പോവുന്നത് കണ്ടു.കുടുങ്ങിയോ? കുടുംബം മൊത്തമിനി
💬 Comments
View all comments