0%

Chapter Title : മിഴി 8 [രാമന്‍]

Author : രാമൻ Read All Parts 40936

ഇളകി വരുവോ? വീട്ടിലേക്ക് കേറുമ്പോ എന്താവുമവസ്ഥ. കല്യാണത്തിനുള്ള ആളുകളുണ്ടെങ്കിൽ ഇറങ്ങി ഓടുന്നതാണ് നല്ലത്.

അച്ഛന്‍ കാർ മെല്ലെ വീട്ടിലേക്കടുപ്പിച്ചു. ശ്വാസം വിടാതെ മുന്നിലെ ഗ്ലാസിലൂടെ അവിടുത്തെയവസ്ഥ നോക്കിയിരുന്നെനിക്ക്, ഇത്തിരി ആശ്വാസം വന്നു..ഒരു പട്ടിക്കുഞ്ഞു പോലുമില്ല. കെട്ടിയ പന്തലെല്ലാം അതേപോലെയുണ്ട്. ചെയറൊന്നും കാണുന്നില്ല .സൈഡിൽ കെട്ടിയിരുന്ന കർട്ടനൊക്കെ മാറ്റിയിട്ടുണ്ട്.

വണ്ടി നിർത്തി.ഹാൻഡ് ബ്രേക്ക് ഇട്ട ശബ്‌ദം കേട്ടപ്പോ, അമ്മയോന്നിളകി. എന്‍റെ മേത്തുനിന്ന് മാറി തന്നു. പിന്നെയുമാ ചിരി. അതാണേൽ നിർത്തുന്നില്ലല്ലോ?. എന്നേയിനി കൊല്ലാനുള്ള പ്ലാനെന്തേലുമുണ്ടോ? പേടിയാവുന്നുണ്ട്.

ഡോറുതുറന്ന് പുറത്തിറങ്ങി. വീടിന്‍റെ വാതിലൊക്കെ മലർക്കേ തുറന്ന് കിടക്കുന്നുണ്ട്. നല്ല മഴയാണ്. ഇടിയുടെ ശബ്‌ദം കൂടെ കേട്ടപ്പോ, വേഗം വന്നമ്മയെന്നെ ചേർന്നു നിന്നു.പേടിയാണോ അല്ലേൽ ഞാനൊരു രോഗിയായത് കൊണ്ടാണോ? എന്തേലുമാവട്ടെ. ഇത്തിരി വട്ടെല്ലാവർക്കും കൂടിയിട്ടുണ്ടെന്നുറപ്പാ. അച്ഛന് തിരിഞ്ഞു ഞങ്ങളെ ഒന്ന് നോക്കിയിട്ട് ദൃതിയിലുള്ളിലേക്ക് കേറിപ്പോയി. ആ മുഖം ന്താണാവോ ഇങ്ങനെ. ഞാൻ ചത്തിട്ടിന്നുമില്ലല്ലോ?

"ന്‍റയഭീ.. വേഗം വാ... " അമ്മ ഇത്തിരി തിരക്കുപിടിച്ചെന്നെ ഉള്ളിലേക്ക് കേറ്റി. അച്ഛന്‍റെ അടുത്ത് നിന്നോടനാണോ?

"ലക്ഷ്മി...." ഹാൾ കടക്കാൻ നോക്കുമ്പോ പിറകിൽ നിന്നച്ഛന്‍റെയാ വിളി.അയ്യോ!! ചീത്തയുറപ്പ്.കാലൊന്ന് തറഞ്ഞു പോയെങ്കിലും,ചേർത്ത് പിടിച്ച അമ്മക്കൊരു കൂസലുമില്ല. ഇതെന്താ ഇപ്പൊ ഇങ്ങനെ? അമ്മയെ അല്ലേ അച്ഛന്‍ വിളിച്ചത്? നേരെയാ മുഖത്തേക്ക് നോക്കിയപ്പോ.ഒരു കനപ്പിക്കൽ.

"നീ വാടാ.. കുറച്ചു നേരം റസ്റ്റടുക്കണം " ആ ഉറച്ച ശബ്‌ദത്തിൽ എനിക്കൊന്നും പറയാൻ തോന്നിയില്ല.ഇത്ര ടെറർ ആയി നിന്നച്ഛനെ ഒഴിവാക്കാനാ അമ്മയെങ്ങനെ പറഞ്ഞെന്ന് തോന്നി.നന്നായി.

"മോളിൽ പോണോ അതോ എന്‍റെ റൂമിൽ കിടക്കണോ..." സ്റ്റെപ്പിലേക്ക് അടുത്തപ്പോ അമ്മയുടെ ചോദ്യം.നേരത്തെ കാട്ടിയ കനപ്പിച്ചു നോക്കൽ അച്ഛനെ

💬 Comments

View all comments