Chapter Title : മിഴി 8 [രാമന്‍]
പുറത്തേക്ക് തന്നെ പോയി. ഏഹ്?? ആലോചിച്ചു കൂട്ടിയതെല്ലാം വെറുതെയായോ?.തള്ളക്കൊരു പ്രശ്നവുമില്ലേ?.
ചെറിയമ്മയൊരു ഞെട്ടലോടെന്നെ നോക്കി, എന്തോ.... ആ കണ്ണിലൊരു നനവുണ്ടോ? .ഞാൻ മൈൻഡ് കൊടുത്തില്ല.ഈ നിശ്ചയം മുടക്കിയതിനുള്ള നന്ദിയെങ്കിലും കാട്ടിയോ അവൾ. അവൾക്കും കൂടെ വേണ്ടിയല്ലേ ഞാൻ കൈമുറിച്ചെ? ചത്തങ്ങാനും പോയിരുന്നേലോ? മസിലു പിടുത്തം തന്നെ വേണം. അല്ല അവളോടെന്തിനായിനി സ്നേഹം കാണിക്കുന്നത്. അവളുമ്മ തന്നപ്പോ സുഖിച്ചത് അവളോടുള്ള സ്നേഹകൊണ്ടാണോ? ഏയ്യ്!! ആണോ?
"ഡാ." അവളുടെ മെല്ലേയുള്ള വിളി. പിണങ്ങി തെറ്റിയിരിക്കുന്ന കുട്ടിയെ,സ്നേഹത്തോടെ വിളിക്കുന്ന പോലെയുണ്ട്.മിണ്ടിയില്ല ന്തിന് മിണ്ടണം?കേൾക്കാത്ത പോലെ നിന്നു.
"ഡാ......" ശബ്‌ദം കൂടി, ഇതിപ്പോ ദേഷ്യത്തിലാണ്. സ്വര്യക്കേട്!!.
"ന്താ..." മുഖത്തേക്ക് പോലും നോക്കാതെ, അവളുണ്ടാക്കിയതേ ഒച്ചയോടെ തറപ്പിച്ചു ഞാനുഞ്ചോദിച്ചു. കയിൽ കേറുന്ന ദ്രാവകം എത്രകൂടെയുണ്ടെന്ന് നോക്കിയപ്പോ തീരാറായിട്ടുണ്ട്. ഈ കുന്ത്രാണ്ടം കൂടുതൽ അങ്ങു തിരിച്ചാൽ പോരെയിവർക്ക്. എത്ര നേരന്ന് വെച്ച കാത്തിരിക്കാ!!മുട്ടുന്ന മൂത്രത്തിന്‍റെ കാര്യങ്കൂടെ ആലോചിച്ചപ്പോഴേക്കും വിളിച്ചയവളുടെ അനക്കമൊന്നും കേൾക്കുന്നില്ല. പോയോ തെണ്ടി?
തല മെല്ലെയൊന്ന് പൊക്കി നോക്കിയപ്പോ, അവളവിടെ തന്നെയുണ്ട്.എന്‍റെ കാൽ ഭാഗത്ത്. കൂർപ്പിച്ചുള്ള ഒരു നോട്ടവുമുണ്ട്.വിളിച്ചിട്ട് നോക്കാത്തതിലുള്ള ദേഷ്യമാണോ? ആയിരിക്കും.
"നീയെന്ത് മോന്ത വീർപ്പിച്ചു കാട്ടിയിട്ടൊന്നും ങ്കാര്യല്ല, എനിക്ക് സൗകര്യണ്ടേലേ ഞാന്നോക്കൂ " ചുണ്ടിന്‍റെയൊരു വശം നീട്ടി, . ഡിമാൻഡ് കാട്ടി ഞാമ്പറഞ്ഞു.പെട്ടന്നാ മുഖത്തെ ,വേണ്ടാത്ത ഭാവമെല്ലാം വിട്ടവള്‍ കണ്ണുരണ്ടുമിറുക്കി ചിരിച്ചു.
"ഇപ്പൊ വരാട്ടോ..." സ്നേഹത്തോടെയുള്ള പറച്ചിൽ. ഓഹ് അങ്ങു ഇഷ്ടപ്പെട്ടുന്നാണവളുടെ വിചാരം.മെല്ലെ വാതിൽ തുറന്നവൾ പുറത്തിറങ്ങി.തിരിച്ചടക്കുന്നതിനു മുന്നേ,എന്നെയൊന്നുകൂടെ നോക്കിയിട്ട്, ഒരു ചിരിയും കാട്ടിയവൾ പോയി.
ഉഫ്.... ഞാന്നല്ലപോലെ ഒന്ന് ശ്വാസം വിട്ടു. ഇന്നലെ മുതലനുഭവിക്കുന്ന ഒരു പ്രഷർ കുറഞ്ഞപോലെ തോന്നി.ചുറ്റി
💬 Comments
View all comments