Chapter Title : മിഴി 8 [രാമന്‍]
വരിഞ്ഞിരുന്ന ചങ്ങലകളെല്ലാം അഴിഞ്ഞു വീണു. അതിനു വേണ്ടി ഇന്നലെ മുതൽ ഞാൻ ഞാനല്ലാതെ മാറിയില്ലേ? ഒരു അഭിനയം, ഇത്തിരി കള്ളങ്ങൾ, എന്നോട് തന്നെ. ഒടുക്കം ഇങ്ങനെ അവാൻ തന്നെയല്ലേ?.
എന്ത് പറഞ്ഞാലെന്താ,ഈ മൂത്രം. മൂത്രസഞ്ചി പൊട്ടിയൊലിക്കോ? ചെറിയമ്മയോടങ്ങു പറഞ്ഞാമ്മതിയായിരുന്നു.ഹാ അവളാണേൽ പോയല്ലോ?.ഇനിയിപ്പോ ന്താ ചെയ്യാ??
"ഹലോ........." പുറത്തുനിന്നു വന്നൊരു നീട്ടിയ വിളി. വാതിൽ തള്ളി നോക്കിയിട്ടൊരു തല. പൂച്ചയെ പോലെ പതുങ്ങി. മുഖത്താകെ പരത്തിയ ചിരിയും,കഴുത്തു വരെ വെട്ടിയ മുടിയും. ഐറ!!!.
"എടീ കള്ളീ...." ഞാൻ വിളിച്ചുകൊണ്ടു കുറച്ചു പൊന്തി.ഇവിടെയിപ്പോ ണ്ടാവുംന്ന് കരുതിയില്ല.ഉള്ള ചിരിയെല്ലാം പെട്ടന്ന് മായ്ച്ചുകൊണ്ടവൾക്ക് സങ്കട ഭാവം.
"ഓഹ് ഇപ്പൊ ഞാൻ കള്ളിലെ ..." ഉള്ളിലേക്ക് കേറി നടന്നടുത്തുകൊണ്ടവൾ സങ്കടം അഭിനയിച്ചു. ന്തൊക്കെ കള്ളത്തരങ്ങളാ?.
"പിന്നെ...?? കയ്യിലുള്ള പൈസ ഒക്കെയങ്ങ് കൊണ്ടു പോയോടിയവളെ ഞാനെന്ത് വിളിക്കണം.?." ഞാനിത്തിരി ചിരിയോടെ പറഞ്ഞു.
"അനൂന്ന് വിളിക്ക്. അതാ കുറച്ചു കൂടെ ചേര.. ഞാനല്ല അവളാ കള്ളി " അടുത്തേക്ക് നീങ്ങി വന്നയവളെന്‍റെ എ കവിളിൽ അവളുടെ വിരലമർത്തി കൊണ്ട് പറഞ്ഞു.
"അയ്യോ അത് കള്ളിയല്ല അതിനും വലുതാ " ആ മുഖത്തുള്ള കള്ളദേഷ്യം ഒന്ന് തണുപ്പിച്ചു കൊണ്ട് ഞാൻ ചിരിച്ചു.അതുപോലെയവളും.സൈഡിലേക്ക് കേറി ഇരുന്നവൾ എന്നേത്തന്നെ നോക്കിയിരുന്നു. മുറിഞ്ഞ കൈയ്യിലേക്ക് രണ്ടുമൂന്നു വട്ടം തറപ്പിച്ചു നോക്കി.പിന്നേ കണ്ണിലേക്കു നോക്കി മെല്ലെ ചിരിക്കും.
ഞാൻ മെല്ലെയൊന്ന് കണ്ണടച്ചു. സിനിമയിൽ കാണുന്നപോലെ ചെറിയൊരു ഫ്ലാഷ്ബാക്ക് തലയിലൂടെ മിന്നിച്ചു. ഇവിടേക്ക് വരുന്നതിനു മുന്നേയുള്ള, എന്നാൽ ഹീറിന്റെ അടുത്ത് നിന്ന് വന്നതിനുശേഷം, ഗായത്രീടൊപ്പരം ഇരിക്കുമ്പോ വന്ന ഫോൺകാൾ. അത് ഐറയായിരുന്നു. ദേഷ്യം വന്നിരുന്നു ആദ്യം.
💬 Comments
View all comments