Chapter Title : മിഴി 8 [രാമന്‍]
സ്റ്റെപ് മുകളിലേക്ക് കേറി.പണ്ടാരമടങ്ങാൻ ,ഒറ്റ മിന്നല. ഒരു തീഗോളം പറന്നു വന്നെന്‍റെ കാലിൽ തട്ടിയ പോലെ. ഒറ്റ ചാട്ടം. ഒപ്പമൊരു പൊട്ടലും. കണ്ണൊന്നു ചിമ്മി തുറന്നപ്പോ ആശ്വാസമായി ഒന്നുമ്പറ്റീയില്ല. എന്നാ സ്ലോമോഷനിൽ തട്ടി മറിഞ്ഞു വീഴാമ്പോയതോര്‍മയുയുണ്ട്.
"ഹോ...." അടുത്ത് നിന്നൊരു ആശ്വാസത്തിന്‍റെ ശബ്‌ദം .ഏഹ്... പിടഞ്ഞു മാറി ഞാൻ. ചെന്ന് കെട്ടിപ്പിടിച്ചത്, ഇവളെയോ? നാണക്കേട്! ഇപ്പോ ഒച്ചയിട്ടതല്ലേയുള്ളൂ? പേടീന്ന് പറഞ്ഞിട്ട്. ന്നട്ട് ഞാന്തന്നെ കേറിപ്പിടിച്ചോ?.ഏയ് പേടിച്ചിട്ടല്ലല്ലോ.രക്ഷക്ക് വേണ്ടിയല്ലേ?
എന്നാലും പേടിച്ചിട്ട് അവളെന്നേവന്നു വീണ്ടുംമ്പിടിച്ചേ എന്നനിലക്ക്, ഞാനവളെയൊന്നു കലിപ്പിച്ചു നോക്കി. ആ മുഖത്തെ ചെറിയ സങ്കടമുണ്ട്..
"ഞാനറിയാതെ...." അവൾ പറഞ്ഞു തുടങ്ങി. ഹാ ന്തേലും പറയട്ടെ.ഞാൻ വേഗം ചാടി, സ്റ്റെപ് മുഴുവൻ കേറി. റൂമിൽ എത്തി വിശ്രമിക്കാനല്ല. നല്ല മിന്നലാണ്. ഇത് കൊണ്ട് മിന്നൽ മുരളി ഒന്നുമാവാൻ കഴിയില്ലെന്നറിയാം. ഇനിയും ചവാൻ വയ്യ. ഒരു വട്ടം ചത്തില്ല,ചവാൻ പോയല്ലോ ?.
സ്റ്റെപ്പിൽ നിന്ന് കേറി റൂമിലേക്ക് തിരിയുമ്പോ പിറകിലേക്കൊന്ന് പാളി നോക്കി.അവൾ മെല്ലെയെന്തോ ആലോചിച്ചു കയറി വരുന്നുണ്ട്. അവളെ റൂമിലേക്ക് പോണോ അതോ എന്‍റെ റൂമിലേക്ക് വരാനാണോന്ന് ആണോ?.ആവ്വും
ഇവിടേക്ക് തന്നെയാവും വര.അങ്ങനത്തെ മിന്നാലല്ലേ. റൂമിൽക്കേറി ഞാനൊന്ന് ശ്വാസം വിട്ടു. സൈഡിലെ ചെറിയയിൽ കേറിയിരുന്നപ്പോഴേക്ക് ചെറിയമ്മ വാതിൽക്കലെത്തി. മൈൻഡ് കൊടുത്തില്ല. നോക്കുന്നുണ്ട് കക്ഷി. ഒന്നും പറയാഞ്ഞിട്ടാവും, ബെഡിലേക്ക് കേറി കാലു കേറ്റിയൊറ്റയിരുത്തം.. ആഹാ..
"അതേ എങ്ങാട്ടാ മോളുടെയീപ്പോക്ക്?? നിനക്ക് നിന്‍റെ റൂമുണ്ടല്ലോ??? എന്‍റെ റൂമിൽ കേറിയിരിക്കണോ?? പേടിച്ച് തൂറാനാണേൽ അതൊക്കെയവിടെ. ന്‍റെ റൂമിലെങ്ങളും നാറ്റിച്ചാ എടുത്ത് ഞാന്തോട്ടിലെറിയും.." പുറത്തേയീ ഒച്ചയിലൊന്നും പറഞ്ഞിട്ട് അങ്ങട്ട് ദേഷ്യമുള്ളപോലെ തോന്നുന്നില്ല. കൂർപ്പിച്ച ഒരു
💬 Comments
View all comments