Chapter Title : മിഴി 8 [രാമന്‍]
നോട്ടമുണ്ട് ചെറിയമ്മക്ക്.പിന്നെയാണേല്‍ എന്നെക്കാണിക്കാനാ കാലു രണ്ടും ,ബെഡിലിട്ട് അങ്ങട്ടും, ഇങ്ങട്ടും നീക്കി, നീക്കി ബെഡ് ഷീറ്റ് മൊത്തമവളു ചുളുക്കി..
"ഡീ....... "ഇങ്ങനെ പറഞ്ഞിട്ടും അവൾക്കൊരു കുലുക്കമില്ലെന്നേ.ഞാൻ ഒച്ചയിട്ടു.
"ന്താടാ... നീയെന്താന്ന് വെച്ചാൽ ചെയ്യ്. ഞാനിവിടെയിരിക്കൂ." ഇത്ര നേരം പാവമായിരുന്ന അവളൊന്നും ഒച്ചയിട്ട് തൊടങ്ങി. കൈ രണ്ടും ബെഡിൽ കുത്തി പ്രതിക്ഞ്ജയെടുക്കുന്ന പോലെ അവളൊന്നും ചിരിച്ചു കാട്ടി.
ഹോ അവളുടൊരു ചിരി.ഇവിടിരുന്നാൽ വട്ടാവുവല്ലോ. താഴെപ്പോയാൽ അച്ഛന്‍റെ വായിലുള്ളതും കേൾക്കേണ്ടി വരും. നിസാര കാര്യമല്ലോ ഞാൻ ചെയ്തത്.അച്ഛന്‍റെയും,അമ്മയുടെയും ചെറിയ ശബ്‌ദം താഴെനിന്ന് കേൾക്കുന്നുണ്ടോ? തോന്നലാവും മഴയാണല്ലോ?
"അഭീ...." തൊടങ്ങി വിളി. അറിയാമായിരുന്നു ഇതിങ്ങനെ തന്നെയാവുന്ന്.നല്ലത് മിണ്ടാതെ നിൽക്കുന്നതാണ്. ഈ ഇടിയൊന്ന് കുറഞ്ഞിരുന്നേൽ, അമ്മയുടെ റൂമിക്കോ അല്ലേലിവളെ റൂമിലേക്കോ ഓടി, വാതിലടച്ചിരിക്കാമായിരുന്നു. ഇത് കുറയണ്ടേ!!!
"ഡാ പൊട്ടാ......." കനപ്പിച്ച വിളി. നേരത്തെ വിളിച്ചതിന് ചെവികൊടുക്കാത്തതിനാണ്.പൊട്ടൻ ല്ലേ??
"നിന്‍റെയപ്പൂപ്പനാടി പൊട്ടൻ...." ചെയറിൽ നിന്ന് എഴുന്നേറ്റ്, ആ വായിലൊരു തുണി തിരുകി വെക്കണമെന്നുണ്ടായിരുന്നു. കലപില, കലപിലാന്ന് ഓരോന്ന് പറഞ്ഞോണ്ടിരിക്കും തെണ്ടി. അതിന് വേണ്ടി കൈ രണ്ടുമൂന്നി എഴുന്നേറ്റപ്പോഴേക്ക്, തുറന്ന ഡോറിന്‍റെയിടയിലൂടെ, ചെറിയൊരു മിന്നൽ. പണ്ടാരമടങ്ങാൻ അവിടെ തന്നെയിരുന്നു. എണീക്കുമ്പോ ആണെങ്കിലോ മിന്നലുകൊള്ളുന്നത്.മുനിലിരിക്കുന്ന അവളാണെകിൽ, കൂമനെ പോലെ മുഖമാക്കി നോക്കുന്നുണ്ട്. ഞാനെന്താ ഉടുക്കാതെയെങ്ങാനും നിൽക്കാണോ ഇങ്ങനെനോക്കാൻ?..
"അഭീ... ന്തിനാടാ നീയിങ്ങനെ ദേഷ്യം പിടിക്കണേ...?" ശെരിക്കും അതൊരു വിഷമ ത്തിന്‍റെ വാക്കുകളായിരുന്നു.ആ കണ്ണിൽ ചെറിയ നനവ് കണ്ടപോലെ തോന്നി. ഹി ഹി. കൊള്ളുന്നുണ്ടല്ലേ കൊള്ളട്ടെ!! എന്നോട് എല്ലാമോന്ന് പറഞ്ഞാലെന്തായിരുന്നു?സൗകര്യമില്ല നല്ല പോലെ സംസാരിക്കാൻ.
"നിന്‍റെയപ്പൂപ്പൻ വന്നു പറഞ്ഞിട്ടൊന്നുമില്ലല്ലോ,ന്നോട് നല്ലപോലെ സംസാരിക്കാൻ, ഞാനിങ്ങനേ പറയൂ...." ഇത്ര പറഞ്ഞപ്പോഴേക്ക് സൈഡിലെ
💬 Comments
View all comments