0%

Chapter Title : മിഴി 8 [രാമന്‍]

Author : രാമൻ Read All Parts 41023

കവിളിളെ, ചെറിയമ്മ കടിച്ച പാട്. ശ്രദ്ധിച്ചു നോക്കുന്നത് കണ്ടു ഒന്നും പറഞ്ഞില്ല.ഉറങ്ങിയത് കൊണ്ട്, മുഖമൊക്കെയൊന്ന് കഴുകി താഴെ വരാമ്പറഞ്ഞു..അച്ഛന് വിളിക്കുന്നുണ്ടെന്നു.പേടിയോടെ ഞാൻ ചീത്തകേക്കോന്ന് ചോദിച്ചപ്പോ... "ഏയ് ഞാനില്ലെടാ കൂടെന്നു.." പറഞ്ഞമ്മ സമാധാനിപ്പിച്ചു. ബാത്‌റൂമിൽ കേറിയോന്ന് ഫ്രഷായി.

റൂമിൽ നിന്നിറങ്ങിയപ്പോ ചെറിയമ്മയുമുണ്ട് അവളുടെ റൂമില്‍നിന്നിറങ്ങി വരുന്നു.

"ഡാ അഭീ..ഞാനുണ്ട്....നിക്ക്..." വേഗം താഴേക്ക് പോവാമെന്ന് കരുതിയെങ്കിലും അവളൊന്നു വിളിച്ചപ്പോ നിന്നു.ഏതായാലുമഅച്ഛന്‍റെ മുന്നിലേക്കാണ്. ഇവളോടുള്ള ഇഷ്ടംങ്കൊണ്ടാണ്, കൈ മുറിച്ചതെന്നാണ് അച്ഛന്‍ങ്കരുതിയതെങ്കിൽ കൂടെയിവളുണ്ടാവുന്നത് നല്ലതല്ലേ?.

ഞാനവിടെ നിന്നു.അവൾ പറഞ്ഞത് കേട്ടതുകൊണ്ടാണോ . മുഖത്ത് വല്ലാത്തൊരു സന്തോഷമുണ്ട്.അടുത്ത് വന്നപ്പോഴെന്‍റെ കൈ പിടിക്കാൻ അവളൊന്നും നോക്കി. ഞാനത് കാണുകയും ചെയ്തു. പിന്നേ പേടിച്ചിട്ടാണെന്ന് തോന്നുന്നു. പിടിച്ചില്ല. അപ്പൊ പേടിയൊക്കെയുണ്ട് അങ്ങനെ തന്നെ നിക്കട്ടെ. ഞാനുമവളും ഒരുമിച്ചു താഴെക്കിറങ്ങി. ലിവിങ് റൂമിൽ അച്ഛനിരിക്കുന്നത് കണ്ടു.

ഗൗരവമിതുവരെ ആ മുഖത്തുനിന്ന് വിട്ടിട്ടില്ല.ഞങ്ങൾ വന്നത് കണ്ടപ്പോഴൊന്ന് നോക്കി. അത്രതന്നെ. ഉള്ളിൽ നിന്ന് അമ്മകൂടി ഇറങ്ങി വന്നപ്പോ, അച്ഛന്‍റെ മുന്നിലിരിക്കണോ, വേണ്ടേന്നുള്ള അവസ്ഥയായെനിക്ക്.ചെറിയമ്മയും എടക്കണ്ണിട്ട് എന്നെയും, അച്ഛനെയും നോക്കുന്നുണ്ട്. അമ്മക്കെന്നാൽ ഒരു കുലുക്കവുമില്ല..അച്ഛനെ അമ്മ ശ്രദ്ധിക്കുന്നു പോലുമില്ല..

"ഇരിക്കെഭീ...." ഞാനങ്ങനെ തൂറാൻ മുട്ടിയ കളി കളിക്കുന്നത് കണ്ട്,  അച്ഛന്‍റെ മുന്നിലിരുന്നുകൊണ്ടമ്മ പറഞ്ഞു. ചെറിയമ്മ മെല്ലെയിരുന്നു.ഞാനൊന്നുകൂടെ അച്ഛനെ നോക്കി ചന്തി താഴ്ത്തി, സോഫയിൽ തൊട്ടു, തൊട്ടില്ലാന്നുള്ള അവസ്ഥയെത്തിയപ്പോ,പുറത്തുണ്ട് രണ്ടു കാർ വന്നു നിർത്തുന്നു. തീരുമാനമായി. പിന്നെ ജഗപൊകാന്ന്, ആശാന്‍റിയും,ഉഷാന്റിയും, ഗൗരിയേച്ചിയും ഇറങ്ങിയപ്പോ,ചന്തി കുത്താതെ ഞാനതേപോലെ തിരിച്ചെഴുന്നേറ്റു നിന്നു. പെട്ടല്ലോ ഈശ്വരാ.

എല്ലാവരുടെയും നോട്ടം പുറത്തുനിന്നു ഉള്ളിലേക്ക് കേറിവരുന്നയവരുടെ മേത്തേക്കങ്ങു തറഞ്ഞപ്പോ. സൈഡിലൂടെ അങ്ങു റൂമിലേക്കോടിയാലോന്ന് കരുതി. മുന്നില് നിന്നിറങ്ങിവന്ന ശ്രീ അങ്കിളിന്‍റെ മോന്തയും,

💬 Comments

View all comments