Chapter Title : മിഴി 8 [രാമന്‍]
ഷാജിഅങ്കിളിന്‍റെ മോന്തയും ഒരു നോക്ക് കണ്ടപ്പോഴേ, ഇറങ്ങിയോടുന്നതാ നല്ലതെന്ന് മനസ്സിലായി.
മുന്നിലെ അച്ഛന്‍ ഒന്നെഴുനേറ്റു വരുന്നയവരുടെ എടുത്തേക്ക് ഒരു സ്റ്റേപ്പുവെച്ചപ്പോ ഇതാണ് അവസരം എന്നെന്‍റെയുള്ളിലാരോ പറഞ്ഞു. അമ്മ പിന്നെ ഒന്നും പറയില്ലന്നറിയാം. ഞാൻ മെല്ലെത്തിരിഞ്ഞു ശബ്‌ദമുണ്ടാക്കാതെ, ഒരു സ്റ്റെപ് വെച്ചതും കയ്യിലാരോ കേറി പിടിച്ചു. ആരാന്ന് പിന്നെ ആലോചിക്കേണ്ടി വന്നില്ല രക്ഷപെടാൻ സമ്മതിക്കാത്ത ഒരുത്തി തന്നെ, എന്നേ മുന്നിലിട്ടാലവൾക്ക് ഇത്തിരിയെങ്കിലും രക്ഷപെടാലോ.
“ഡീ വിടടീ…” പിടിച്ച കൈയ്യൊന്ന് കുടയാൻ നോക്കിയാ ഞാനത് പറഞ്ഞത്.ഒച്ചയിട്ടില്ല അച്ഛനെങ്ങാനും തിരിഞ്ഞാലോ?.
“അഭീ പ്ലീസ് ഡാ… പോവല്ലേ… “ രണ്ടു കൈകൊണ്ടും പിടിച്ചു വലിക്കുന്ന എന്‍റെ കൈ മുറിക്കികൊണ്ട്, പേടിയോടെ ചെറിയമ്മ പറഞ്ഞു. അപ്പൊ എന്നെയിവരുടെ മിന്നിലിടാനല്ലേ? എന്നപ്പിന്നെ ഇയിവിടെയിരിക്കുന്നതെന്തിനാ. പേടിയാണെൽ ഓടിക്കൂടെ.
തുറന്ന വാതിലേക്ക് ,ഒന്നുകൂടെ നോക്കിയപ്പോ സ്റ്റെപ്പു കേറിയുണ്ടവർ വരുന്നു. ഇനിയും സമയമുണ്ട്. ഇവളീ കൈവിടുമെന്നും തോന്നുന്നില്ല. പ്ലീസ് എന്ന് പറഞ്ഞൊരു ഭാവം മാത്രമാണാ മുഖത്ത്. ഞാനവളെ കൈയ്യൊന്നുകൂടെ പിടിച്ചു. ഇരിക്കുന്നിടത്തു നിന്ന്,ഒന്ന് പൊന്തിപ്പോയ അവളൊന്നു, മുഖം ചുളിച്ചു നോക്കി, വീണ്ടും അതാ അവിടെ തന്നെയിരിക്കാൻ പോണു.
“മസിലും പിടിച്ചവിടെയിരിക്കാതെ , ഒന്നിങ്ങു വാടീ പട്ടി…… “ ഒച്ചയെടുക്കാതെ മുരണ്ടുകൊണ്ട്, വീണ്ടുമവളെ കൈ പിടിച്ചു ഞാൻ വലിച്ചു.അവിടിരുന്നു കഥകളി കളിക്കാഞ്ഞിട്ടാണവൾക്ക്.
ഇത്തവണ കൂടെ പോന്നു,എന്നാലും രണ്ടു തവണ ബാക്കിലേക്ക് നോക്കിയെന്തോ ഉറപ്പുവരുത്തുന്നുമുണ്ട്. ഓടിക്കേറിയാ സ്റ്റെപ്പിലെത്തിയപ്പോ ചെറിയമ്മ വീണ്ടും ബലം പിടിച്ചു. ഇനിയിപ്പോ എന്തായിവൾക്ക്..
"എന്‍റെ പൊന്നു ചെറിയമ്മേ നിനക്കെന്താ വേണ്ടേ?..."
വീണ്ടും കൈകൊണ്ട് മുറുക്കെ പിടിച്ചു വെച്ചിരിക്കാണ് ശവം. ഓടി റൂമിൽക്കേറി ഉറങ്ങുന്നപോലെ കട്ടാമെന്ന് കരുതിയപ്പോ സമ്മതിക്കില്ല.തിരിഞ്ഞവളെ നോക്കിയപ്പോ സ്റ്റെപ്പിൽ
💬 Comments
View all comments