0%

Chapter Title : മിഴി 8 [രാമന്‍]

Author : രാമൻ Read All Parts 41025

നിന്ന് പതുങ്ങി താഴോട്ട് നോക്കുന്നുണ്ട്.

"അവരെന്താ പറയാന്നു നോക്കടാ...."വീണ്ടും അങ്ങട്ട് തന്നെയാണ് ശ്രദ്ധ. എന്തായാലും ഒരു നല്ലകാര്യം പറഞ്ഞല്ലോ.അവരെന്താ പറടുന്നതെങ്കിലും കേൾക്കാലോ? ചെറിയമ്മയുടെ തൊട്ടു മുകളിലുള്ള സ്റ്റെപ്പിൽ നിന്ന് അവളു നോക്കുന്ന പോലെ, ഏന്തി താഴോട്ട് നോക്കി.എവിടെ കാണുന്നു? എനിക്കൊന്നും കാണുന്നില്ല..

"വിശ്വാ... മഴയൊന്നു തീരട്ടേന്ന് കരുതി." ഷാജിയങ്കിളിന്‍റെ ശബ്‌ദം. ആശാന്‍റിയും, അമ്മയുമെന്തോ പതിയെ പറയുന്നുണ്ട്. ഞാനൊന്നുകൂടെ മുന്നിലേക്കേന്തി ചെവി കൂർപ്പിച്ചു.സ്റ്റെപ്പിൽ നിന്ന് ഡാൻസ് കളിക്കാനുള്ള ബോധം, ഒരു നിമിഷം പോയി. മുന്നിലുള്ള ചെറിയമ്മയുടെ പുറത്തേക്ക് ചെറുതായൊന്നു വീഴാൻ പോയി.വീണില്ല!!. പിടിച്ചു, ചെറിയമ്മയുടെ തോളിൽ തന്നെ പിടിച്ചു.മെല്ലെയൊരു നോട്ടം പുറകിലേക്ക്, എന്താടാന്നുള്ള കളിപ്പിക്കുന്ന ഭാവം.

'പോടീ പുല്ലേന്ന് 'ഞാനും മുഖമാക്കി. എന്നാലും ചെറിയമ്മയുടെ മുറുക്കെ പിടിച്ച കയ്യിലാണ് എന്‍റെയൊരു കൈ. അതവൾ വിട്ടു തരൂന്ന് തോന്നുന്നില്ല. വേണ്ട അവിടെ നിക്കട്ടെ.താഴേക്ക് വീണ്ടും ശ്രദ്ധിച്ചു.

"എന്തായി? അവരോടൊന്ന് സംസാരിക്കേണ്ടേ?.. ഇങ്ങനെ വിട്ടാൽ പറ്റോ?..." വന്നു .അതെന്നെ വന്നു, ഇതെന്താ ആരും ചോദിക്കാത്തേന്ന് കരുതി നിക്കുവായിരുന്നു.

"ഇയാളിത്..." ശ്രീയങ്കിളിന്‍റെ ആ ചോദ്യം കേട്ടതും ചെറിയമ്മയുടെ പിറുപിറുപ്പ്.

"അതേ എനിക്ക് വയ്യാത്തതാ.. അതോണ്ട് അവരെന്നോട് ദേഷ്യപ്പെടാനൊന്നും പോണില്ല.നീ തന്നെ കേട്ടോ അവരുപറയുന്നതെല്ലാം..." ഞാൻ ചിരിയോടെ ചെറിയമ്മയുടെ ചെവിയിൽ പറഞ്ഞു..

"നിനക്കെന്തസുഖം..അയ്യടാ... ഞാനവരുടെ മുന്നില് പോണുണ്ടേൽ നീയുണ്ടാവും." അവളുടെ ഉറപ്പുള്ള മറുപടി. ഒരു ഉന്ത് അങ്ങട്ടുന്തി തള്ളിയിട്ടാലോ? ശേ ഞാനെന്തിനാ ഇങ്ങനെ ക്രൂരത ആലോചിക്കുന്നേ.

"എനിക്ക് സൗകര്യമില്ല... നീ..."പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ ചെറിയമ്മയെന്‍റെ കൈ പിടിച്ചു കുലുക്കി.ശ്രദ്ധ താഴേക്കാണ്. മുൻപോട്ട് ഇത്തിരികൂടെ ചെരിഞ്ഞുനിന്നപ്പോ ആ വീതിയുള്ള ചന്തിയെന്‍റെ മുട്ടിൽ വന്നു തട്ടി. നോക്കുമ്പോ

💬 Comments

View all comments