Chapter Title : മിഴി 8 [രാമന്‍]
നിശബ്ദത.അവരുടെ മുന്നിലിരുന്ന് വിയർക്കുന്നത് ഓർക്കാനേ വയ്യ!!.
"ഞങ്ങളാദ്യമൊന്ന് സംസാരിക്കട്ടെ. അവരോട്..." അച്ചന്‍റെ മറുപടി.എല്ലാരും സമ്മതം മൂളി.പിന്നെന്തെക്കൊയോ ചെറിയ ചോദ്യങ്ങൾ, ഉത്തരങ്ങൾ. എന്തായാലും അവരെ ഫേസ് ചെയ്യണമെന്ന് ഉറപ്പ്.. ഹാ എന്തേലുമ്പറയാം. ഇവളെനിക്ക് പണി തരാതെ നിന്നാൽ മതി.
അങ്ങനെ നിന്നപ്പോഴാണ്,അച്ഛന്‍റെ വിളി. അമ്മയെ. പിന്നേ മെല്ലെയാരോ നടന്നടുക്കുന്ന ശബ്ദവും. ഇപ്പോ ചെറിയമ്മയുടെ കൈ എന്‍റെ കയിൽ നിന്നൊന്ന് വിട്ടിരുന്നു. വേഗം മുകളിലേക്ക് കേറി. എന്‍റെ റൂമിൽ ചെന്നിരുന്നു.
"കുട്ടേട്ടനും, ലക്ഷ്മിയുമാ..." ചെറിയമ്മ വന്നു പറഞ്ഞു. "നീയെന്‍റെ കൂടെ നിക്കുമോടാ..?." അവളുടെ ചോദ്യം. പിന്നേ അങ്ങു നിന്നു തരല്ലേ?
"ഓഹോ ഇപ്പൊ ഞാൻ നിന്നുതരണമല്ലേ.. ജീവൻ പോയാലും വേണ്ടില്ല. നടക്കില്ല.." ദേഷ്യത്തിൽ തന്നെ ഞാനതു പറഞ്ഞു. അവളുടെ എല്ലാകാര്യവും അവൾ നടത്തിയെടുത്തല്ലോ? ഒരു പണിയുമില്ലാതെ തന്നെ നിശ്ചയം മൊടക്കി കിട്ടിയല്ലോ. അതിന് വേണ്ടി ഞാൻ ചാവാൻ വരെയായി. ഇപ്പൊ ഇനിയും ഞാൻ തന്നെ വേണമവൾക്ക്,കൂടെനിക്കാന്‍
"അഭീ....." കരയാനായ വിളിയായിരുന്നത്. "ഇതുവരെ നീ എന്നേ കളിപ്പിക്കുന്ന പോലെയാ എനിക്ക് തോന്നിയിട്ടുള്ളേ, തമാശയാണെന്നേ ഞാനും കരുതിയുള്ളൂ. എനിക്ക് വേണ്ടിയല്ലടാ നമുക്ക് വേണ്ടിയാ.." ആ കണ്ണിൽനിന്ന് കണ്ണുനീലൊലിച്ചു. ഇപ്പോഴങ്ങനെയായി!!
"ഡീ ചെറിയമ്മേ... ഇവിടെ വന്നെതെന്തിനാന്നറിയോ?നിന്നോടെല്ലാം പറഞ്ഞു. നമുക്കൊരുമിച്ചിതെല്ലാം, എങ്ങനേലും മൊടക്കി, അച്ഛനോടും അമ്മയോടും എല്ലാരോടും കാര്യങ്ങളൊക്കെ പറഞ്ഞു ശെരിയാക്കാനാ.എന്നിട്ട് നീയെന്താ ചെയ്തേ..നീ പറഞ്ഞപോലെ പട്ടിയായില്ലേ ഞാൻ, എന്നെയതേപോലെയാക്കിയില്ലേ നീ. എനിക്കെന്തലും വില തന്നോ? ദേഷ്യത്തോടെ തന്നെയാ ഞാൻ കൈ മുറിച്ചെ എന്നാലും, കണ്ണു തുറക്കുമ്പോ എങ്കിലും നീയടുത്തുണ്ടാവുന്ന് കരുതി. എല്ലാം പറഞ്ഞു, പഴയപോലെയാവോന്ന് കരുതി. എന്‍റെയച്ചനെയും, അമ്മയുയുമല്ലേ നീ പറഞ്ഞെ.. " കരയാൻ
💬 Comments
View all comments