Chapter Title : മിഴി 8 [രാമന്‍]
മുന്നില് നിന്ന്, കെട്ടിപിടിച്ചു കരയുന്നത്.ഇങ്ങനെ നിന്നാൽപോരാ എന്നോടെന്തിനാ സോറി പറയുന്നത്? അമ്മ പറയേണ്ട ആവശ്യമൊന്നുമില്ല. കണ്ണിൽ വെള്ളം വന്നു പോയി. എങ്ങലടിച്ചു നെഞ്ചിൽ ചേർന്ന സാധനം, നിറഞ്ഞ കണ്ണുവെച്ചെന്നെ ഒന്നുകൂടെ നോക്കി. നെഞ്ച് പൊളിയുന്നപോലെ തോന്നി.. ഞാനാ മുഖം കയ്യിൽ കോരി. ഒരുപാടുമ്മ കൊടുത്തു.
"സോറി ഡാ... ഒന്നും വേണ്ടെനിക്ക് നീയെന്‍റെ കൂടെയുണ്ടായാൽ മതിയഭീ.." കണ്ണു നീട്ടിയപ്പോ ബാക്കിൽ ചെറിയുമ്മ നിൽക്കുന്നുണ്ട്. നോക്കുന്നതേയില്ല. മുഖത്ത് നല്ല ദേഷ്യമുണ്ട്. അമ്മ പറയുന്നതും അവൾക്കിഷ്ടപ്പെടുന്നില്ലെന്ന് ഇത്തിരി നേരമായി ശ്രദ്ധിക്കുന്നു. അച്ഛന്‍ പിന്നേ കയ്യിൽ കിട്ടിയൊരു പുസ്തകത്തിന്‍റെ ഉള്ളിലെ പേജെണ്ണുവാണെന്ന് തോന്നി. ഇതൊന്നും കണ്ടു നിക്കാൻ കഴിയാഞ്ഞിട്ടാവും.
അമ്മ കരച്ചിലേ നിർത്തുന്നില്ല. ഇത്തിരി നേരമായത്. ചെറിയമ്മ ചുമരിനോടിപ്പോ ചാരി നിൽക്കാണ്. അച്ഛനവളെ നോക്കുന്നത് കണ്ടു. ഇപ്പോളൊരു ചോദ്യമുണ്ടാകും ഉറപ്പ്.
"അനുനെന്താ പറയാനുള്ളേ.?" ചാരി നിന്നിരുന്ന ചെറിയമ്മ ആ ചോദ്യം കേട്ടപ്പോഴൊന്ന് തലപൊക്കി. ഞങ്ങളെ മൂന്നു പേരെയും നോക്കിയൊന്ന് ചിരിച്ചു. സന്തോഷത്തിന്‍റെ ചിരിയല്ലെന്നറിയാം, ഉള്ളിൽ കാരയുന്നുണ്ടെന്നൊരു തോന്നൽ.
"ഞാനെന്ത് പറയാനാ കുട്ടേട്ടാ?..ഞാനാരുമല്ലല്ലോ ഇവിടുത്തെ. എനിക്കാരായുള്ളെ.?" അവളൊന്നുകൂടെ ഞങ്ങളെ നോക്കി ചിരിച്ചു. അമ്മയും അച്ഛനും മിണ്ടാൻ കഴിയാതെ തലയിതിരി താഴ്ത്തിയോ?.
"അമ്മയെ കൊന്ന ഞാൻ ജനിച്ചത് തന്നെ, കുറച്ചു കഴിഞ്ഞപ്പോ അച്ഛനും. പിന്നെത്ര കാല ഞാൻ നിങ്ങൾക്ക് ശല്യമായിവിടെ നിന്നേ. നിങ്ങളെന്തേലും എന്നെ പറഞ്ഞോ? ഒരുപാടു സ്നേഹം തന്നു, പഠിപ്പിച്ചു, വേണ്ടതെല്ലാം പറയാതെ തന്നെ വാങ്ങിത്തന്നു.ഡോക്ടർ വരെയാക്കി.അഭിയെ ഞാനെത്ര വെറുപ്പിച്ചു.. അവനിഷ്ടമില്ലാഞ്ഞിട്ട് കൂടെ എന്നേയിവിടെ നിന്ന് പറഞ്ഞയച്ചില്ലല്ലോ?.. അവനും ചെയ്തില്ല, നിങ്ങളും ചെയ്തില്ല. എത്ര പൈസ കളഞ്ഞു,എത്ര ശല്യമാണല്ലേ ഞാൻ?. എന്നിട്ട് ഒന്നുമാലോചിക്കാതെ സ്വന്തം
💬 Comments
View all comments