Chapter Title : മിഴി 8 [രാമന്‍]
മോനേ പോലെ കരുതേണ്ട ഇവനെവരെ പ്രേമിച്ചു. ചോറ് തന്ന കൈക്ക് തന്നെ ഞാൻ കൊത്തി. നിങ്ങളാലോചിച്ചു കൊണ്ടുവന്ന നിശ്ചയം പോലും ഞാൻ മൊടക്കാൻ നോക്കി. എന്ത് നന്ദി കെട്ടവളാ ഞാൻ. ഇവനിവിടെ വന്നിട്ടും ഞാൻ ഒരുപാട് ചീത്തപറഞ്ഞു. വീണ്ടും ആ മനസ്സ് വിഷമിപ്പിക്കാൻ നോക്കി. എന്നിട്ടും വീണ്ടും ഇന്ന് രാവിലേ മുതൽ,ഇതാ മണപ്പിച്ചു നടക്കുന്നുണ്ട്." ചെറിയമ്മയോന്ന് കുണുങ്ങി. ചിരി വീണ്ടും.. അമ്മ മെല്ലെ വീണ്ടും കരഞ്ഞു. അവളോട് ദേഷ്യമുണ്ടേലും പറയുന്നതൊക്കെ എന്‍റെ നെഞ്ചിലും കൊള്ളുന്നുണ്ടായിരുന്നു.
"ചിലപ്പോ തോന്നും, അച്ഛനും അമ്മയും പോയപോലെ അങ്ങനെ അങ്ങു പോയാലോന്നു. രാവിലേയുംകൂടെ തോന്നി. സോറി ഡാ അഭീ.. നീയ്യ് മുറിക്കുന്നതിനു മുന്നേ ഞാൻ മുറിച്ചേനെ.. എണീക്കാൻ വൈകിടാ.ഇവരാരും പിന്നെ സമയം തന്നില്ല.." ചെറിയമ്മയെങ്ങനെ ചിരിക്കാണ്. ഒരു തുള്ളി കണ്ണുനീർ അതില് നിന്ന് വന്നില്ല.ഇവളും ചാവാൻ നോക്കിയെന്നോ? എനിക്കതായിരുന്നു ഷോക്കായത് . ഐറ പറഞ്ഞ പോലെയൊരു തോന്നൽ ഇവളും നിശ്ചയം മുടക്കാൻ നോക്കുന്നുണ്ടെന്ന്.
"ഹാ... സമയമുണ്ടല്ലോ.അപ്പോ നിന്‍റെ മുഖമാടാ കൊരങ്ങാ ഓർമ വരാ.. ഞാൻ പോയ നീയൊറ്റക്കായാലോ....പേടിയാടാ."
"അനൂ..." അമ്മ കുറച്ചു കട്ടിയിൽ വിളിച്ചു. ചെറിയമ്മ തലതാഴ്ത്തി ,ഇത്തിരി നേരം നിന്നു. ആ കണ്ണിൽ നിന്ന് കണ്ണുനീരുറ്റി നിലത്തുവീണു. പിന്നെയൊരു നോട്ടമായിരുന്നു. ആ മുഖത്തേക്ക് നോക്കാൻ പറ്റാതെയായിപോയി.
"ഞാനെന്ത് തെറ്റാ നിങ്ങളോട് ചെയ്ത്..." ചെറിയമ്മ പൊട്ടി കരയാണ്." കാലുപിടിച്ചു പറഞ്ഞില്ലേ...? ഇഷ്ടപെട്ട് പോയെന്ന് പറഞ്ഞില്ലേ.. ഈ നിശ്ചയം വേണ്ടന്നും പറഞ്ഞില്ലേ.കുട്ടേട്ടനോട് പറഞ്ഞില്ലേ? " അവൾ അച്ഛനു നേരെ നോക്കി. എനിക്കത്ഭുതമായിരുന്നു അച്ഛനും കൂട്ടുനിന്നോ ഈ നിശ്ചയം നടത്താൻ?.
"മറക്കാൻ പറഞ്ഞില്ലേ..? ഇവനെയിവിടുന്ന് പറഞ്ഞു
💬 Comments
View all comments