Chapter Title : മിഴി 8 [രാമന്‍]
ഞാനവളെ നിർത്തിച്ചു.
"നീയാരാടീ എ അച്ഛനെയും അമ്മയെയും പറയാൻ.. നീയാരാണെന്ന നിന്‍റെ വിചാരം." പിടി മുറുക്കിയപ്പോ അവൾ തിരിഞ്ഞു നിന്നു. പിന്നെയും അവൾക്കൊരു ഭാവവുമില്ല.എനിക്ക് ദേഷ്യം കൂടി. താടിക്ക് പിടിച്ചു ആ ചുമരിനോട് ചേർത്തപ്പോഴും അവളൊന്നും മിണ്ടീല്ല..
"ന്താ നിന്‍റെ നാവിറങ്ങിപ്പോയോ. നിനക്ക് അച്ചനും അമ്മയുമില്ലെന്ന് കരുതി എന്‍റെ അച്ന്‍റെയും അമ്മയുടെയും നേര്‍ക്ക് വന്നാലുണ്ടല്ലോ .മേലേൽ ഇങ്ങനെന്തേലും മിണ്ടിയ നിന്‍റെ നാക്കു ഞാനെടുക്കും." കൈ ഒന്ന് കൂടെ മുറുക്കി മുരണ്ടപ്പോഴേക്ക്. അവളെ കണ്ണ് നിറഞ്ഞൊഴുകി. അങ്ങു നിറച്ചാൽമതിയല്ലോ എല്ലാത്തിനും.
"അഭീ ഡാ...." അമ്മയോടി വന്നു. എന്നേ പിടിച്ചു മാറ്റി..
"അമ്മേ അവള് പറഞ്ഞകേട്ടില്ലേ?? " ഞാനമ്മയോടും ചോദിച്ചു..
"അഭീ.. പ്ലീസ് ഡാ. ഞമ്പാറയുന്ന കേൾക്ക്..."പുറത്തെക്കെന്നെ കൂട്ടി പോവാനാണ് അമ്മ നോക്കുന്നത്. ചുമരിൽ ചാരി നിന്ന അവളവിടെ തന്നെയുണ്ട്. ഒന്നുടെ കലിപ്പിച്ചു നോക്കിയപ്പോ അമ്മ എന്നെ പിടിച്ചു പുറത്തേക്ക് കൊണ്ടുവന്നു. കിതപ്പടങ്ങുന്നില്ല.
"അഭീ... ഞാനെല്ലാം പറയാം.. എനിക്കിത്തിരി സമയം വേണം പ്ലീസ് ഡാ അതുവരെ നീ.." അമ്മ പറഞ്ഞു നോക്കുന്നുണ്ട്.എന്തിന്?..എന്താണമ്മ പറഞ്ഞു വരുന്നത് അവളു പറയുന്നപോലെ ഇവരൊന്നും എന്‍റെയാരുമല്ലേ??
പേടിയുണ്ടായിരുന്നു. അല്ലെന്നെങ്ങാനും പറഞ്ഞ, എന്താവും എന്‍റെയവസ്ഥ.ചെറിയമ്മ നേരത്തെയും പറഞ്ഞില്ലേ?. അവളു പോയാൽ ഞാനൊറ്റക്കായി പോവൂന്ന് പേടിച്ചിട്ട മരിക്കാഞ്ഞെന്ന്. അവൾ പറയുന്നതെല്ലാം ശെരിയാണോ? ചിന്തയെങ്ങനെയൊക്കെ പോയി.
"അഭീ... ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ നീ " ആ മുഖത്ത് ആദിയാണ്.
"അമ്മേ അവള് പറയുന്നപോലെ ഞാൻ..ആരുമല്ലേ.?." ദയനീയത് വാക്കിലുണ്ടായിരുന്നു.തൊണ്ട പിടക്കുന്നുണ്ട്.അമ്മെക്കെന്തോ ആയിപ്പോയി. ആ മുഖം വല്ലാതെ ചുവന്നു.കണ്ണ് നിറഞ്ഞു.
"അങ്ങനെ ഒന്നും പറയല്ലേടാ.. നിന്നെ പ്രസിവിച്ചേ ഞാനാ.നീയങ്ങനെയാടാ എന്‍റെയല്ലാതാവുന്നെ. നീ ഞാമ്പറയുന്നത്
💬 Comments
View all comments