Chapter Title : മിഴി 8 [രാമന്‍]
കേൾക്കഭീ.."
"അമ്മേ..." ഞാനിടയിൽ കേറി..
"പിന്നെതിനാ അമ്മേ അവളെങ്ങനെ പറയുന്നത്..?." എനിക്ക് വട്ട് പിടിക്കുന്നുണ്ടായിരുന്നു.എന്തൊക്കെയോ എന്നോട് മറച്ചു വെക്കുന്നപോലെ.
"ലക്ഷ്മിയമ്മേ....." പതുങ്ങിയ വിളി.പുറകിൽ നിന്ന്. ഗൗരിയേച്ചിയാണ്. നിറഞ്ഞ കണ്ണൊന്നു ഞാൻ തുടച്ചു.അമ്മയും എന്നെ മറഞ്ഞാ കണ്ണു കട്ടാതെ നിന്നു.
"മോളെ...ഞാൻ താഴേക്ക് വരാം..."അമ്മ പറഞ്ഞു, ഞാൻ ചേച്ചിയോട് ഒന്ന് ചിരിക്കാൻ ശ്രമിച്ചു.ഗൗരിയേച്ചിക്ക് കാര്യം കിട്ടി.ഞങ്ങളെ ഒറ്റക്ക് വിട്ടു തന്നു.
റൂമിലേക്കാ പോയത്. അച്ഛനെവിടെയും കണ്ടില്ല.ഞാൻ വീണ്ടും സംശയത്തിലായിരുന്നു. അമ്മയൊന്നും വിട്ടു പറയുന്നുമില്ല.
"എല്ലാം എന്‍റെ തെറ്റാഡാ. അവളുചോദിക്കുന്നത് ശെരിയാ. ഞാനൊരമ്മയാണോന്നിപ്പോ എനിക്ക് തന്നെ സംശയ. അവൾ വെറും പാവമാണെടാ.. ഇത്തിരി സമയം താ അഭി ഞാനെല്ലാം പറയാം.. അതു വരെ നീ അവളെ വേദനിപ്പിക്കരുത്.." ബെഡിലിരിക്കായിരുന്നു ഞാൻ.. അമ്മയെന്‍റെ മുന്നില് നിൽക്കുന്നുണ്ട്.തല ആ വയറിൽ അമർത്തി അമ്മ കൈ കൊണ്ട് എന്‍റെ തലയിൽ തഴുകുന്നുണ്ട്. കണ്ണിൽ നിന്ന് വീഴുന്ന കണ്ണുനീർ എന്‍റെ തല നനക്കുന്നുണ്ട്.എന്തൊക്കെയോ ഞാനാലോചിക്കുണ്ട്. എനിക്ക് തന്നെ പിടിയില്ല.
"അഭീ..." വിളിയിൽ ഞാനൊന്നുണർന്നു..
"മ്...." ആ മുഖത്തേക്ക് നോക്കി.
"ഇനിയും നിനക്ക് സംശയമുണ്ടോ അഭീ.." ഓഹ് മടുത്തു.കണ്ണീരും, ദേഷ്യവും,വേദനയും കണ്ട് വയ്യാതായതാണ്.എത്ര നേര തള്ള നിന്ന് കരഞ്ഞത്. വല്ലാത്ത ബോറ് തന്നെ.ഉള്ളിലെന്തെങ്കിലുമുണ്ടെകിലും, ഒക്കയൊന്ന് മറക്കാൻ നോക്കി.
"എന്‍റെ തള്ളേ... മടുത്തു. ഇനി അമ്മയല്ലേലും പ്രശ്നമില്ല. ഇങ്ങനെ കടിക്കാനെനിക്കൊരു തള്ളയെ മതി..." മുന്നിലുള്ള അമ്മയുടെ കൊഴുപ്പ് തിങ്ങി നിൽക്കുന്നയാ, ചൂടുള്ള വയറിൽ ഞാനൊന്നു മെല്ലെ കടിച്ചു വിട്ടു.കുറേ നേരമായി നാടകം കാണുന്ന പോലെ കാണുന്നു. അതങ്ങു മാറട്ടെ. സെന്‍റി വർത്തമാനവും, കരച്ചിലും പിഴിച്ചിലും. ഹും എങ്ങനെയാണ് ജീവിക്കാ.
💬 Comments
View all comments